മോഹൻലാൽ നായകനാകുന്ന ‘എലോൺ’ തിയേറ്റർ റിലീസിന് പറ്റിയ സിനിമയല്ലെന്ന് ഷാജി കൈലാസ്
1 min read

മോഹൻലാൽ നായകനാകുന്ന ‘എലോൺ’ തിയേറ്റർ റിലീസിന് പറ്റിയ സിനിമയല്ലെന്ന് ഷാജി കൈലാസ്

നീണ്ട 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലെ ത്രില്ലർ ചിത്രങ്ങളുടെ സംവിധായകനായ ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് എലോൺ. ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. കാരണം ഇതിനു മുൻപേ മോഹൻലാലും ഷാജി കൈലാസും എത്തിയ ചിത്രങ്ങളെല്ലാം മലയാളക്കരയിലെ ത്രില്ലർ ചിത്രങ്ങളുടെ ഹിറ്റ് മഴകൾ തീർത്തിരുന്നു. ഇനി എലോൺ കൂടി എത്തുമ്പോൾ ഇതിൽ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് സിനിമ നിർമ്മിക്കുന്നത് . ഇപ്പോഴിതാ ഷാജി കൈലാസ് സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

എലോൺ എന്ന സിനിമ പറയുന്നത് ഒരു ഫ്ലാറ്റിൻ അകത്ത് വച്ച് നടക്കുന്ന കഥയാണ് ഫ്രെയിം ടു ഫ്രെയിം മോഹൻലാൽ മാത്രമാണ് ഉള്ളത് അതുകൊണ്ടുതന്നെ ചിത്രം തിയേറ്ററിൽ എത്തിക്കാൻ കഴിയില്ല എന്നാണ് ഷാജികൈലാസിന്റെ അഭിപ്രായം. മോഹൻലാൽ മാത്രമുള്ള അതുകൊണ്ടുതന്നെ ചിത്രം തിയേറ്ററിൽ എത്തിച്ചാൽ ആളുകൾ ഇത് ലാഗ് ആണെന്ന് പറയും. കടുവ എന്ന സിനിമയുടെ പ്രമോഷന് ആവശ്യത്തിന് ഇടയിലാണ് അദ്ദേഹം ഈ കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞത്.

രണ്ട് മണിക്കൂറും അ‍ഞ്ച് മിനിറ്റും ദൈർഘ്യമുള്ള ചിത്രമാണ് ലോൺ . ഫ്രെയിം ടു ഫ്രെയിം മോഹൻലാൽ ആണ്. കൊറോണക്കാലത്ത് ഫ്ളാറ്റിനുള്ളിൽ ചിത്രം ഷൂട്ട് ചെയ്യുകയായിരുന്നു അത് തീയറ്ററിൽ കൊണ്ടുവന്നു കഴിഞ്ഞാൽ പ്രേക്ഷകർക്ക് ബോറടിക്കും. സാധാരണ സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രമാണ് ഇത്. രണ്ടു തിയേറ്ററിൽ എങ്കിലും ഇറക്കി നോക്കി പ്രേക്ഷകരുടെ അഭിപ്രായം അറിയണമെന്ന് ആന്റണി പെരുമ്പാവൂരിന് ആഗ്രഹമുണ്ട്.  ഏറ്റവുമൊടുവിലായി ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം റെഡ് റിലീസ് ആയിരുന്നു 2009ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ഷാജി കൈലാസ് ഹിറ്റ് സിനിമകളുടെ രചന നിർവ്വഹിച്ച രാജേഷ് ജയരാമൻ ആണ് എന്ന സിനിമയുടെയും അണിയറയ്ക്ക് പിന്നിലുള്ളത്.