‘ഷാജി അവിടെ നല്ല കഥയുണ്ടെന്ന് പറയുന്നുണ്ടല്ലോ, നമുക്കത് ലാലിനെ വെച്ച് ആലോചിച്ചാലോ?’ ആ ഒരു ചോദ്യമാണ് പിന്നീട് ആറാംതമ്പുരാനിലേക്ക് മോഹന്‍ലാല്‍ വരാന്‍ കാരണം ; ഷാജി കൈലാസ് വ്യക്തമാക്കുന്നു
1 min read

‘ഷാജി അവിടെ നല്ല കഥയുണ്ടെന്ന് പറയുന്നുണ്ടല്ലോ, നമുക്കത് ലാലിനെ വെച്ച് ആലോചിച്ചാലോ?’ ആ ഒരു ചോദ്യമാണ് പിന്നീട് ആറാംതമ്പുരാനിലേക്ക് മോഹന്‍ലാല്‍ വരാന്‍ കാരണം ; ഷാജി കൈലാസ് വ്യക്തമാക്കുന്നു

ലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളളും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 1997ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാന്‍ ഷാജി കൈലാസ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ്. മാസ് ആക്ഷന്‍ സിനിമ ഇന്നും ആരാധകരുടെ ഇഷ്ട മോഹന്‍ലാല്‍ സിനിമകളില്‍ ഒന്നാണ്. ഇരുനൂറ് ദിവസത്തിലധികം ആറാം തമ്പുരാന്‍ എന്ന ചിത്രം തിയേറ്ററില്‍ ഓടിയിരുന്നു. മോഹന്‍ലാലിന്റെ തന്നെ ചന്ദ്രലേഖയുടെ റെക്കോര്‍ഡ് മറികടന്നാണ് ആറാം തമ്പുരാന്‍ മുന്നേറിയത്. ഏഴരകോടിയായിരുന്നു ചിത്രം അന്ന് നേടിയത്.

ഇപ്പോഴിതാ ആറാം തമ്പുരാന്‍ ആദ്യം പ്ലാന്‍ ചെയ്തത് മനോജ് കെ ജയനേയും ബിജു മേനോനെയും പ്രധാന കഥാപാത്രങ്ങള്‍ ആക്കിയാണെന്ന് തുറന്ന് പറയുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ആഘോഷപൂര്‍വ്വം സ്വീകരിക്കപ്പെട്ട സിനിമയാണ് ആറാം തമ്പുരാനെന്നും ഷാജി കൈലാസ് പറയുന്നു. അസുരവംശം കഴിഞ്ഞ് മനോജ് കെ ജയനേയും ബിജു മേനോനെയും വെച്ചൊരു സിനിമയായിട്ടാണ് ആറാം തമ്പുരാന്‍ ആദ്യം പ്ലാന്‍ ചെയ്തതെന്നും അസുരവംശം തരക്കേടില്ലാതെ വിജയമായപ്പോള്‍ ആര്‍ മോഹന്‍ ഒരു സിനിമ കൂടി ചെയ്യാന്‍ പറയുകയായിരുന്നുവെന്നും ഷാജി കൈലാസ് പറയുന്നു.

മദ്രാസിലെ ഗസ്റ്റ് ഹൗസില്‍ കഥയുമായി കഴിയുമ്പോള്‍ ഒരുദിവസം മണിയന്‍പിളള രാജു വന്നു. അങ്ങനെ രാജു ചേട്ടന്‍ കഥ കേട്ടിട്ട് കൊള്ളാമെന്ന് പറഞ്ഞ് പോവുകയും മൂന്ന് ദിവസ കഴിഞ്ഞ് സുരേഷ്‌കുമാര്‍ എന്നെ വിളിച്ച് ‘ഷാജി അവിടെ നല്ല കഥയുണ്ടെന്ന് പറയുന്നുണ്ടല്ലോ, നമുക്കത് ലാലിനെ വെച്ച് ആലോചിച്ചാലോ?’ എന്ന്. ഞാന്‍ അന്ന് അവരോട് പറഞ്ഞു ഇപ്പോള്‍ അങ്ങനെയൊന്നും ആലോചിക്കാനായിട്ടില്ല. ഇത് ചെറിയ ഒരു സിനിമയാണെന്ന്. അതിന് ശേഷം ഞാനും കൂടെ വരാമെന്ന് പറഞ്ഞ് അദ്ദേഹവും ചെന്നൈയിലേക്ക് വരുകയും കഥ കേട്ട ശേഷം നമ്മുക്കിത് ചെയ്യാമെന്ന് പറയുകയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ എനിക്ക് ഈ സിനിമ കുട്ടികളെ വെച്ച് ചെയ്യാനായിരുന്നു ആഗ്രഹം. ബിജു മേനോനും, മനോജ് കെ ജയനും. പിന്നെ മോഹന്‍ലാല്‍ എന്ന ആള്‍ വരുമ്പോള്‍ സ്‌ക്രിപ്റ്റ് കുറച്ചുകൂടെ മാറ്റണ്ടേ. ലാലിന് പറ്റിയ രീതിയില്‍ കഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. പിന്നെ നന്ദനെ ചെറുതാക്കിയിട്ട് ജഗനാഥനെ കുറച്ചുകൂടി വലുതാക്കി. സ്‌ക്രിപ്റ്റ് വേറെയൊരു സ്‌റ്റൈലിലാക്കി. അങ്ങനെയാണ് ആറാം തമ്പുരാന്‍ വരുന്നത്. അന്ന് എല്ലാവരും പറഞ്ഞിരുന്നത് ക്ലാസ് ആന്‍ഡ് മാസ്സ് എന്നാണ്. കോഴിക്കോട് വെച്ചാണ് ലാല്‍ കഥ കേള്‍ക്കുന്നതെന്നും ഡയറക്ടേഴ്സ് ആക്ടറാണ് മോഹന്‍ലാല്‍ എന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് എനിക്കൊന്ന് കാലനക്കാന്‍ പറ്റില്ല അപ്പൊ ഷാജി എടുത്തുകൊണ്ട് പോകുമെന്നും ഷാജി കൈലാസ് വ്യക്തമാക്കുന്നു.