‘മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാൻ ആഗ്രഹിച്ചു, ഡേറ്റ് കിട്ടാതായപ്പോള്‍ വിജയ് സേതുപതിയെ വെച്ച് ചെയ്തു’ ; സീനു രാമസ്വാമി വെളിപ്പെടുത്തുന്നു
1 min read

‘മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാൻ ആഗ്രഹിച്ചു, ഡേറ്റ് കിട്ടാതായപ്പോള്‍ വിജയ് സേതുപതിയെ വെച്ച് ചെയ്തു’ ; സീനു രാമസ്വാമി വെളിപ്പെടുത്തുന്നു

തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകനാണ് സീനു രാമസ്വാമി. ഇപ്പോള്‍ കേരളത്തില്‍ എത്തിയ സീനു രാമസ്വാമി മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. മാമനിതന്‍ എന്ന ചിത്രം മമ്മൂട്ടിയെ വെച്ച് ചെയ്യാനായിരുന്നു ആഗ്രഹം എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം വന്നപ്പോള്‍ വിജയ് സേതുപതിയ്‌ലേക്ക് എത്തുകയായിരുന്നു എന്നാണ് സീനു രാമസ്വാമി പറഞ്ഞത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

മാമനിതന്‍ എന്ന സിനിമ എഴുതി കഴിഞ്ഞപ്പോള്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി സാറിനെ വെച്ച് ഈ സിനിമ ചെയ്യണമെന്നാണ് ആഗ്രഹിച്ചത്. ഒരു പ്രാവശ്യം അദ്ദേഹത്തെ കാണുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ കാണാന്‍ പറ്റിയില്ലെന്നും, വളരെ തിരക്കിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി സാറിനെ പോലെയോ അല്ലെങ്കില്‍ മോഹന്‍ലാല്‍ സാറിനെ പോലെയോ റിയലിസ്റ്റിക്കായ ഒരു ആര്‍ടിസ്റ്റ്, റിയലിസ്റ്റിക്കായ സിനിമകളും കൊമേഷ്യല്‍ സിനിമകളും ചെയ്യുന്ന ഒരു ആര്‍ടിസ്റ്റ്, അങ്ങനെയൊരു നടനെ പറ്റി ആലോജിച്ചപ്പോഴാണ് വിജയ് സേതുപതി വീണ്ടും എന്റെ ലൈനില്‍ വന്നതെന്നും, കഥ കേട്ട വിജയ് സേതുപതി ചിത്രത്തില്‍ അഭിനയിക്കാമെന്ന് പറയുകയും ചെയ്‌തെന്ന് സീനു രാമസ്വാമി വ്യക്തമാക്കി.

അതേസമയം, ഇതുവരെ കണ്ട വിജയ് ആയിരിക്കില്ല ഈ സിനിമയിലെന്നും, വേറെ ലെവലില്‍ ആണ് അദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിച്ചതെന്നും സീനു രാമസ്വാമി പറയുന്നു. അഭിനയിക്കുകയല്ല, ജീവിതം തന്നെ വിജയ് സേതുപതി ഈ സിനിമയില്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ് സിനിമയില്‍ നായകനും നായികയ്ക്കും പ്രധാന്യം കൊടുക്കുന്ന പടങ്ങള്‍ ഇപ്പോള്‍ വരാറില്ല. എന്നാല്‍ കേരളത്തിലും മറ്റ് ഭാഷകളിലും വരാറുണ്ട്. അങ്ങനെ നായകനും നായികക്കും സ്‌ക്രീന്‍ സ്പേസ് ലഭിക്കുന്ന സിനിമയിലാണ് വിജയ് സേതുപതി അഭിനയിച്ചത്. മൂന്ന് ഗെറ്റപ്പിലാണ് അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. 20 വയസുകാരനായും, 40 വയസുകാരനായും, പിന്നെ 45 വയസിലെ ഗെറ്റപ്പിലും അദ്ദേഹം ഈ സിനിമയില്‍ എത്തുന്നുണ്ട്. അതുപോലെ, ഈ സിനിമയില്‍ അഭിനയിക്കാന്‍ യുവനായികമാരെ സമീപിച്ചെങ്കിലും ആരും തയാറായില്ലെന്നും, ഇതില്‍ വന്ന് അഭിനയിച്ച ഗായത്രിക്ക് നന്ദിയെന്നും സീനു രാമസ്വാമി പറഞ്ഞു.