Artist, Breaking News, Latest News

ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി സുരേഷ് ഗോപി നായകനായ “മേഹും മൂസ”യിലെ രണ്ടാമത്തെ ഗാനം


സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ‘മേ ഹും മൂസ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ “കിസ തുന്നിയ തട്ടവും ഇട്ട് ” എന്ന ഗാനം റിലീസ് ചെയ്തു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ‘മേഹും മൂസ’ . മലയാളത്തിൽ മികച്ച സിനിമകൾ സംഭാവന ചെയ്ത ജിബു ജേക്കബും സൂപ്പർ ഹിറ്റ് നാടൻ ആയ സുരേഷ് ഗോപിയും ഒന്നിച്ചെത്തുമ്പോൾ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ചിത്രത്തിലെ ഓരോ അപ്ഡേറ്റുകളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറ്. ചിത്രത്തിലെ പുതിയ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ് .

ശ്രീനാഥ് ശിവശങ്കരന്റെ സംഗീതത്തിൽ അണിയിച്ചൊരുക്കിയ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. ജിൻഷ കെ നാണുവും ബിജു പാലും ചേർന്നാണ് ഈ മനോഹര ഗാനം പാടിയിരിക്കുന്നത്. കേട്ടു കഴിയുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മെലഡി ഗാനമാണ് ആരാധകർക്ക് വേണ്ടി പുറത്തിറക്കിയത്.  കേരളത്തിന്റെ മനോഹാരിതയും മലബാറിന്റെ ലാളിത്യവും ഒത്തു ചേർന്നാണ് ഈ മനോഹര ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. സുരേഷ് ഗോപി ഹരീഷ് കണാരൻ തുടങ്ങിയവരാണ് ഗാന രംഗത്ത് കടന്നു വരുന്നത് മികച്ച പ്രതികരണമാണ് ഗാനം ഇതിനോടകം തന്നെ നേടിയിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഗാനവും മികച്ച അഭിപ്രായം തന്നെ നേടിയെടുത്തിരുന്നു. മലപ്പുറത്തുകാരൻ ആയ മൂസ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു കംപ്ലീറ്റ് എന്റെർടൈയിനർ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമ ഇന്നത്തെ ഇന്ത്യൻ സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചർച്ച ചെയ്യുന്ന ചിത്രമായിരിക്കും എന്നാണ് അറിയാൻ കഴിയുന്നത് .കോൺഫിഡൻ്റ് ഗ്രൂപ്പിന്റെയും തോമസ് തിരുവല്ലാ ഫിലിംസിന്റെയും ബാനറിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ലയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു പാൻ ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയാണ് ഇത്. ചിത്രത്തിൽ   പുനം ബജ്വാ,  സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.