‘മോഹന്‍ലാല്‍ ഇനി ഒരു സിനിമ ഡയറക്ട് ചെയ്യുമെന്ന് തോന്നുന്നില്ല; അങ്ങനെയൊരു താത്പര്യമൊന്നും ലാല്‍ സാറിനില്ല’; സന്തോഷ് ശിവന്‍
1 min read

‘മോഹന്‍ലാല്‍ ഇനി ഒരു സിനിമ ഡയറക്ട് ചെയ്യുമെന്ന് തോന്നുന്നില്ല; അങ്ങനെയൊരു താത്പര്യമൊന്നും ലാല്‍ സാറിനില്ല’; സന്തോഷ് ശിവന്‍

മലയാളികളുടെ പ്രിയനടനായ മോഹന്‍ലാല്‍ ഇപ്പോള്‍ സംവിധായക കുപ്പായമണിഞ്ഞിരിക്കുകയാണ്. ബറോസ് എന്നാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. താന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന മോഹന്‍ലാലിന്റെ പ്രഖ്യാപനം വന്ന സമയം മുതല്‍ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ക്ക് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് ചിത്രത്തിന്റെ ക്യാമറാമാന്‍ സന്തോഷ് ശിവന്‍ പറയുന്ന ചില കാര്യങ്ങളാണ് വൈറലാകുന്നത്.

ബറോസ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ ഇനിയൊരു സിനിമ സംവിധാനം ചെയ്യാന്‍ സാധ്യതയില്ലെന്നാണ് സന്തോഷ് ശിവന്‍ പറയുന്നത്. ഒരുപാട് വര്‍ഷമായിട്ട് തനിക്ക് ലാല്‍ സാറിനെ അറിയാമെന്നും, പണ്ടൊക്കെയാണെങ്കില്‍ പടമെടുത്ത് ഞാനുമായി മത്സരിക്കുകയൊക്കെ ചെയ്യുമെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. പാന്‍ഡമിക് സമയത്ത് അദ്ദേഹം വീട്ടില്‍ ഇരുന്ന് ഓരോ പടമെടുത്ത് എനിക്ക് അയച്ചുതരും. നല്ല പടമാണെങ്കിലും താന്‍ തമാശയ്ക്ക് കൊള്ളില്ലെന്നൊക്കെ പറയും, അദ്ദേഹം ചില ഫോട്ടോകള്‍ ഫോണിലൊക്കെയായിരിക്കും എടുക്കുന്നത്. അതും പ്രകൃതിയുടെ ഫോട്ടോസൊക്കെയായിരിക്കും എടുക്കുന്നത്. എല്ലാത്തിലും അദ്ദേഹത്തിന്റതായ ഒറിജിലാനിറ്റി ഉണ്ടെന്നും, വിഷ്വല്‍ ഡയറക്ടറാണ് അദ്ദേഹമെന്ന് നമുക്ക് മനസിലാകുമെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.

 

ബറോസിന്റെ ചിത്രീകരണം തുടങ്ങിയപ്പോഴും ഏതെങ്കിലും കണ്ടിട്ട് എനിക്ക് അതുപോലെ വേണം ഇതുപോലെ വേണം എന്നൊന്നും ലാല്‍ സാര്‍ പറയാറില്ല. സെറ്റില്‍ എത്തി ഓര്‍ഗാനിക്കായി ഇങ്ങനെ ചെയ്യാമെന്ന് പറയും. ത്രിഡി ആയതുകൊണ്ട് തന്നെ നമുക്ക് ഇതിനെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നും, മനസു പറയുന്നതു പോലെ ക്യാമറയും ചലിക്കുമെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. ബറോസിലെ എല്ലാ ഷോട്ടും ചലഞ്ചിങ് ആയിരുന്നു. ഇതൊരു പക്കാ കൊമേഴ്സ്യല്‍ പടമായിട്ട് ചെയ്യണമെന്ന ആഗ്രഹമൊന്നും ലാല്‍ സാറിന് ഇല്ല. ബറോസ് കഴിഞ്ഞിട്ട് അദ്ദേഹം വേറൊരു പടം ഡയറക്ട് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല, അദ്ദേഹത്തിന് അങ്ങനെയൊരു താല്‍പര്യമൊന്നുമില്ല. എന്നാല്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട എന്തെങ്കിലും വന്നാല്‍ തീര്‍ച്ചയായും ചെയ്യും. അതിനുള്ള 100 ശതമാനം കഴിവ് അദ്ദേഹത്തിനുണ്ടെന്നും സന്തോഷ് ശിവന്‍ വ്യക്തമാക്കി. അതേസമയം, ജീത്തു ജോസഫിന്റെ ട്വല്‍ത്ത് മാന്‍ ആണ് മോഹന്‍ലാലിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രം പുറത്തിങ്ങിയതോടെ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷതകരില്‍ നിന്നും ലഭിച്ചിരുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.