‘ഈശ്വരൻ രക്ഷിക്കുമോ എന്ന് ചോദിക്കുന്നതിൽ എന്താണ് തെറ്റ്..?? ഒരു മതത്തെയോ ദൈവത്തെയോ ഞാൻ എതിർക്കുന്നില്ല’ സന്തോഷ് കീഴാറ്റൂർ പറയുന്നു
1 min read

‘ഈശ്വരൻ രക്ഷിക്കുമോ എന്ന് ചോദിക്കുന്നതിൽ എന്താണ് തെറ്റ്..?? ഒരു മതത്തെയോ ദൈവത്തെയോ ഞാൻ എതിർക്കുന്നില്ല’ സന്തോഷ് കീഴാറ്റൂർ പറയുന്നു

‘ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ’ എന്ന് നടൻ സന്തോഷ് കീഴാറ്റൂർ നൽകിയ കമന്റും അതിന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടി കമന്റും സമൂഹമാധ്യമങ്ങളിലൂടെ നിമിഷനേരം കൊണ്ട് വൈറൽ ആവുകയായിരുന്നു. ഉണ്ണി മുകുന്ദൻ ആരാധകരും മറ്റു വിശ്വാസികളും സന്തോഷ് കീഴാറ്റൂരിനെ സൈബർ ഇടത്തിലൂടെ രൂക്ഷ വിമർശനം നടത്തുകയും ചെയ്തു. “ചേട്ടാ നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ, അതുകൊണ്ട് മാന്യമായി പറയാം. ഞാൻ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽഎല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേപോലുള്ള കമന്റ് ഇട്ട സ്വന്തം വില കളയാതെ., btb, what keep you high in these days?” എന്നാണ് ഉണ്ണി മുകുന്ദൻ സന്തോഷ് കീഴാറ്റൂരിന് നൽകിയ മറുപടി. ഇപ്പോഴിതാ മനോരമ ഓൺലൈനിന് നൽകി അഭിമുഖത്തിൽ സന്തോഷ് കീഴാറ്റൂർ വിമർശിച്ചവർക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. താൻ ഒരു മതത്തെയോ ദൈവത്തെയോ എതിർക്കുന്ന ആളല്ലെന്നും ഈശ്വരൻ രക്ഷിക്കുമോ എന്ന് ചോദിച്ചതിൽ എന്താണ് തെറ്റ് എന്നും സന്തോഷ് കീഴാറ്റൂർ ചോദിക്കുന്നു. മനുഷ്യൻ ഓക്സിജൻ പോലും കിട്ടാതെ പിടഞ്ഞു ഇല്ലാതാകുമ്പോഴാണ് താൻ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണുന്നതെന്നും അപ്പോഴാണ് താൻ അങ്ങനെ ഒരു ചോദ്യം ചോദിച്ചത്, ഒരു വിശ്വാസിയുടെ നിർദ്ദോഷമായ സംശയം മാത്രമാണത് ഉണ്ണിമുകുന്ദനോട് അത്രയും സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് തന്നെയാണ് അങ്ങനെ കമന്റ് ചെയ്തതെന്നും സന്തോഷ് കീഴാറ്റൂർ വിശദീകരിക്കുന്നു.

ഉണ്ണി മുകുന്ദന് വിഷമം ആകുമോ എന്ന് കരുതിയാണ് താൻ പിന്നീട് ആ കമന്റ് ഡിലീറ്റ് ചെയ്തത് എന്നും അല്ലാതെ ആരെയും പേടിച്ചിട്ടല്ല എന്നും സന്തോഷ് പറയുന്നു. സ്ക്രീൻ ഷോട്ട് പ്രചരിപ്പിക്കുന്നവരോട് തനിക്ക് വെറും സഹതാപം മാത്രമേ ഉള്ളൂ, ഒരു രാഷ്ട്രീയ കക്ഷിയിൽ വിശ്വസിക്കുന്ന തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതിന് പിന്നിൽ ആ രാഷ്ട്രീയ കക്ഷി യോടുള്ള വെറുപ്പ് മാത്രമാണ് കാരണമെന്നും സന്തോഷ് പറയുന്നു. ഒരു മതവിശ്വാസത്തിനും എതിരല്ലയെന്നും ആവർത്തിക്കുന്ന സന്തോഷ് കീഴാറ്റൂർ താൻ അമ്പലത്തിൽ പോകാറുള്ള ഒരാളാണെന്നും വ്യക്തമാക്കുകയും ചെയ്യുന്നു.

Leave a Reply