ഭാവന ആത്മഹത്യ ചെയ്യാതെ ഇപ്പോഴും ജീവിച്ചിരിക്കുന്നതിന്റെ കാരണം ഇതാണ്; കാരണം വ്യക്തമാക്കി സംയുക്ത വര്‍മ്മ!
1 min read

ഭാവന ആത്മഹത്യ ചെയ്യാതെ ഇപ്പോഴും ജീവിച്ചിരിക്കുന്നതിന്റെ കാരണം ഇതാണ്; കാരണം വ്യക്തമാക്കി സംയുക്ത വര്‍മ്മ!

മലയാളികളുടെ എക്കാലത്തെയും ഇഷ്ടനടിയായിരുന്നു സംയുക്ത വര്‍മ്മ. ഒരു കാലത്ത് സിനിമയില്‍ സജീവമായിരുന്ന നടി വിവാഹം കഴിഞ്ഞതോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കി. പ്രശസ്ത നടന്‍ ബിജു മോനോന്‍ ആണ് സംയുക്തയുടെ ഭര്‍ത്താവ്. വെറും നാല് വര്‍ഷം മാത്രമാണ് സംയുക്ത മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. പതിനെട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ച നടി ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറി. ജയറാമിന്റെ നായികയായും, മോഹന്‍ലാലിന്റെ നായികയായും, സുരേഷ് ഗോപിയോടൊപ്പവും, ദിലീപിന്റെ നായികയായും സംയുക്ത വര്‍മ്മ മലയാള സിനിമയിലെ മിന്നും താരമായി മാറി.

സംയുക്തയുടെ അഭിനയ ജീവിതത്തലില്‍ ഹിറ്റായ സിനിമകളാണ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, നാടന്‍ പെണ്ണും നാട്ടു പ്രമാണിയും, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ തുടങ്ങിയവ. വെറും നാലു വര്‍ഷം മാത്രമാണ് മലയാള സിനിമയില്‍ നടി സജീവമായത്. അതിനിടയില്‍ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം രണ്ടു തവണ കരസ്ഥമാക്കി. അതേസമയം, നീണ്ട 17 വര്‍ഷത്തിന് ശേഷം സംയുക്ത വര്‍മ്മ ഒരു ചാനല്‍ അഭിമുഖത്തില്‍ എത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. സിനിമയില്‍ സജീവമായി ഇല്ലെങ്കിലും മലയാള സിനിമരംഗത്ത് താരത്തിന് ഇപ്പോഴും ഒരു സ്ഥാനം തന്നെയുണ്ട് എന്നതിന് ഒരു സംശയവുമില്ല. അതുപോലെ സിനിമയില്‍ ഉള്ള നല്ല നല്ല ബന്ധങ്ങള്‍ ഇപ്പോഴും സംയുക്ത കാത്തു സൂക്ഷിക്കുന്നുണ്ട്. ഭാവന, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ തുടങ്ങിയവരുമായി നല്ല സുഹൃത് ബന്ധങ്ങള്‍ സംയുക്ത ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട്.

നടി ഭാവനയെ കുറിച്ച് സംയുക്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. ഭാവന വളരെ ബോള്‍ഡായ ഒരു പെണ്‍കുട്ടിയായി പുറമെ നിന്നു നോക്കുന്ന ഒരാള്‍ക്ക് തോന്നാമെങ്കിലും അങ്ങനെ അല്ലാതിരുന്ന ഒരു ഭാവന ഉണ്ടായിരുന്നെന്നും, വല്ലാത്തൊരു അവസ്ഥയില്‍ നിന്നാണ് ഭാവന ഇങ്ങനെയെങ്കിലും മാറിയതെന്ന് സംയുക്ത പറഞ്ഞു. രണ്ട് മൂന്ന് വര്‍ഷം ഭാവന കടന്നു പോയ നിമിഷം പറയാന്‍ വയ്യെന്നും, പൊട്ടി ചിതറി കരഞ്ഞു പോകുന്ന ഒരു അവസ്ഥയിലേക്ക് എത്തിയിരുന്നെന്നും സംയുക്ത വ്യക്തമാക്കി. താന്‍ ആത്മഹത്യ ചെയ്യാതെ ഇപ്പോഴും ജീവിക്കുന്നതിന്റെ കാരണം തന്റെ അമ്മയാണെന്നും, അമ്മയെ ഓര്‍ത്ത് മാത്രമാണ് ജീവിക്കുന്നതെന്നും ഭാവന തന്നോടും, മഞ്ജുവിനോടും പറഞ്ഞിരുന്നെന്നും സംയുക്ത വ്യക്തമാക്കി.