‘ഒറ്റ ദിവസംകൊണ്ട് 233 കോടി’!!; ചരിത്രം കുറിച്ച് ആർ.ആർ.ആർ
1 min read

‘ഒറ്റ ദിവസംകൊണ്ട് 233 കോടി’!!; ചരിത്രം കുറിച്ച് ആർ.ആർ.ആർ

കഴിഞ്ഞ ദിവസം മുതൽ ഇന്ത്യയിലെ തീയേറ്ററുകളിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ആർ ആർ ആർ. ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ സംവിധാനം ചെയ്ത എസ് എസ് രാജമൗലിയാണ് ആർ ആർ ആർ സംവിധാനം ചെയ്തിരിക്കുന്നത്. രാം ചരൺ തേജയും ജൂനിയർ എൻടിആറും സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആലിയ ഭട്ടും, അജയ് ദേവ് ഗണ്ണും സിനിമയിൽ അതിഥി കഥാപാത്രങ്ങളിലൂടെ എത്തുന്നുണ്ട്.

അഞ്ച് ഭാഷകളിൽ റിലീസ് ചെയ്ത പാൻ ഇന്ത്യൻ സിനിമയ്ക്ക് ആരാധകരുടെ ഇടയിൽ നിന്നും പോസിറ്റീവ് റെസ്പോൻസാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. തരൻ ആദർശ് ഫെയ്സ്ബുക്കിലൂടെ പുറത്തു വിട്ട ആദ്യ ദിന കളക്ഷൻ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

ലോകമെമ്പാടു നിന്നും ആർ ആർ ആർ എന്ന സിനിമയ്ക്ക് ആദ്യ ദിനം 223 കോടി രൂപയാണ് കളക്ഷൻ ലഭിച്ചത്. ഇന്ത്യയിലെ ആന്ധ്രപ്രദേശിൽ നിന്ന് 75 കോടിയും, നിസാമിൽ നിന്ന് 27.5 കോടിയും, കർണാടകയിൽ നിന്ന് 14.5 കോടി രൂപയും കളക്ഷൻ നേടി. മാത്രമല്ല തമിഴ്നാട്ടിൽ നിന്നും 10 കോടിയും കേരളത്തിൽ നിന്നും 4 കോടിയും നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 25 കോടിയും ഉൾപ്പെടെ ഇന്ത്യയിൽ 156 കോടി രൂപയാണ് ആർ ആർ ആർ കളക്ഷൻ നേടിയത്.

അതേസമയം യു എസ് എയിൽ നിന്ന് 45 കോടി രൂപയും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് 25 കോടിയോളം രൂപയും സിനിമ കളക്ഷൻ നേടി. ആകെ 223 കോടി രൂപയാണ് ആദ്യ ദിന കളക്ഷൻ. റെക്കോർഡ് കളക്ഷൻ തന്നെയാണ് സിനിമ നേടിയിരിക്കുന്നത്. അതേസമയം രാജമൗലി ചിത്രത്തിൽ നിന്ന് പ്രതീക്ഷിച്ചത് ലഭിച്ചെന്നും, സിനിമ ത്രില്ലിംഗ് ആയിരുന്നെന്നും തന്നെയാണ് ആരാധകർ പറയുന്നതും.

കെ. വി. വിജയേന്ദ്ര പ്രസാദിൻ്റെ കഥയിൽ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എസ് എസ് രാജമൗലിയാണ്. ഡി. വി. വി. ദനായ്യയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എം. എം. കീരവാണിയാണ്. അല്ലുരി സീതാരാമ രാജു, കൊമാരാം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ യഥാർത്ഥ ജീവിതവുമായി ബന്ധമുള്ള കഥയാണ് ‘ആർ ആർ ആർ’. ഇന്ത്യൻ ഭാഷകൾക്കു പുറമേ ഇംഗ്ലീഷ്, കൊറിയൻ, സ്പാനിഷ്, ടർക്കിഷ് ഭാഷകളിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്.