‘റോഷാക്കില്‍ ഒരു ഡയലോഗോ സ്വന്തം മുഖമോ വെളിപ്പെടുത്തുന്നില്ല എന്ന് അറിഞ്ഞിട്ടും അഭിനയിക്കാന്‍ കാണിച്ച മനസ്സ്’; ആസിഫ് അലിയെ പുകഴ്ത്തി കുറിപ്പ്
1 min read

‘റോഷാക്കില്‍ ഒരു ഡയലോഗോ സ്വന്തം മുഖമോ വെളിപ്പെടുത്തുന്നില്ല എന്ന് അറിഞ്ഞിട്ടും അഭിനയിക്കാന്‍ കാണിച്ച മനസ്സ്’; ആസിഫ് അലിയെ പുകഴ്ത്തി കുറിപ്പ്

ലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ട സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആസിഫിനായി. ഋതുവിലൂടെ എത്തിയ താരം ഇപ്പോള്‍ കൊത്ത് എന്ന സിനിമ വരെ എത്തി നില്‍ക്കുകയാണ്. വില്ലനായി എത്തി പിന്നീട് നായകനായി മാറി ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് ആസിഫ് അലിക്ക് സാധിച്ചു. ഇപ്പോഴിതാ മമ്മൂട്ടി നായകനായെത്തിയ റോഷാക്ക് ചിത്രത്തിലും ആസിഫ് അലി ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ സിനിമയിലെ വില്ലന്‍ കഥാപാത്രമാണ് ആസിഫ് ചെയ്യുന്നതെന്ന സൂചന തന്നിരുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണി എന്ന നായകകഥാപാത്രത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന മുഖംമൂടിക്കാരന്‍ ആസിഫ് അലിയാണെന്ന് പ്രേക്ഷകര്‍ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ കണ്ടെത്തിയിരുന്നു.

ഇപ്പോഴിതാ ചെറിയ ഒരു കുറിപ്പാണ് വൈറലാവുന്നത്. “ഹേയ് മനുഷ്യാ… താങ്കള്‍ക്ക് ഈഗോ എന്ന് പറയുന്ന സാധനം അടുത്ത് കൂടെ പോയിട്ടില്ല ലെ.മുന്‍നിര നടന്മാരില്‍ ഒരാള്‍ ആയിട്ട് കൂടെ തന്റെ കൂട്ടുകാരന്റെ സിനിമയില്‍ ഒരു ഡയലോഗോ സ്വന്തം മുഖമോ വെളിപ്പെടുത്തുന്നില്ല എന്ന് അറിഞ്ഞിട്ടും അഭിനയിക്കാന്‍ കാണിച്ച മനസ്സ് ” എന്നാണ് കുറിപ്പില്‍ പറയുന്നത്. ചിത്രത്തില്‍ ആസിഫ് എത്തുന്നുണ്ടെങ്കിലും ആസിഫിന്റെ മുഖം കാണിക്കാതെയാണ് എത്തിയത്. ഇതാണ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ചചെയ്യുന്നത്. ആസിഫിന്റെ ആ നല്ല മനസിനെയാണ് എല്ലാവരും എടുത്ത് പറയുന്നത്.

പേര് സൃഷ്ടിച്ച കൗതുകവും പ്രമോഷണല്‍ മെറ്റീരിയലുകളിലെ നിഗൂഢതയും ‘റോഷാക്കി’ന്റെ കാഴ്ചയ്ക്കായി കാത്തിരിപ്പുണ്ടാക്കിയിരുന്നു. ഒടുവില്‍ ‘റോഷാക്ക്’ എത്തിയപ്പോള്‍ വരവ് ഗംഭീരമായെന്നുമാണ് തിയറ്റര്‍ പ്രതികരണങ്ങള്‍. ലൂക്ക് ആന്‍ണിയായി മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ബോക്‌സഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വരെ മികച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ മേക്കിങ്ങും അവതരണവും മികച്ചതായിരുന്നു എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലെത്തിയ മമ്മൂട്ടിയാണ് സിനിമയുടെ നട്ടെല്ല്.

മമ്മൂട്ടി കമ്പനി എന്ന പുതിയ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവര്‍ ചിത്രത്തില്‍ തകര്‍പ്പന്‍ പ്ര്കടനമാണ് കാഴ്ച്ചവെച്ചത്.