400 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി ഇന്ത്യയെ മൊത്തം ഞെട്ടിച്ച് കാന്താര! തന്റെ പ്രതിഫലം തുറന്നു പറഞ്ഞ് ഋഷഭ് ഷെട്ടി
1 min read

400 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി ഇന്ത്യയെ മൊത്തം ഞെട്ടിച്ച് കാന്താര! തന്റെ പ്രതിഫലം തുറന്നു പറഞ്ഞ് ഋഷഭ് ഷെട്ടി

ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററുകളിലൊന്നാണ് കാന്താര. ഈ വര്‍ഷം റിലീസ് ചെയ്ത് ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രവും കാന്താര തന്നെയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകനായി അഭിനയിച്ചത്. ശിവ എന്ന കഥാപാത്രമായാണ് റിഷഭ് ഷെട്ടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, എന്നീ ഭാഷകളിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. കാന്താരയ്ക്ക് എല്ലാ ഭാഷകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ് ‘വരാഹ രൂപം’ എന്ന ഗ്നം.

മലയാളത്തിലും തരംഗമാകാൻ കാന്താര, ട്രെയ്‌ലർ പുറത്ത് - Kantara movie malayalam trailer - Malayalam News

ഇപ്പോഴിതാ, ‘കാന്താര’ എന്ന ചിത്രത്തില്‍ നിന്ന് ഋഷഭ് ഷെട്ടിക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. 16 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രത്തിന് 400 കോടിയിലധികം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സംവിധായകനും നായകനമായ ഋഷഭ് ഷെട്ടിക്ക് നാല് കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്.

കാന്താര ഒടിടിയിലേക്ക്? പ്രതികരണവുമായി നിര്‍മാതാവ് | Kantara OTT Release Date and Time

സുധാരകയായി അഭിനയിച്ച പ്രമോദ് ഷെട്ടിക്ക് 60 ലക്ഷവും, ഫോറസ്റ്റ് ഓഫീസറായി എത്തിയ കിഷോറിന് ഒരു കോടിയും നായികയായി സപ്തമി ഗൗഡയ്ക്കും ഒരു കോടി രൂപ എന്നീ വിധമാണ് ‘കാന്താര’ ചിത്രത്തിലെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 30നായിരുന്നു കാന്താരയുടെ ഒറിജിനല്‍ കന്നഡ പതിപ്പ് പുറത്തിറങ്ങിയത്. അതേസമയം, കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരുന്നു കാന്താര കേരളത്തില്‍ എത്തിച്ചത്.

തൈക്കൂടത്തിന്റെ പാട്ട് കോപ്പിയടിച്ചിട്ടില്ല'; 'കാന്താര' സിനിമ ​ഗാന വിവാദത്തിൽ പ്രതികരണവുമായി ഋഷഭ് ഷെട്ടി | 'The song of thaikkudam bridge is not plagiarized ...

കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് കാന്താരയും നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം, കാന്താരയെ പ്രശംസിച്ച് മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ ജയസൂര്യയും, പൃഥ്വിരാജും രംഗത്ത് വന്നിരുന്നു. ‘എന്തൊരു സിനിമ! എന്തൊരു പ്രകടനം!എന്തൊരു വിഷയം! നിങ്ങളുടെ ട്രാന്‍സ് പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടു സഹോദരാ(ഋഷഭ് ഷെട്ടി). മുഴുവന്‍ കന്താര ടീമിനും അഭിനന്ദനങ്ങള്‍. ഈ ദൈവിക യാത്ര നഷ്ടപ്പെടുത്തരുത്’, എന്നാണ് ജയസൂര്യപറഞ്ഞത്.

ഋഷഭ് ഷെട്ടിയുടെ 'കാന്താര'; 'ഡിവൈൻ' അനുഭവം; സിനിമാറ്റിക് വണ്ടർ; റിവ്യു | Kantara Review