നിവിൻ പോളി നായകനായ തുറമുഖം മാര്‍ച്ച്‌ പത്തിന് തിയേറ്ററിലേക്ക്
1 min read

നിവിൻ പോളി നായകനായ തുറമുഖം മാര്‍ച്ച്‌ പത്തിന് തിയേറ്ററിലേക്ക്

മലയാള സിനിമ സ്നേഹികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുറമുഖം. വലിയ സ്റ്റാൻഡ് ചെയ്ത ചിത്രം എന്നാണ് തീയേറ്ററിലെത്താൻ പോകുന്നത് എന്നറിയാൻ ആരാധകർ അക്ഷമയോട് കാത്തിരിക്കുകയാണ് ഇപ്പോഴത്തെ അതിനുള്ള ഉത്തരവും ലഭിക്കുകയാണ്. മാർച്ച് പത്തിന് ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് ഇപ്പോൾ അറിയുന്നത്. മലയാള ചലച്ചിത്ര ലോകത്തിന് മികച്ച സിനിമകൾ സംഭാവന ചെയ്ത രാജീവ് രവി സംവിധാനം ചെയ്ത് ചിത്രീകരിച്ച തുറമുഖം വരാനിരിക്കുന്ന ഇന്ത്യന്‍ മലയാളം- ഭാഷാ ചരിത്ര ചിത്രമാണ്. ചിത്രത്തിൽ നിവിൻ പോളിയുടെ ലുക്ക് പുറത്തു വിട്ടതിനു ശേഷം ആരാധകർക്ക് സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷ തന്നെയാണ് താരങ്ങളുടെ ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയ വലിയ ആഘോഷ പൂർവ്വമായിരുന്നു ഏറ്റെടുത്തത്.

ഗോപന്‍ ചിദംബരന്‍ എഴുതിയ തുറമുഖത്തിന്റെ തിരക്കഥ, അദ്ദേഹത്തിന്റെ പിതാവ് കെ.എം. ചിദംബരന്റെ തുറമുഖം എന്ന പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏറെ നാളായി റിലീസ് മുടങ്ങിയിരിക്കുന്ന ചിത്രം തീയറ്ററുകളിൽ എത്താന്‍ ഒരുങ്ങുന്ന വാർത്ത സിനിമ ആസ്വാദ ഇരുകയും നീട്ടിയാണ് സ്വീകരിച്ചത് . ചിത്രം മാര്‍ച്ച്‌ പത്തിന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിൽ നിവിന്‍ പോളി, ഇന്ദ്രജിത്ത് സുകുമാരന്‍,  സുദേവ് നായര്‍, മണികണ്ഠന്‍ ആര്‍ ആചാരി, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, സെന്തില്‍ കൃഷ്ണ, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ലിസ്റ്റിംഗ് സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. നിവിൻ പോളി ചിത്രത്തിൽ ‘മട്ടാഞ്ചേരി മൊയ്തു’ എന്ന നായക കഥാപാത്രത്തിനെയാണ് അവതരിപ്പിക്കുന്നത് . 1962 വരെ കൊച്ചിയിൽ നില നിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാൻ വേണ്ടി തൊഴിലാളികൾ നടത്തിയ സമരവുമാണ് തുറമുഖം എന്ന ചിത്രത്തിന്റെ പ്രധാന പ്രമേയം. നിവിൻ പോളിയുടെ സിനിമ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി ഈ ചിത്രം മാറും എന്ന കാര്യത്തിൽ സംശയമില്ല. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ചിത്രത്തിന്റെ റിലീസിംഗ് പലതവണ മാറ്റിവച്ചിരുന്നു പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുറമുഖം.