ഏപ്രിലില്‍ തിയേറ്ററുകളില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് രണ്ട് കിടിലൻ മമ്മൂട്ടി ചിത്രങ്ങൾ
1 min read

ഏപ്രിലില്‍ തിയേറ്ററുകളില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് രണ്ട് കിടിലൻ മമ്മൂട്ടി ചിത്രങ്ങൾ

ഏപ്രില്‍  മാസമാകാൻ ഇപ്പോൾ സിനിമ ആസ്വാദകരും മമ്മൂട്ടി ആരാധകരും കാത്തിരിക്കുകയാണ് കാരണം ഏപ്രിലിൽ മമ്മൂക്കയുടെ ബോക്സ് ഓഫീസ് വെടിക്കെട്ട് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഏവരും. വിഷുവിനോട് അനുബന്ധിച്ച് മമ്മൂട്ടിയുടെ രണ്ടു ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. തിയേറ്ററിൽ ആഘോഷമാക്കിയ മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫറിന് ശേഷം വീണ്ടും തിയേറ്ററുകളില്‍ ആരാധകരെ ആവേശം കൊള്ളിക്കുവാന്‍ പുതിയ ചിത്രങ്ങളുമായി മെഗാസ്റ്റാര്‍ഇപ്പോൾ തയ്യാറാവുകയാണ്. ഏപ്രിലില്‍ തിയേറ്ററുകളില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് രണ്ട് കിടിലൻ മമ്മൂട്ടി ചിത്രങ്ങളാണ്. ഇരു ചിത്രങ്ങളും മമ്മൂട്ടിയുടെ കരിയറിലെ തന്നെ എടുത്ത് പറയേണ്ട ചിത്രങ്ങളാകും എന്നാണ് ഏവരുടെയും പ്രതീക്ഷ.

മമ്മൂട്ടിയും തമിഴിലെ സൂപ്പർ ഹിറ്റ് നടിയുമായ ജ്യോതികയും ഒന്നിച്ചെത്തുന്ന കാതൽ എന്ന ചിത്രത്തിന്റെ റിലീസ് ഏപ്രിൽ 20നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. രണ്ടു ഭാഷകളിലെയും മെഗാസ്റ്റാറുകൾ ഒന്നിക്കുമ്പോൾ വലിയ പ്രേക്ഷക സ്വീകാര്യത തന്നെയാണ് ചിത്രത്തിന് നേടാൻ കഴിയുക എന്നാണ് ഏവരും കണക്കുകൂട്ടുന്നത്. തമിഴ് നടി ജ്യോതികയാണ് നായിക. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകന്‍ എന്നതും വളരെ പ്രതീക്ഷ നൽകുന്നു  . ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ്. സംഗീതം ഒരുക്കുന്നത് മാത്യൂസ് പുളിക്കന്‍ ആണ്.

തെലുങ്ക് യുവതാരം അഖില്‍ അക്കിനേനിയുടെ കൂടെ മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ഏജന്‍റ്. ഈ ചിത്രം ഏപ്രില്‍ 28ന് ലോകമെമ്പാടുമായി പ്രദര്‍ശനത്തിന് എത്തും. തെലുങ്ക് ഹിന്ദി തമിഴ് മലയാളം ഭാഷകളില്‍  ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം . തെലുങ്കിലെ പ്രമുഖ സംവിധായകനായ സുരേന്ദര്‍ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഏജന്റ്’. സാക്ഷി വൈദ്യ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഛായാഗ്രാഹണം റസൂല്‍ എല്ലൂരാണ്.
ഒരു ഇടവേളക്കു ശേഷം തിയേറ്ററിൽ മമ്മൂട്ടി ചിത്രങ്ങള്‍തിയേറ്ററുകളില്‍
ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. വിഷു ആഘോഷമാക്കാൻ ആയാണ് മമ്മൂക്കയുടെ രണ്ടു ചിത്രങ്ങൾ അടുത്തടുത്ത് റിലീസിന് എത്തുന്നത്.