“മോഹന്‍ലാല്‍ വളരെ സെന്‍സിറ്റീവായ വ്യക്തിയാണ്, അദ്ദേഹത്തിന്റെ ഉള്ളില്‍ ഇപ്പോഴും ഒരു കുട്ടിയുണ്ട്” : രഞ്ജിത്ത്
1 min read

“മോഹന്‍ലാല്‍ വളരെ സെന്‍സിറ്റീവായ വ്യക്തിയാണ്, അദ്ദേഹത്തിന്റെ ഉള്ളില്‍ ഇപ്പോഴും ഒരു കുട്ടിയുണ്ട്” : രഞ്ജിത്ത്

മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത്. ‘ഒരു മെയ് മാസപുലരിയില്‍’ എന്ന സിനിമ സംവിധാനം ചെയ്ത രഞ്ജിത്ത് കമല്‍, ഷാജി കൈലാസ്, സിബി മലയില്‍, വിജി തമ്പി തുടങ്ങി പ്രമുഖ സംവിധായകര്‍ക്കു വേണ്ടി തിരക്കഥകള്‍ എഴുതി. അന്നത്തെ രഞ്ജിത്തന്റെ ഏറ്റവും നല്ല തിരക്കഥകളിലൊന്നായിരുന്നു ‘ദേവാസുരം’ എന്ന സിനിമയുടേത്. മലയാള സിനിമയിലെ തിരക്കഥാ രീതി തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു അത്.

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് രഞ്ജിത്ത്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഉണ്ടായത്. അതുകൊണ്ട് തന്നെ രഞ്ജിത്ത് -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ഇരുവരുടേയും കൂട്ടുകെട്ടില്‍ മലയാളത്തില്‍ ഉണ്ടായ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് രാവണപ്രഭു, സ്പിരിറ്റ്, ലോഹം തുടങ്ങിയവ. അതുപോലെ പെരുവണ്ണാപുരത്തെ വിശേഷം, മായാമയൂരം, ദേവാസുരം, ആറാം തുമ്പൂരാന്‍ തുടങ്ങി ലാലിന്റെ കരിയറിലെ തന്നെ സൂപ്പര്‍ഹിറ്റുകളായ പല സിനിമകളുടേയും തിരക്കഥ നിര്‍വഹിച്ചത് രഞ്ജിത്താണ്. അതേസമയം, ഇരുവരും തമ്മില്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്.

ഇപ്പോഴിതാ, മോഹന്‍ലാലിനൊത്തുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് രഞ്ജിത്ത്.
മോഹന്‍ലാല്‍ വളരെ സെന്‍സിറ്റീവ് ആയ വ്യക്തിയണ് എന്നാണ് രഞ്ജിത്ത് പറയുന്നത്. അദ്ദേഹത്തിന്റെ ഉള്ളില്‍ ഇപ്പോഴും ഒരു കുട്ടിയുണ്ടെന്നും രഞ്ജിത്ത് പറയുന്നു. അതുപോലത്തന്നെ ലാല്‍ വളരെ അധികം സിനിമയെ സ്‌നേഹിക്കുന്ന ഒരാള്‍ കൂടിയാണ്. അതുകൊണ്ടാണ് ലാല്‍ സിനിമയ്ക്ക് വേണ്ടി എന്ത് വിട്ട് വീഴ്ച ചെയ്യാനും തയ്യാറാകുന്നതെന്നും, കഥാപാത്രത്തിന് വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ തയ്യാറാകുമെന്നും രഞ്ജിത്ത് പറഞ്ഞു. കൂടാതെ, കുട്ടിത്തരം ഉള്ള ആളായത് കൊണ്ട് ഞങ്ങള്‍ പരസ്പരം കുട്ടികളുടെ പോലെ തല്ലു കൂടാറുണ്ട്. ഡ്രാമ എന്ന സിനിമയുടെ ചിത്രീകരണം ലണ്ടനില്‍ വെച്ച് നടക്കുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ പിണങ്ങി മിണ്ടാതിരിന്നിട്ടുണ്ടെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. പിന്നെ മോഹന്‍ലാല്‍ തന്നെ ‘അണ്ണാ’ എന്നാണ് സാധാരണ വിളിക്കാറുള്ളത്. ഞാന്‍ തിരിച്ച് ‘അണ്ണാച്ചി’ എന്നും വിളിക്കും. പക്ഷെ തമ്മില്‍ പിണങ്ങിയാല്‍ രഞ്ജിത്ത് എന്നേ മോഹന്‍ലാല്‍ വിളിക്കുകയുള്ളൂ. ഞാന്‍ അപ്പോള്‍ ‘ലാല്‍ സാര്‍’ എന്നായിരിക്കും വിളിക്കുക എന്ന് രഞ്ജിത്ത് പറയുന്നു.