‘KGF 2 തീ മഴ സൃഷ്ടിക്കുമ്പോള്‍ തിയേറ്ററില്‍ ഇതുപോലുള്ള സിനിമകള്‍ ഇറക്കുന്നത് റിസ്‌ക് അല്ലേ ചേട്ടായി’ ; കമന്റിന് മറുപടി നല്‍കി രമേഷ് പിഷാരടി
1 min read

‘KGF 2 തീ മഴ സൃഷ്ടിക്കുമ്പോള്‍ തിയേറ്ററില്‍ ഇതുപോലുള്ള സിനിമകള്‍ ഇറക്കുന്നത് റിസ്‌ക് അല്ലേ ചേട്ടായി’ ; കമന്റിന് മറുപടി നല്‍കി രമേഷ് പിഷാരടി

മേഷ് പിഷാരടി നായകനാകുന്ന പുതിയ ചിത്രമാണ് നോ വേ ഔട്ട്. നിധിന്‍ ദേവദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത് അദ്ദേഹം തന്നെയാണ്. ചിത്രത്തിന്റെ ടീസര്‍ ഏപ്രില്‍ ഒന്നിനായിരുന്നു പുറത്തുവിട്ടത്. നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ‘നോ വേ ഔട്ട്’ ഏപ്രില്‍ 22ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ രമേഷ് പിഷാരടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. അതില്‍ ഒരാള്‍ ഇട്ട് കമന്റിന് രമേഷ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘കെജിഎഫ് 2 തീ മഴ സൃഷ്ടിക്കുമ്പോള്‍ ഇത് പോലെയുള്ള കൊച്ചു സിനിമകള്‍ തിയേറ്ററിലൊക്കെ ഇറക്കുന്നത് റിസ്‌ക് അല്ലേ ചേട്ടായി’ എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് രമേഷ് നല്‍കിയ മറുപടി ‘ആര്‍ക്ക് റോക്കി ഭായിക്കോ’ എന്നായിരുന്നു. രമേഷിന്റെ ഈ മറുപടിക്ക് നിരവധി പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. ഏത് ഭായി വന്നാലും ഈ സിനിമ ഞങ്ങള്‍ കാണുമെന്നായിരുന്നു ചിലരുടെ കമന്റ്. കെജിഎഫ് 2 ഇറങ്ങിയപ്പോള്‍ അതിനോട് മുട്ടാന്‍ കേരളത്തിന്നു ഒരു പടം അത്രേ രമേഷ് ഉദ്ദേശിച്ചുള്ളൂ സൂപ്പര്‍ സ്റ്റാര്‍സിനൊന്നും ഈ ധൈര്യം വന്നില്ലല്ലോ അതാണ് നമ്മള്‍ ചിന്തിക്കണ്ടത് എന്നായിരുന്നു മറ്റൊരു കമന്റ്.

ചിത്രത്തിന്റെ ട്രയ്‌ലറില്‍ ഒരു കുരുക്കില്‍ നിന്ന് പുറത്തുകടക്കാന്‍ രമേഷ് പിഷാരടി നടത്തുന്ന വേറിട്ട ശ്രമങ്ങളുടെ അഭിനയപ്രകടനം കാണാന്‍ സാധിക്കും. നോ വേ ഔട്ട് എന്ന ചിത്രം റിമൊ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എം എസ് ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കെ ആര്‍ രാഹുല്‍ ആണ്. ജോസഫ്, രവീണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം വര്‍ഗീസ് ഡേവിഡ് ആണ് നിര്‍വഹിക്കുന്നത്. ‘നോ വേ ഔ’ട്ട് ചിത്രത്തിന്റെ ചിത്ര സംയോജനം കെ ആര്‍ മിഥുന്‍ ആണ് ചെയ്യുന്നത്.

അതേസമയം യാഷ് നായകനായെത്തിയ കന്നഡത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം കെജിഎഫ് 2 ഏപ്രില്‍ 14നായിരുന്നു റിലീസ് ചെയ്തത്. 105.5 കോടിയാണ് കെജിഎഫ് ചാപ്റ്റര്‍ 2 ന്റെ രണ്ടാം ദിവസത്തെ ഇന്ത്യന്‍ കളക്ഷന്‍. അതായത് ആദ്യ രണ്ട് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്നു മാത്രം ചിത്രം നേടിയിരിക്കുന്നത് 240 കോടിയാണ്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.