പ്രതീക്ഷ നഷ്ടപ്പെട്ടോ? ; മോഹന്‍ലാല്‍ സിനിമ ‘റാം’ നിർത്തിവച്ച് ജീത്തു ജോസഫ്! ; കാരണം ഇങ്ങനെ
1 min read

പ്രതീക്ഷ നഷ്ടപ്പെട്ടോ? ; മോഹന്‍ലാല്‍ സിനിമ ‘റാം’ നിർത്തിവച്ച് ജീത്തു ജോസഫ്! ; കാരണം ഇങ്ങനെ

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് റാം. കൊവിഡ് പ്രതിസന്ധികള്‍ കാരണം നേരത്തെ സിനിമയുടെ ചിത്രീകരണം മാറ്റിവെച്ചിരുന്നു. കാരണം ചിത്രത്തിന്റെ ബാക്കി ചിത്രീകരണം നടക്കേണ്ടത് ബ്രിട്ടനില്‍ വെച്ചാണ്, എന്നാല്‍ അവിടേക്കു താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഒരുമിച്ചു കൊണ്ട് പോകേണ്ടതുള്ളത് കൊണ്ടും, കോവിഡ് സാഹചര്യത്തില്‍ ചിത്രീകരണത്തിന് അനുവാദം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടുമാണ് റാം എന്ന സിനിമ നിര്‍ത്തി വെക്കേണ്ടി വന്നതെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ചിത്രത്തിന്റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍.

എന്നാല്‍ ഇപ്പോള്‍ ജൂണ്‍-ജൂലൈ മാസത്തോടെ റാമിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. തീയേറ്ററില്‍ പോയി തന്നെ കാണേണ്ട ഒരു ബിഗ് ബഡ്ജറ്റ് സിനിമയാണ് റാമെന്നും, ലൈവായി വരുമ്പോഴേക്കും ബാക്കി ഷൂട്ട് ചെയ്യാം എന്ന ധാരണയിലാണ് അത് നിര്‍ത്തി വെച്ചതെന്നും സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നു. റാം എന്നത് ഒരു ആക്ഷന്‍ മാസ് സിനിമയാണെന്നും, എങ്ങനെയുള്ള ലാലേട്ടനായിരിക്കും ആ സിനിമയിലുണ്ടാകുക എന്നൊന്നും താനിപ്പോള്‍ പറയുന്നില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു. തമിഴ് സിനിമകളില്‍ കാണാറുള്ളത് പോലെ, ആറ് പാട്ടൊക്കെയുള്ള ഒരു മാസല്ല റാമിലുള്ളതെന്നും, റിയലിസ്റ്റിക് രീതിയിലുള്ള ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് റാമെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആരാധകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ട്വല്‍ത്ത് മാന്‍’. ദൃശ്യം രണ്ടാം ഭാഗത്തിന്റെ വന്‍ വിജയത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കെആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അദിതി രവി, സൈജു കുറുപ്പ്, ശിവദ നായര്‍, അനു സിത്താര, ലിയോണ ലിഷോയി, പ്രിയങ്ക നായര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തു വന്നതോടെ ആരാധകര്‍ക്കിടയില്‍ സിനിമ കാണുവാനുള്ള ആകാംഷ കൂടി വരികയാണ്. ഏറെ നിഗൂഢതകള്‍ നിറഞ്ഞാതായിരിക്കും ചിത്രമെന്ന് ട്രെയ്ലറില്‍ നിന്ന് വ്യക്തമാണ്.