‘ഗാന്ധിജിക്കും മോദിജിക്കും ഒരേ വേവ് ലെങ്ത്’ എന്ന് രാഹുല്‍ ഈശ്വര്‍
1 min read

‘ഗാന്ധിജിക്കും മോദിജിക്കും ഒരേ വേവ് ലെങ്ത്’ എന്ന് രാഹുല്‍ ഈശ്വര്‍

ടെലിവിഷന്‍ ചര്‍ച്ചകളുലൂടെയും, സാമൂഹിക മാധ്യങ്ങള്‍ വഴിയും ജന ശ്രദ്ധ നേടിയ ഒരാളാണ് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന കോടതി വിധിയെ എതിര്‍ത്തു കൊണ്ട് രംഗത്ത് എത്തിയ ആളാണ് അയ്യപ്പ ധര്‍മ്മ സേന നേതാവായ രാഹുല്‍ ഈശ്വര്‍. രാഹുല്‍ ഈശ്വറിന്റെ പല പ്രസ്താവനകളും വിവാദമായിരുന്നു. കേരളത്തിലും ഇന്ത്യയിലും നടക്കുന്ന പല പ്രശ്‌നങ്ങളിലും ചാനല്‍ ചര്‍ച്ചയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തുറന്നടിച്ച് അഭിപ്രായം പറയുന്ന ഒരാളാണ് രാഹുല്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മറ്റൊരു പ്രസ്താവനയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഗാന്ധിയോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നയാളാണ് നരേന്ദ്ര മോദി എന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. അതേസമയം, ഹിറ്റ്ലറുമായും നാസിയുമായും മോദിയെ താരതമ്യപ്പെടുത്തുക സാധ്യമല്ലെന്നും ഗാന്ധിയോട് മോദിയെ താരതമ്യം ചെയ്യണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, നാസി, ഫാസിസ്റ്റ് സര്‍ക്കാരിനെക്കാളും ഗാന്ധിയന്‍ പാതയോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നയാളാണ് നരേന്ദ്ര മോദിയെന്നാണ് രാഹുല്‍ പറഞ്ഞത്.

അതേസമയം, ‘ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്ന ബിജെപി നേതാവ് നുപുര്‍ ശര്‍മ്മയുടെ നബി വിരുദ്ധ പരാമര്‍ശത്തിലും രാഹുല്‍ ഈശ്വര്‍ അഭിപ്രായം പറയുകയുണ്ടായി. നബി വിരുദ്ധ പരാമര്‍ശത്തില്‍ അറബ് ലോകത്തോട് മാപ്പ് പറയുന്നത് ശരിയല്ലെന്നും അത് വിഷയത്തെ വളര്‍ത്തുകയേയുള്ളൂവെന്നുമാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. 3000ത്തോളം വര്‍ഷമായി അറബ് രാജ്യങ്ങളുമായി നമുക്ക് ബന്ധമുണ്ടെന്നും, എത്തിക്കലി ഒരു തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും, അത് പ്രവാചകനായാലും മറ്റ് ദൈവങ്ങളെയായാലും തെറ്റാണെന്നും രാഹുല്‍ പറഞ്ഞു. ബിജെപി നേതാവ് നുപുര്‍ ശര്‍മ പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ പറഞ്ഞതാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ എല്ലാ രാജ്യത്തും ഉണ്ടാകുമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ രാജ്യം മുമ്പേ നടപടിയെടുത്ത മാതൃകകള്‍ നമുക്ക് മുന്നിലുണ്ട്. ഇപ്പോഴത്തെ പ്രശ്നം എരിതീയില്‍ എണ്ണയൊഴിച്ച് ആളിക്കത്തിക്കാന്‍ ശ്രമിക്കാതെ, ആ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നബി വിരുദ്ധ പരാമര്‍ശത്തില്‍ അറബ് രാജ്യങ്ങള്‍ക്കുണ്ടായ അതൃപ്തി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം തുടരുകയാണ്. വിഷയത്തില്‍ അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യാഗസ്ഥര്‍ക്ക് വിദേശകാര്യ സെക്രട്ടറി സന്ദേശം അയച്ചു. നബി വിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യയ്ക്ക് അല്‍ഖൈ്വദയുടെ ഭീകരാക്രമണ ഭീഷണിയും നിലവിലുണ്ട്. അതിനാല്‍ ഇന്ത്യയ്‌ക്കെതിരായ എല്ലാ നീക്കങ്ങളും നിരീക്ഷിക്കാന്‍ വിദേശകാര്യ സെക്രട്ടറി സന്ദേശം നിര്‍ദ്ദേശം നല്‍കി.

Indian spiritual and political leader Mohandas Gandhi circa 1935.