“തന്റെ സ്വപ്നത്തിലെ ഒരു വധു എങ്ങനെയാണോ അങ്ങനെ ആണ് രാധിക, അത് വലിയ ഭാഗ്യമാണ്” – ഭാര്യയെ കുറിച്ച് സുരേഷ് ഗോപി
1 min read

“തന്റെ സ്വപ്നത്തിലെ ഒരു വധു എങ്ങനെയാണോ അങ്ങനെ ആണ് രാധിക, അത് വലിയ ഭാഗ്യമാണ്” – ഭാര്യയെ കുറിച്ച് സുരേഷ് ഗോപി

മലയാള സിനിമയുടെ സ്വന്ത ആക്ഷൻ രാജാവാണ് സുരേഷ് ഗോപി. ഇന്നും നിരവധി ആരാധകരെ സ്വന്തമാക്കിയാണ് അദ്ദേഹം തന്റെ ജൈത്രയാത്ര തുടർന്നു കൊണ്ട് പോകുന്നത്. സുരേഷ് ഗോപിയുടെ ഭാര്യയും പ്രേക്ഷകർക്ക് സുപരിചിതയാണ്. മാതൃക ദമ്പതിമാർ എന്നാണ് ഇവരെ എല്ലാവരും വിളിക്കാറുള്ളത്. ഏറ്റവും അടുത്ത സമയത് അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ജനനായകൻ എന്ന പരിപാടിയിൽ സുരേഷ് ഗോപി എത്തിയപ്പോൾ ഭാര്യ രാധികയും ആ വേദിയിൽ എത്തിയിരുന്നു. അവിടെ സുരേഷ് ഗോപിയും രാധികയും ഒരുമിച്ച് ഗാനമാലപിക്കുന്നുണ്ടായിരുന്നു.ഇതൊക്കെ വളരെയധികം ശ്രദ്ധ നേടിയ കാര്യങ്ങൾ ആയിരുന്നു.

 

ഇവരുടെ ഗാനാലാപനം കേട്ടുകൊണ്ട് അവതാരകനായ മിഥുൻ രമേശ് പറഞ്ഞത് നിങ്ങൾക്ക് കണ്ണ് കിട്ടാതിരിക്കട്ടെ എന്നായിരുന്നു. ആ സമയത്താണ് ഒരു സംഭവത്തെക്കുറിച്ച് സുരേഷ് ഗോപി മനസ്സ് തുറന്നിരുന്നത്. തന്നോട് ഒരിക്കൽ ഒരു ചിത്രത്തിന്റെ ഇടയിൽ ഒരാൾ അഭിമുഖത്തിൽ വന്ന് എങ്ങനെയിരിക്കണം ഭാവിവധു എന്ന് ചോദിച്ചിരുന്നു. തന്റെ സ്വപ്നത്തിലെ ഒരു വധു എങ്ങനെയാണോ അങ്ങനെ തന്നെയാണ് തന്റെ ഭാര്യ രാധിക. അതിനെല്ലാം ഉള്ള മറുപടിയാണ് ഈ നിൽക്കുന്നത്. മുല്ലപ്പൂവൊക്കെ ചൂടി എണ്ണ തേച്ചു എന്നും രാവിലെ കുളിച്ച് തലയിൽ തുളസി കതിരും ചൂടി വരുന്ന പെൺകുട്ടിയായിരുന്നു ഞാൻ ആഗ്രഹിച്ചത്.

അതുപോലെ തന്നെയുള്ള ഒരാളെയാണ് എനിക്ക് കിട്ടിയത്. അത് വലിയ ഭാഗ്യമാണ് എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞിരുന്നത്. നിങ്ങൾ തമ്മിലുള്ള ഈ സ്നേഹം എല്ലാകാലത്തും ഇതുപോലെ തന്നെ നിലനിൽക്കട്ടെ എന്നും ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇതുപോലെ സ്നേഹത്തോടെ മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്നും ഒക്കെയാണ് പ്രേക്ഷകർ ഇതിനെ മറുപടിയായി കമന്റുകൾ നൽകുന്നത്. അതേസമയം ഒരിക്കലൊരു അഭിമുഖത്തിൽ സുരേഷ് ഗോപി തന്നെ പറഞ്ഞിട്ടുണ്ട് അടുത്ത ജന്മദിനം ഭാര്യയായി വേണ്ടത് രാധികയെ തന്നെയാണെന്ന്. അത്രത്തോളം രാധികയെ അദ്ദേഹം സ്നേഹിക്കുന്നുണ്ടായിരുന്നുവെന്ന് ആ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. അതെ സമയം മേ ഹും മൂസ എന്ന ചിത്രമായിരുന്നു സുരേഷ് ഗോപിയുടേതായി ഏറ്റവും അവസാനം റിലീസിന് എത്തിയ ചിത്രം. വളരെ വ്യത്യസ്തമായ ഒരു സൈനികന്റെ വേഷത്തിലാണ് ഈ ചിത്രത്തിൽ എത്തിയത്. വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. ഇപ്പോൾ സീ ഫൈവിൽ ചിത്രം പ്രദർശനം നടത്തുകയാണ്.