‘വളരെ സ്ലോ ആയി  പോകുന്ന സിനിമ.. മമ്മൂട്ടിയുടെ ആക്ടിങ് പൊളിച്ചു..’; ‘ പുഴു’വിനെ കുറിച്ച് പ്രേക്ഷകന്റെ റിവ്യൂ
1 min read

‘വളരെ സ്ലോ ആയി പോകുന്ന സിനിമ.. മമ്മൂട്ടിയുടെ ആക്ടിങ് പൊളിച്ചു..’; ‘ പുഴു’വിനെ കുറിച്ച് പ്രേക്ഷകന്റെ റിവ്യൂ

മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് പുഴു. മമ്മൂട്ടിയെയും പാര്‍വ്വതി തിരുവോത്തിനേയും കേന്ദ്ര കഥാപാത്രമാക്കി നവാഗതയായ റത്തീന സംവിധാനം ചെയ്ത ‘പുഴു’ വിന്റെ പ്രദര്‍ശനം ആരംഭിച്ചു. 1 മണിക്കൂര്‍ 55 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും സോണി ലിവില്‍ സിനിമ കാണാന്‍ സാധിക്കും. ഒരു ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പുഴു. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങള്‍. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹര്‍ഷദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

അതേസമയം, ഒരു വനിത സംവിധായികയ്‌ക്കൊപ്പം മമ്മൂട്ടി ആദ്യമായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമയക്കുണ്ട്. പേരിലെ കൗതുകമാണ് സിനിമ കാണാന്‍ പ്രേരിപ്പിച്ചതെന്നാണ് ചിലരുടെ അഭിപ്രായം. മമ്മൂക്ക എന്ന നടന്‍ പുതുമുഖ സംവിധായകരിലൂടെ മലയാളസിനിമയെ ഒരിക്കല്‍ക്കൂടി പുതുക്കുന്നതിന്റെ ഉദാഹരണം കൂടിയാണ് പുഴു. കഥാപാത്രവും, കഥയും, കഥാഗതിയും എല്ലാം ആ പേരിനെ ശരിവയ്ക്കുന്ന വിധത്തില്‍ തന്നെയാണെന്നാണ് പുഴു കണ്ട പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചതിന് ശേഷം നിരവധി പ്രേക്ഷകര്‍ ആണ് വ്യത്യസ്ത അഭിപ്രായങ്ങളും വിശേഷണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. സിനിമ റിലീസ് ആയതിന് തൊട്ടു പിന്നാലെ നിരവധി പേരാണ് ചിത്രത്തെയും മമ്മൂട്ടിയെയും പാര്‍വതിയെയും അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തി. മമ്മൂട്ടി ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷമാണ് പുഴുവിലേതെന്നാണ് മിക്കവരുടെയും അഭിപ്രായം.

എന്നാല്‍ ചില മോശം അഭിപ്രായങ്ങളും പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നുണ്ട്.  വളരെ സ്ലോ ആയി പോകുന്ന സിനിമയില്‍ ഇംപ്രസീവായി ഒന്നും തോന്നിയില്ലെന്നും, എങ്ങനെയെങ്കിലും തീര്‍ന്നു കിട്ടിയാല്‍ മതി എന്ന അവസ്ഥയാണെന്നുമനാണ് ചിലര്‍ പറയുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ അഭിനയം കൊള്ളം എന്നാണ് ചില പ്രേക്ഷകരുടെ അഭിപ്രായം. അതേസമയം, റത്തീന എന്ന സംവിധായികയ്ക്ക് ബിഗ് സല്യൂട്ട് എന്നാണ് ചില പ്രേക്ഷകര്‍ പറയുന്നത്. ആദ്യചിത്രം കൊണ്ടുതന്നെ റത്തീന സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞെന്നും പ്രേക്ഷകര്‍ വെളിപ്പെടുത്തുന്നു.