മാലിക്കിനെതിരെ ബീമാപള്ളിയിൽ പ്രതിഷേധം ശക്തമാകുന്നു
1 min read

മാലിക്കിനെതിരെ ബീമാപള്ളിയിൽ പ്രതിഷേധം ശക്തമാകുന്നു

മഹേഷ് നാരായണന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് മാലിക്. ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രം പ്രേക്ഷകർ വളരെ ആവേശത്തോടെ ഏറ്റെടുത്ത് വലിയ വിജയമാക്കി തീർത്തിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് മാലിക് റിലീസ് ചെയ്തത്.പുറത്തിറങ്ങിയ ഉടൻ തന്നെ ചിത്രം വലിയ രീതിയിലുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാവുകയും ചെയ്തു. ഇടതുപക്ഷ പാർട്ടിയോട് വലിയ പ്രീണനം കാണിച്ചുവെന്നും ചരിത്രത്തോട് വലിയ നിലയിലുള്ള അനീതി ചിത്രം വെച്ചുപുലർത്തി എന്നും ശക്തമായ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ അടക്കം വലിയ വിമർശനങ്ങൾ ഉന്നയിച്ചപ്പോൾ മാലിക് കൂടുതൽ വാർത്താപ്രാധാന്യമുള്ള ചിത്രമായി മാറുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിനെതിരെ ബീമാപള്ളി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടിരിക്കുകയാണ്. ബീമാപള്ളിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മാലിക് ചിത്രീകരിച്ചന്നാരോപിച്ചാണ് പ്രതിഷേധം ശക്തമാകുന്നത്. ബീമാപ്പള്ളിയെ കൊള്ള.ക്കാരുടെയും ഭീക.രവാ.ദികളുടെയും നാടായി സിനിമയിൽ ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.

പള്ളി പരിസരത്ത് തന്നെയാണ് ബീമാപള്ളി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ബീമാപള്ളി വെടിവെപ്പിനെ ചിത്രത്തിൽ തെറ്റായി ചിത്രീകരിച്ചതിലെ പ്രതിഷേധമാണ് തങ്ങൾ പ്രകടിപ്പിക്കുന്നതെന്ന് സാംസ്കാരിക കൂട്ടായ്മയിലെ പ്രതിനിധികൾ പറയുന്നു. കൂടാതെ ഈ പ്രതിഷേധ കൂട്ടായ്മ തുടരാനും ആണ് സമിതിയുടെ തീരുമാനം. സമീപകാലത്തു തന്നെ നടന്ന ഏറ്റവും വലിയ ഒരു സംഭവത്തെ കേരള സമൂഹം വിസ്മരിച്ച് വരികയായിരുന്നു. എന്നാൽ മാലിക് എന്ന ചിത്രത്തിലൂടെ മുഖ്യധാരയിൽ ബീമാപള്ളി വിഷയത്തിന് വലിയ പ്രാധാന്യം ലഭിക്കുകയും. പുതിയ നിരീക്ഷണങ്ങൾ അതിന്മേൽ വരികയും ചെയ്തിട്ടുണ്ട്.

Leave a Reply