‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന ചിത്രത്തില്‍ ഒറ്റ ഡയലോഗ് കൊണ്ട് ആരാധകരെ കൈയ്യിലെടുത്ത് മമ്മൂട്ടിയുടെ മാസി എന്‍ട്രി
1 min read

‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന ചിത്രത്തില്‍ ഒറ്റ ഡയലോഗ് കൊണ്ട് ആരാധകരെ കൈയ്യിലെടുത്ത് മമ്മൂട്ടിയുടെ മാസി എന്‍ട്രി

ഷറഫുദ്ധീനെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിയന്‍ ഓട്ടത്തിലാണ്’. ചിത്രത്തില്‍ ഷറഫുദ്ധീന് പുറമെ നൈല ഉഷ, അപര്‍ണ ദാസ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജൂണ്‍ 24 ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഓരോരാ ജോലികളില്‍ തിരക്ക് പിടിച്ച്, സ്വാര്‍ത്ഥതയില്ലാതെ നാട്ടുകാരുടെ കാര്യങ്ങള്‍ക്ക് വേണ്ടി ഓടി നടക്കുന്ന പ്രിയദര്‍ശന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ആ ഓട്ടത്തിനിടെ സ്വന്തം കാര്യം നോക്കാനോ, കുടുംബ കാര്യം നോക്കാനോ ആ ചെറുപ്പക്കാരന് സാധിക്കുന്നില്ല.

ആ കാരണങ്ങള്‍ കൊണ്ട് തന്നെ സ്വന്തം സ്വപ്നങ്ങള്‍ പോലും അയാള്‍ക്ക് നഷ്ടപ്പെടുന്നുമുണ്ട്. ആ ചെറുപ്പക്കാരന് എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതുന്നിടത്താണ് മമ്മൂട്ടിയുടെ കടന്നു വരവ്. ഒരു ഡയലോഗും രണ്ട് സീനും മാത്രമാണ് ചിത്രത്തില്‍ മമ്മൂട്ടിക്കുള്ളത്. ചെറിയ നിമിഷം കൊണ്ട് അസാധ്യ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് മമ്മൂട്ടി പ്രേക്ഷകരുടെ കൈയ്യടി ഏറ്റുവാങ്ങി. അതുപോലെ ശബ്ദം കൊണ്ട് അടുത്ത കാലത്ത് മമ്മൂട്ടി എത്തിയെങ്കിലും കാമിയോ റോളില്‍ വന്നിട്ട് കുറച്ച് കാലങ്ങളായിരുന്നു. എടുത്തു പറയേണ്ട മറ്റൊരു കാര്യം, ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഷറഫുദ്ദീനും നൈല ഉഷയും അപര്‍ണ ദാസും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചു.

ചിത്രത്തില്‍ ബിജു സോപാനം, ഹക്കിം ഷാജഹാന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, സ്മിനു സിജോ, അശോകന്‍, ഹരിശ്രീ അശോകന്‍, ഷാജു ശ്രീധര്‍, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം,ആര്‍ ജെ. , കൂക്കില്‍ രാഘവന്‍, ഹരീഷ് പെങ്ങന്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൈറ ബാനുവിനു ശേഷം ആന്റണി സോണി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് പ്രിയന്‍ ഓട്ടത്തിലാണ്.