“മോഹൻലാൽ ഇനിയൊരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമോ?” പൃഥ്വിരാജിന്റെ ഉത്തരം കേട്ട് കൈയടിച്ച് ആരാധകർ
1 min read

“മോഹൻലാൽ ഇനിയൊരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമോ?” പൃഥ്വിരാജിന്റെ ഉത്തരം കേട്ട് കൈയടിച്ച് ആരാധകർ

മലയാള സിനിമാ ലോകത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന നടൻ. തന്റെ ഏറ്റവും പുതിയ വമ്പൻ ചിത്രങ്ങളുമായി അദ്ദേഹം ഇപ്പോൾ തിരക്കിലാണ്. സൂപ്പർഹിറ്റ് സംവിധായകനായ ഷാജി കൈലാസിന്റെ  ഒടിടി ചിത്രമായ എലോൺ, വൈശാഖിന്റെ മോൺസ്റ്റർ, മോഹൻലാലിന്റെ ആദ്യ സംവിധാനം സംരംഭമായ ബറോസ് എന്നിവയാണ്  റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. 12ത് മാൻ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന റാം, പൃഥ്വിരാജിന്റെ  എമ്പുരാൻ, പാൻ ഇന്ത്യ ചിത്രമായ ഋഷഭ, ജീത്തു ജോസഫിന്റെ തന്നെ ദൃശ്യം 3, വിവേക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം, അനൂപ് സത്യൻ അണിയിച്ചൊരുക്കുന്ന പേരിടാത്ത ചിത്രം എന്നിവയാണ് മോഹൻലാലിന്റെ അണിയറയിൽ ഒരുങ്ങാൻ ഇരിക്കുന്ന മറ്റു ചിത്രങ്ങൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ അടുത്തതായി ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കും എന്ന വാർത്തയും പുറത്തു വരുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറുന്നത് മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമയായ ലൂസിഫർ എന്ന വിജയ ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിനോട് മോഹൻലാലിനെ കുറിച്ചു ചോദിച്ച ഒരു ചോദ്യവും അതിന് പൃഥ്വിരാജ് പറഞ്ഞ ഉത്തരവും ആണ്. മലയാള സിനിമാ ലോകത്തേക്ക് വില്ലനായി തുടക്കം കുറിച്ച മോഹൻലാൽ ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താര മൂല്യമുള്ള നടനാണ്. ഇനി മോഹൻലാൽ നൂറുശതമാനവും ഒരു വില്ലനായി അഭിനയിക്കുന്ന സിനിമ വരുമോ എന്നായിരുന്നു പൃഥ്വിരാജിനോടായി ചോദിച്ച ചോദ്യം. മോഹൻലാലിന്റെ തന്നെ അടുത്ത സുഹൃത്തും സഹോദര തുല്യനുമാണ് പൃഥ്വിരാജ്.

പൃഥ്വിരാജ് ഇപ്പോൾ ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുകയാണ്. വില്ലൻ കഥാപാത്രം വന്നാൽ അദ്ദേഹം നൂറു ശതമാനം ആത്മാർത്ഥതയോടെ ആ കഥാപാത്രത്തെ ഏറ്റെടുക്കുമെന്നും. ഒരു തരത്തിലുമുള്ള ഈഗോകളും ഇല്ലാത്ത വ്യക്തിയാണ് മോഹൻലാൽ എന്നുമാത്രം പൃഥ്വിരാജ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അദ്ദേഹമെന്നും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന് ചിന്തിക്കുന്ന വ്യക്തിയാണ് താൻ ഒരു നല്ല കഥാപാത്രവുമായി ചെന്നു കഴിഞ്ഞാൽ അതിനെന്താ മോനേ നമുക്കത് ചെയ്യാലോ എന്ന് മാത്രമാണ് അദ്ദേഹത്തിൽ നിന്നും കേൾക്കാൻ കഴിയുന്നത്. ബ്രോ ഡാഡിയുടെ കഥ പറയാൻ പോയപ്പോൾ തന്റെ അച്ഛന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടത് എന്ന് താൻ മുൻകൂട്ടി പറഞ്ഞിരുന്നു എന്നാൽ അത് സന്തോഷത്തോടെ അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു .