‘എന്റെ സെറ്റു പോലെ ലാലേട്ടന്റെ സെറ്റും ഭയങ്കര ഡെമോക്രാറ്റിക് ആണ്, യൂണിറ്റ് ബോയ് ആണെങ്കിലും പ്രൊഡക്ഷന്‍ ബോയ് ആണെങ്കിലും മോണിറ്ററിന്റെ പിറകില്‍ വന്ന് ഷോട്ട് കാണാം’: പൃഥ്വിരാജ്
1 min read

‘എന്റെ സെറ്റു പോലെ ലാലേട്ടന്റെ സെറ്റും ഭയങ്കര ഡെമോക്രാറ്റിക് ആണ്, യൂണിറ്റ് ബോയ് ആണെങ്കിലും പ്രൊഡക്ഷന്‍ ബോയ് ആണെങ്കിലും മോണിറ്ററിന്റെ പിറകില്‍ വന്ന് ഷോട്ട് കാണാം’: പൃഥ്വിരാജ്

മോഹന്‍ലാലിന്റേയും തന്റെയും സിനിമാ സെറ്റ് ഒരു പോലെ തന്നെയെന്ന് പൃഥ്വിരാജ്. ഭയങ്കര ഡെമോക്രാറ്റിക്കാണ് ലാലേട്ടന്റെ സെറ്റെന്നായിരുന്നു പൃഥ്വിയുടെ കമന്റ്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇങ്ങനെ പറഞ്ഞത്.

ലൂസിഫറിന്റെ ഡയരക്ടറോട് രാജൂ ഒന്ന് വന്ന് ഈ ഷോട്ട് നോക്കൂ എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നോ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ‘ലാലേട്ടന്റെ സെറ്റ് എനിക്ക് എന്റെ സെറ്റ് പോലെ തന്നെയാണ് തോന്നിയത്. ഭയങ്കര ഡെമോക്രാറ്റിക്കാണ്. ഞാന്‍ ഡയരക്ട് ചെയ്യുന്ന ഒരു സിനിമയുടെ സെറ്റില്‍ നിങ്ങള്‍ വരികയാണെങ്കില്‍ ആ സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന ആര്‍ക്ക് വേണമെങ്കിലും യൂണിറ്റ് ബോയ് ആണെങ്കിലും പ്രൊഡക്ഷന്‍ ബോയ് ആണെങ്കിലും മോണിറ്ററിന്റെ പിറകില്‍ വന്ന് ഹെഡ്ഫോണ്‍ വെച്ച് ഷോട്ട് കാണാം. എന്റെ സ്പോര്‍ട്ട് എഡിറ്റ് കാണാം.

ആര്‍ക്ക് വേണമെങ്കിലും കാണാം. അത് എന്റെ കൂടെ വര്‍ക്ക് ചെയ്ത ആരോട് ചോദിച്ചാലും അറിയാം. ലാലേട്ടന്റെ സെറ്റും അങ്ങനെയാണ് തോന്നിയത്. ചില സെറ്റുകളുണ്ട്. ഞാന്‍ പേര് പറയുന്നില്ല, നമ്മള്‍ മോണിറ്ററിന്റെ പിറകില്‍ പോകാന്‍ പാടില്ല. ചെയ്യാന്‍ പാടില്ല എന്നൊക്കെയാണ് അവിടെ

അതേസമയം നമ്മള്‍ പബ്ലിക് സ്ഥലങ്ങളില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ചില സ്ഥലങ്ങളില്‍ നാട്ടുകാര്‍ മോണിറ്ററിന്റെ തൊട്ടുപിറകില്‍ വന്ന് നില്‍ക്കുമ്പോള്‍ ചേട്ടാ ഒന്ന് മാറൂ എന്ന് പറയാറുണ്ട്. അവരെ മോണിറ്ററിന്റെ പിറകില്‍ നില്‍ക്കാന്‍ നമ്മള്‍ സമ്മതിക്കാറില്ല.

മോണിറ്ററില്‍ അവര്‍ കാണുന്നത് ആക്ച്വല്‍ ഷോട്ടാണ്. നിങ്ങള്‍ ഷൂട്ടിങ് കാണാന്‍ വന്നിരിക്കുന്നവരല്ലേ, ഷൂട്ടിങ് കണ്ടോളൂ സിനിമ എന്തിനാണ് കാണുന്നത് എന്ന ചോദ്യമാണ് ഉയര്‍ത്താറ്. അതുകൊണ്ടാണ് മാറിക്കോളൂ എന്ന് പറയുന്നത്.

ലാലേട്ടന്റെ ലൊക്കേഷനില്‍ ആര്‍ക്കും മോണിറ്ററില്‍ ഷോട്ട് കാണാമായിരുന്നു. അതുപോലെ ബറോസിന്റെ 3 ഡി ടീം എന്നെക്കൊണ്ട് മടുത്തിട്ടുണ്ടാകും, പൃഥ്വിരാജ് പറഞ്ഞു. ഏതെങ്കിലും ഷോട്ട് എടുക്കുമ്പോള്‍ ലാലേട്ടന്‍ ഒപ്പീനിയന്‍സ് ചോദിക്കാറുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഏയ് എന്താണ് ഈ ചോദിക്കുന്നത് എന്റെ ഒപ്പീനിയനോ എന്നായിരുന്നു പൃഥ്വിയുടെ മറുപടി. അവിടെ ലാലേട്ടനുണ്ട് സന്തോഷേട്ടനുണ്ട് ജിജോ സാറുണ്ട്. പിന്നെ എന്ത് എന്റെ ഒപ്പീനിയന്‍, പൃഥ്വിരാജ് പറഞ്ഞു. എങ്കിലും ലൂസിഫറിന്റെ ഡയരക്ടര്‍ അല്ലേ എന്ന ചോദ്യത്തിന് അതുകൊണ്ടൊന്നും കാര്യമില്ലെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള പൃഥ്വിയുടെ മറുപടി.

ബറോസില്‍ നിന്നും പിന്മാറേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും പൃഥ്വി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബറോസ് അന്ന് ഷൂട്ടിങ് നടക്കാതെ പോവുകയും രണ്ടാമത് ഷൂട്ടിങ് തുടങ്ങിയ സമയത്ത് തനിക്ക് ആടുജീവിതത്തിന്റെ ഷൂട്ടിന് പോകേണ്ടി വന്നതുകൊണ്ടുമാണ് ചിത്രത്തിന്റ ഭാഗമാകാന്‍ കഴിയാതെ പോയതെന്നും അല്ലെങ്കില്‍ തീര്‍ച്ചയായും താന്‍ ഉണ്ടാകുമായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു.

ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള ഒരു അവസരമായിരുന്നു ആ സിനിമ. ഞാന്‍ ഒരാഴ്ച അവിടെ നിന്ന സമയത്ത് എന്റെ ഒഴിവ് സമയം മുഴുവന്‍ ഞാന്‍ ചിലവഴിച്ചത് എനിക്ക് സ്വന്തമായി ഒരു ത്രീഡി സിനിമ സംവിധാനം ചെയ്യണമെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ പഠിക്കണം എന്നതിലായിരുന്നു. ഞാന്‍ ഫുള്‍ ടൈം ആ ത്രിഡി സ്റ്റേഷനിലായിരുന്നു. ഇന്ന് ലോകത്തില്‍ തന്നെ ലഭ്യമായ ഏറ്റവും മികച്ച ത്രിഡി ഫെസിലിറ്റി തന്നെയാണ് അവര്‍ ഉപയോഗിച്ചത്. അല്ലാതെ മലയാളം സിനിമ ആയതുകൊണ്ട് ഒരു വിലകുറഞ്ഞ സാധനമൊന്നുമല്ല.

ഇന്ന് ലോകത്ത് ലഭ്യമായിട്ടുള്ള ഏറ്റവും നല്ല ടെക്നോളജി തന്നെയാണ് ഉപയോഗിക്കുന്നത്. ആ കാര്യങ്ങളൊക്കെ പഠിക്കാന്‍ എനിക്ക് ഭയങ്കര ആവേശമായിരുന്നു. ഒരു പത്ത് മുപ്പത് ദിവസം അവിടെ നില്‍ക്കാന്‍ പറ്റിയിരുന്നെങ്കില്‍ പൊളിച്ചേനെ എന്ന് തോന്നിയിരുന്നു. പിന്നെ സന്തോഷേട്ടന്‍ ഷൂട്ട് ചെയ്യുന്നു, ജിജോ സാര്‍, ലാലേട്ടന്‍ ഡയരക്ട് ചെയ്യുന്നു, ഒരു ഫിലിം സ്റ്റുഡന്റിനെ സംബന്ധിച്ച് ഭയങ്കര അവസരമായിരുന്നു. എനിക്ക് ആ സിനിമയില്‍ തിരിച്ച് ജോയിന്‍ ചെയ്യാന്‍ പറ്റാത്തതതില്‍ ഏറ്റവും വലിയ നഷ്ടബോധം അതാണ്, പൃഥ്വി പറഞ്ഞു.