ഫഹദ്.. “ചേട്ടാ, ഒരു ഒമ്പത് സൈസ് ചെരിപ്പ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കോരിത്തരിച്ചിട്ടുണ്ട്”; പൃഥ്വിരാജ് സുകുമാരൻ പറയുന്നു
1 min read

ഫഹദ്.. “ചേട്ടാ, ഒരു ഒമ്പത് സൈസ് ചെരിപ്പ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കോരിത്തരിച്ചിട്ടുണ്ട്”; പൃഥ്വിരാജ് സുകുമാരൻ പറയുന്നു

നോഹരമായൊരു അനുഭവമാണ് ദിലീഷ് പോത്തന്‍ – ഫഹദ് ഫാസില്‍- ആഷിഖ് അബു കൂട്ടുകെട്ടില്‍ പിറന്ന മഹേഷിന്റെ പ്രതികരാം പ്രേക്ഷകര്‍ക്ക് നല്‍കിയത്. വളരെ ലളിതമായ ഒരു കഥ അത്രതന്നെ ലളിതമായാണ് അവതരിപ്പിച്ചത്. ഇടുക്കിയില്‍ ഭാവന സ്റ്റുഡിയോ നടത്തുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ. ശ്യാം പുഷ്‌കറിന്റെ തിരക്കഥയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ദിലീഷ് പോത്തന് എന്ന നവാഗത സംവിധായകന് സാധിച്ചു. ഫഹദ് എന്ന നടന്റെ അതുവരെ കാണാത്ത അഭിനയപ്രകടനങ്ങളായിരുന്നു മഹേഷ് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം കാഴ്ചവെച്ചത്.

ഇപ്പോഴിതാ മഹേഷിന്റെ പ്രതികാരം എന്ന ചിത്രം കണ്ടതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെക്കുകയാണ് മലയാളികളുടെ പ്രിയ നടന്‍ പൃഥ്വിരാജ്. മഹോഷിന്റെ പ്രതികാരം താന്‍ വളരെയധികം എന്‍ജോയ് ചെയ്ത് കണ്ട സിനിമയാണെന്നും ചിത്രത്തിന്റെ ക്ലൈമാക്സില്‍ ഫഹദ് കടയില്‍ പോയി ചെരിപ്പ് വാങ്ങുന്ന സീന്‍ കണ്ടിട്ട് താന്‍ കോരിത്തരിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാസ്, സിനിമാറ്റിക് പടങ്ങളാണല്ലോ പൃഥ്വിരാജിന്റെതായി പുറത്തിറങ്ങുന്നത്, അതിനപ്പുറം മഹേഷിന്റെ പ്രതികാരം പോലുള്ള റിയലിസ്റ്റിക് ടച്ചുള്ള സിനിമകളില്‍ പൃഥ്വി അഭിനയിക്കുന്നില്ലല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പൃഥ്വി.

മഹേഷിന്റെ പ്രതികാരം പോലെ ഒരു സ്‌ക്രിപ്റ്റ് എനിക്ക് കിട്ടിയിട്ടില്ല. എന്നോടാരും അത്തരത്തിലുള്ള ഒരു കഥ പറഞ്ഞിട്ടില്ല. എന്നോട് ദിലീഷും ശ്യാമും വന്ന് ഒരു കഥ പറഞ്ഞിരുന്നു. അവര്‍ എന്നോട് വന്ന് പറഞ്ഞത് ഭയങ്കര വലിയ ഒരു സിനിമയുടെ കഥയായിരുന്നു. എനിക്ക് എല്ലാത്തരം സിനിമകളും ഇഷ്ടമാണ്. ഞാന്‍ മഹേഷിന്റെ പ്രതികാരം ഭയങ്കരമായി എന്‍ജോയി ചെയ്ത കണ്ട ഒരു പ്രേക്ഷകനാണ്. മഹോഷിന്റെ പ്രതികാരം എന്ന സിനിമയില്‍ ഫഹദ് പോയിട്ട്, ചേട്ടാ ഒരു ഒമ്പത് സൈസ് ചെരിപ്പ് എന്ന് അവസാനം പറഞ്ഞപ്പോള്‍ ഞാന്‍ കോരിത്തരിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ലൂസിഫറും ഭയങ്കരമായി എന്‍ജോയ് ചെയ്യുന്ന ഒരു പ്രേക്ഷകനാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

റിയലിസ്റ്റിക് സിനിമകളുടെ ഭാഗമായിട്ടുള്ളതിനെക്കുറിച്ചാണ് ചോദ്യം. ന്യൂ വേവ് ഓഫ് മലയാളം സിനിമയുടെ ഈസ്തെറ്റിക്സ് അനുസരിച്ച് അതിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റ് എന്ന് പറയാവുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡ് ആണ്. അതിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായിരുന്നത് ഞാനായിരുന്നു. അതൊക്കെ എല്ലാവരും മറക്കുകയാണിപ്പോള്‍. അയ്യപ്പനും കോശിയേക്കാള്‍ റിയലിസ്റ്റിക് ആകാന്‍ പറ്റുമോ ഒരു സിനിമക്ക് എന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു.

പൃഥ്വിരാജിന്റേതായി പുറത്തിറങ്ങാനുള്ള നിരവധി ചിത്രങ്ങളുണ്ട്. ഇപ്പോള്‍ റിലീസിനായി കാത്തിരിക്കുന്ന ചിത്രം ജനഗണമന എന്ന ചിത്രമാണ്. ക്വീന്‍ എന്ന സിനിമക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, സുരാജ് വെഞ്ഞാറമൂട്, വിന്‍സി അലോഷ്യസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനുമെല്ലാം വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്.