‘100 ദിവസം ഇനി സിനിമകൾ ഓടില്ല’ : പൃഥ്വിരാജ് പ്രവചിക്കുന്നു
1 min read

‘100 ദിവസം ഇനി സിനിമകൾ ഓടില്ല’ : പൃഥ്വിരാജ് പ്രവചിക്കുന്നു

ലയാള സിനിമയുടെ നട്ടെല്ലുള്ള നടനെന്നാണ് പൃഥ്വിരാജ് സുകുമാരന്‍ അറിയപ്പെടുന്നത്. അഭിനയത്തിന് പുറമേ സംവിധാനത്തിലേക്കും നിര്‍മ്മാണത്തിലേക്കും കടന്നതോടെയാണ് പൃഥ്വിരാജിനെ ക്കുറിച്ച എല്ലായിടത്തും ചര്‍ച്ചകള്‍ വന്നുതുടങ്ങിയത്. സിനിമയുടെ കാര്യത്തിലും കുടുംബത്തിന്റെ കാര്യത്തിലും ശക്തമായ നിലപാടുകള്‍ ഉള്ള നടനാണ് പൃഥ്വി. ഇപ്പോഴിതാ പൃഥ്വി നല്‍കിയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമാ മേഖല ഇനിയുള്ള കാലം വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്നും ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന സിനിമകളുടെ എണ്ണവും വലിയ രീതിയില്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്നും നൂറു ദിവസം തീയറ്ററുകളില്‍ സിനിമ ഓടുന്ന പ്രതിഭാസം തന്നെ ഇല്ലാതായേക്കാമെന്നും പൃഥ്വി പറയുന്നു.

ഒടിടി പ്ലാറ്റ് ഫോമുകളിലൂടെ സിനിമകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയതോടെ വാണിജ്യ തന്ത്രവും വിപണിയിമെല്ലാം മാറിത്തുടങ്ങിയിരിക്കുകയാണ്. കഴിവുള്ള അഭിനതാക്കളും നല്ല തിരക്കഥകളും എല്ലാം മുന്നോട്ടുള്ള കാലത്ത് വലിയ സാധ്യതകളാണ് തുറന്ന് വക്കുന്നത്. ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന സിനിമകളുടെ എണ്ണവും വന്‍ തോതില്‍ വര്‍ദ്ധിക്കുകയും ചെയ്യും. ഒരു വര്‍ഷം 50-60 സിനിമകള്‍ ഇറങ്ങുന്ന സാഹചര്യത്തില്‍ നിന്നും ഇന്ന് എറെ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കഥയും കഴിവും തന്നെയാണ് എന്നും മുന്നില്‍ നില്‍ക്കുന്നത്. കഴിവുള്ളവര്‍ക്ക് അനകേം അവസരങ്ങള്‍ ലഭിക്കും. കണ്ടന്റാണ് ഇപ്പോള്‍ വേണ്ടതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

ഇനിയുള്ള കാലം തീയറ്ററുകള്‍ക്കും സാറ്റലൈറ്റ് പാര്‍ട്ട്‌നര്‍മാര്‍ക്കും ഡിജിറ്റര്‍ പാര്‍ട്ട്നര്‍മാര്‍ക്കും സിനിമകള്‍ കൂടുതലായി വേണ്ടിവരും. നൂറ് ദിവസം തിയേറ്ററില്‍ സിനിമകള്‍ ഓടുന്ന പ്രതിഭാസമെല്ലാം ഇല്ലാതായേക്കാം. പലവിധ മാധ്യമങ്ങള്‍ വഴി സിനിമ പ്രേക്ഷകരിലേക്ക് എത്തും. കുറച്ചു നാള്‍ കൂടി മുന്നോട്ട് ഇങ്ങനെ തന്നെ പോകും. അതിനു ശേഷം ഹോളിവുഡിലൊക്കെ കണ്ടുവരുന്ന രീതി ഇവിടെയും സ്വീകരിക്കപ്പെടും. പരിചയസമ്പത്തിനേക്കാള്‍ ഒരാളുടെ കഴിവിനാണ് ഞാന്‍ എപ്പോഴും ഇംമ്പോര്‍ട്ടന്റ് നല്‍കുന്നത്. സിനിമയില്‍ എക്‌സ്പീരിയന്‍സ്‌കൊണ്ട് മാത്രം മനസ്സിലാക്കാന്‍ സാധിക്കുന്ന നിരവധി കാര്യങ്ങളുണ്ടെന്നും പൃഥ്വി വ്യക്തമാക്കുന്നു.

ചെറുപ്പത്തില്‍ സിനിമയ്ക്ക് പറ്റിയ ഒരാളായിരുന്നില്ല. സിനിമയോട് എനിക്ക് അത്ര താല്‍പര്യമുണ്ടായിരുന്നുമില്ല. ഒരുപക്ഷേ അച്ഛന് തോന്നിയിട്ടുണ്ടാവും ഞാന്‍ ഒരു നടനാകുമെന്ന്. കുട്ടിക്കാലത്തെല്ലാം സിനിമ സെറ്റില്‍ എത്തുമ്പോള്‍ എനിക്ക് നല്ല ബോറഡിയായിരുന്നു. ആദ്യ സിനിമയായ നന്ദനത്തില്‍ എത്തുമ്പോള്‍ എനിക്ക് വെറും 17 വയസ്സായിരുന്നു. അന്ന് എന്റെ പ്രായത്തിലുണ്ടായിരുന്നത് നവ്യ മാത്രമായിരുന്നു. അന്ന് ഷൂട്ടിംങ് സൈറ്റില്‍ ബോറഡിക്കുമ്പോള്‍ ബുക്ക്‌സ് വായിച്ച് ഇരിക്കും. അത് കൊണ്ടായിരിക്കാം എന്നെ ജാഡക്കാരന്‍ എന്ന് വിളിക്കാറുളളത്. അന്നൊന്നും സിനിമയെ സീരിയസായി എടുത്തിരുന്നില്ല. വെള്ളിത്തിരയില്‍ അഭിനയിക്കുമ്പോഴാണ് സിനിമാ ജീവിതത്തില്‍ ടേണിംങ് സംഭവിക്കുന്നതെന്നും ഇപ്പോള്‍ സിനിമ മാത്രമാണ് പാഷന്‍ എന്നും പൃഥ്വി പറയുന്നു.