പ്രണവ് മോഹന്‍ലാലിന്റെ പുതിയ സിനിമയില്‍ ടൊവിനോയും നസ്രിയയും ?
1 min read

പ്രണവ് മോഹന്‍ലാലിന്റെ പുതിയ സിനിമയില്‍ ടൊവിനോയും നസ്രിയയും ?

ലയാള സിനിമയില്‍ സിനിമകളില്‍ സജീവമല്ലാതിരുന്നിട്ടും ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍. വിവരലിലെണ്ണാവുന്ന സിനിമകള്‍മാത്രമാണ് പ്രണവ് ചെയ്തിരിക്കുന്നത്. അതില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ഒറ്റ ഹിറ്റ് മാത്രമാണ് പ്രണവിനുള്ളത്. സിനിമ ലോകവുമായി അടുത്ത ബന്ധമോ സൗഹൃദമോ താരത്തിന് ഇല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും പ്രണവ് മോഹന്‍ലാലിന് ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. സിനിമകള്‍ക്കപ്പുറം പ്രണവിന്റെ വ്യക്തി ജീവിതത്തിലെ സ്വഭാവങ്ങളും ആരാധകരെ ആകര്‍ഷിക്കാറുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ ആണെങ്കിലും പ്രണവിന് അതിന്റെ ഒരു താരപരിവേഷവും ഇല്ലെന്നാണ് പലപ്പോഴും ആരാധകരും പ്രേക്ഷകരും പറയാറുള്ളത്.

സിനിമയെക്കാള്‍ യാത്രകളെ പ്രണയിക്കുന്ന നടന്റേതായി ഒരുങ്ങുന്ന പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് മലയാളികള്‍ ഇപ്പോള്‍. ഈ അവസരത്തില്‍ പ്രണവിനൊപ്പം ടൊവിനോയും നസ്രിയയും ഒന്നിക്കുന്നുവെന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗീതു മോഹന്‍ദാസ് ആയിരിക്കും സിനിമ സംവിധാനം ചെയ്യുക എന്നും അഞ്ജലി മേനോന്‍ തിരക്കഥ രചിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പ്രണവ്, ടൊവിനോ നസ്രിയ കോമ്പോയ്ക്ക് ആയി കാത്തിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

ഹൃദയത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഒരു ചിത്രം ഈ വര്‍ഷം ഉണ്ടാകുമെന്നും ഹൃദയം ചിത്രത്തിന്റെ നിര്‍മ്മാതാവ് വിശാഖ് പറഞ്ഞത് വളരെ വൈറലായിരുന്നു. അടുത്തമാസം മുതല്‍ അവന്‍ കഥയൊക്കെ കേട്ട് തുടങ്ങും. പ്രണവിന്റെ ഒരു സിനിമയുടെ പ്രഖ്യാപനവും ഈ വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിശാഖ് പറഞ്ഞിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ടൊവിനോയുടേതായി റിലീസിന് ഒരുങ്ങുന്നത്. കഥകളുടെ സുല്‍ത്താനായി ടൊവിനോയുടെ പരകായ പ്രവേശനം കാണാന്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികളും. ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിലാണ് നസ്രിയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. വിവേക അത്രയയാണ്ഈ തെലുങ്ക് ചിത്രം സംവിധാനം ചെയ്തത്. ജൂണ്‍ 10ന് റിലീസ് ചെയ്ത ചിത്രത്തില്‍ നാനിയായിരുന്നു നായകന്‍. നവീന്‍ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിച്ചത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.