“ജയറാം ഏട്ടനല്ല, സാറാണ്, പൃഥ്വിക്കൊപ്പം അടുത്ത സിനിമ”; നടൻ പ്രഭാസ് വെളിപ്പെടുത്തുന്നു
1 min read

“ജയറാം ഏട്ടനല്ല, സാറാണ്, പൃഥ്വിക്കൊപ്പം അടുത്ത സിനിമ”; നടൻ പ്രഭാസ് വെളിപ്പെടുത്തുന്നു

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് പ്രഭാസ്. മൊഴിമാറ്റ ചിത്രങ്ങളിലൂടെയാണ് പ്രഭാസ് മലയാള പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. 2002 മുതല്‍ പ്രഭാസ് അഭിനരംഗത്തുണ്ടെങ്കിലും എസ്എസ് രാജമൈലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങി ഈ ചിത്രത്തിലൂടെ പ്രഭാസിന്റെ താരമൂല്യം വര്‍ധിച്ചു.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം രാധേശ്യാം നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രാധ കൃഷ്ണ കുമാറിന്റെ സംവിധാനത്തിലാണ് ‘രാധേ ശ്യാം’ഒരുങ്ങുന്നത്. കൊവിഡ് കാരണങ്ങളാല്‍ പ്രഭാസ് ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. മാര്‍ച്ച് 11ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ‘പ്രേരണ’ എന്ന കഥാപാത്രമായിട്ടാണ് നായിക പൂജ ഹെഗ്‌ഡെ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പ്രഭാസ് കേരളത്തില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരമായ ജയറാം പ്രധാന വേഷം ചെയ്യുന്നുണ്ട്. വെളിയില്‍ മടിച്ചുനിന്ന ജയറാമിനെ പ്രഭാസ് വേദിയിലേക്ക് കയറ്റുന്ന വീഡിയോയും ഇപ്പോള്‍ ഏറെ ശ്രദ്ധനേടുന്നുണ്ട്.

കൊച്ചിയില്‍ കഴിഞ്ഞദിവസം നല്‍കിയ പ്രസ് മീറ്റില്‍ പ്രഭാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ജയറാം സാറിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും ജയറാമിന്റെ ചിത്രങ്ങളെല്ലാം തനിക്ക് വളരെ അധികം ഇഷ്ടമാണെന്നും പ്രഭാസ് പറയുന്നു. ജയറാം സാറിന്റെ എന്‍ര്‍ജിയെക്കുറിച്ചെല്ലാം ഒരുപാട് കേട്ടിട്ടുണ്ട്. രാധേ ശ്യാം ചിത്രത്തിന്റെ സെറ്റില്‍ അദ്ദേഹം എല്ലാവരേയും വളരെ അധികം എന്റര്‍ടെയ്ന്‍ ചെയ്തിരുന്നു. സെറ്റ് ഫുള്‍ ഓഫ് എന്‍ര്‍ജിയായിരുന്നു. ജയറാമിന്റെ ചെണ്ടകൊട്ടുന്ന വീഡിയോ കണ്ടിട്ട് കൈ വേദനിക്കില്ലേയെന്ന് ചോദിച്ചുവെന്നും പ്രഭാസ് പറയുന്നു.

അതുപോലെ തന്നെ പൃഥ്വിരാജിനും പ്രഭാസ് നന്ദി പറയുകയുണ്ടായി. രാധേ ശ്യാം എന്ന ചിത്രത്തിന് ശബ്ദം നല്‍കിയ പൃഥ്വിരാജ് സാറിന് നന്ദിയുണ്ടെന്നും പറഞ്ഞു. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ആക്ഷന്‍ ത്രില്ലര്‍ സലാര്‍ ല്‍ പൃഥ്വിരാജും ഉണ്ടെന്നും വളരെ സന്തോഷമുണ്ട് അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതിലെന്നും പ്രഭാസ് കൂട്ടിച്ചേര്‍ത്തു. ശ്രുതി ഹാസന്‍ ആണ് സലാറിലെ നായികയായെത്തുന്നത്.

അതേസമയം ജയറാമിനെ രാധേ ശ്യാം എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത് പ്രഭാസ് ആയിരുന്നുവെന്നും പ്രഭാസിനെ ആദ്യമായി കണ്ടപ്പോല്‍ സംഭവിച്ചകാര്യങ്ങളും ജയറാം പ്രസ്മീറ്റില്‍വെച്ച് പറയുകയുണ്ടായി. ”ബാഹുബലിയ്ക്ക് ശേഷം പ്രഭാസിനെ കാണണമെന്ന് മനസുകൊണ്ട് ഒരുപാട് ആഗ്രഹിച്ച് ഇരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഫോണ്‍ വരുന്നത്. അങ്ങനെ റാംമോജി ഫിലിംസിറ്റിയിലായിരുന്നു ആദ്യത്തെ ഷൂട്ടിംങ്. ഞാന്‍ അങ്ങനെ അവിടെചെന്ന് ചോദിച്ചു പ്രഭാസ് ഇവിടേയുണ്ടോ എന്ന്, ഇവിടെ ഉണ്ടെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് കാണണം എന്നുണ്ട് രാവിലെ വന്ന് കണ്ടോളാം എന്ന് പറഞ്ഞ് ഞാന്‍ റൂമില്‍ പോയി.

ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആരോ വാതിലില്‍ മു്ട്ടുന്നു. തുറന്ന് നോക്കിയപ്പോള്‍ എന്റെ റൂമിന് മുന്നില്‍ കൈ കൂപ്പി നിന്ന് സര്‍ ഞാന്‍ പ്രഭാസ് ആണെന്ന് പറഞ്ഞ് നില്‍ക്കുന്നു. ഇത്രത്തോളം ഒരു മനുഷ്യനെ സിംപിള്‍ ആയും മറ്റുള്ളവരോട് പെരുമാറാം എന്ന് തോന്നിപോയ നിമിഷമായിരുന്നു. തനിക്ക് വല്യ പാഠമായിരുന്നു പ്രഭാസ്” എന്ന് ജയറാമും പറയുന്നു. എന്റെ ചെണ്ടമേളം കാണാന്‍ ഒറു ദിവസം വരണമെന്നും പ്രഭാസിനോട് ജയറാം പറയുകയുണ്ടായി.