എല്ലാത്തിലും പിന്നിൽ ആം ആദ്മി പാർട്ടി..?? പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ ഒട്ടിച്ച കൂലിപ്പണിക്കാർ
1 min read

എല്ലാത്തിലും പിന്നിൽ ആം ആദ്മി പാർട്ടി..?? പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ ഒട്ടിച്ച കൂലിപ്പണിക്കാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റർ ഒട്ടിച്ചു എന്ന കേസിൽ അറസ്റ്റ് ചെയ്തവരിൽ ഓട്ടോറിക്ഷ തൊഴിലാളികളും കൂലിപ്പണിക്കാരും ഉൾപ്പെടുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞദിവസമാണ് ഏകദേശം 17 പേരെ പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററുകൾ പതിച്ചതിന്റെ പേരിൽ ദില്ലിയിൽ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി ഇന്ത്യയിൽ വാക്സിൻ നൽകാത്തപ്പോൾ എന്തിനാണ് വിദേശത്തേക്ക് വിദേശത്തേക്ക് കയറ്റി അയക്കുന്നത് എന്നാണ് പ്രധാനമായും ഈ പോസ്റ്ററുകളിൽ എല്ലാം തന്നെയും ചോദിച്ചിരുന്നത്. പോസ്റ്ററുകൾ പതിച്ച അതിന്റെ പേരിൽ ആണ് 17 പേരെ ദില്ലി പോലീസ് അറസ്റ്റ് കസ്റ്റഡിയിലെടുത്തത്. ഈ 17 പേരുടെ വിവരങ്ങൾ പുറത്തു വരുമ്പോൾ ഇതിൽ ഈ റിക്ഷ ഓടിക്കുന്ന ഒരാളുണ്ട്, ഓട്ടോറിക്ഷ ഓടിക്കുന്ന ഒരാളുണ്ട്, പെയിന്റിംഗ് പണിക്കു പോകുന്ന ഒരാളുണ്ട്, സ്കൂളിൽ നിന്നും പഠനം നടത്തി വെറുതെ ഇരിക്കുന്ന ഒരു 19കാരനുണ്ട് അങ്ങനെ പാവപ്പെട്ടവരാണ് നിരവധിപേർ, ഈ പോസ്റ്റർ ഒട്ടിച്ചതിന്റെ പേരിൽ ഇപ്പോൾ പിടിയിലായിരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. എന്നാൽ പുറത്തു വരുന്ന മറ്റ് റിപ്പോർട്ടുകളനുസരിച്ച് ഇവർക്ക് ഈ പോസ്റ്ററുകൾ മറ്റുചിലർ ഒട്ടിക്കാൻ കൊടുത്തു എന്നാണ്. ഇവർ തന്നെ ഉണ്ടാക്കിയ പോസ്റ്ററുകൾ അല്ല, എന്താണ് ഇതിൽ എഴുതിയിരിക്കുന്നത് എന്ന് പോലും വായിച്ച് മനസ്സിലാക്കാൻ കഴിയാത്തവരാണ് പലരും, ഇവർക്ക് ചിലർ എത്തി പോസ്റ്ററുകൾ കൈമാറി നഗരത്തിന്റെ പലഭാഗങ്ങളിലും പതിപ്പിക്കുകയായിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ആം ആദ്മി പാർട്ടിയുടെ ഒരു കൗൺസിലർ ആണ് പോസ്റ്ററുകൾ കൈമാറിയതെന്ന് പിടിയിലായവരിൽ ഒരാളുടെ ബന്ധു ഒരു മാധ്യമത്തോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ആരോപണം ആം ആദ്മി പാർട്ടിയുടെ കൗൺസിലർ നിഷേധിച്ചിട്ടുണ്ട്. പക്ഷേ ഈ പോസ്റ്ററിലെ ഉള്ളടക്കം ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്തുകൊണ്ട് പോസ്റ്ററുകൾക്ക് ഒപ്പം നിൽക്കുന്നു എന്ന സൂചനയും പാർട്ടി നൽകുന്നുണ്ട്. അതുകൊണ്ട് രാഷ്ട്രീയ മാനം കൂടി ഈ വിഷയത്തിന് കൈവന്നിരിക്കുകയാണ്. എന്തായാലും ഈ പോസ്റ്ററുകൾ ഒട്ടിച്ചു അവർ രാഷ്ട്രീയ പ്രവർത്തകർ അല്ല. ഇവർക്ക് ഈ പോസ്റ്ററുകൾ ചിലർ കൈമാറി എന്നാണ് വ്യക്തമാകുന്നത്.

Leave a Reply