‘സിദ്ദി’യുടെ പൊങ്കൽ സ്പെഷ്യൽ പോസ്റ്റർ കയ്യടി നേടുന്നു: ആകാംഷയോടെ പ്രേക്ഷകർ
1 min read

‘സിദ്ദി’യുടെ പൊങ്കൽ സ്പെഷ്യൽ പോസ്റ്റർ കയ്യടി നേടുന്നു: ആകാംഷയോടെ പ്രേക്ഷകർ

അജി ജോൺ നായകനായി ഐ എം വിജയൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ മലയാള ചിത്രം ‘സിദ്ദി’യിലെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പൊങ്കൽ ആഘോഷത്തോടനുബന്ധിച്ചാണ് പോസ്റ്റർ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ത്രില്ലർ സ്വഭാവത്തോട് നീതിപുലർത്തിക്കൊണ്ടാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനോടും ഗാനത്തിനോടും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. അതുപോലെ തന്നെ ചിത്രത്തിന്റെ പോസ്റ്ററിന് വളരെ മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ചിത്രം സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിൽ ശ്രദ്ധേയനായ പയസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോട്ടൽ കാലിഫോർണിയ, നമുക്ക് പാർക്കാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അജി ജോൺ ശിക്കാരി ശംഭു,അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ചിട്ടുണ്ട്. സിനിമാട്ടോഗ്രാഫർ രവിവർമ്മന്റെ ശിഷ്യൻ കാർത്തിക് എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മധുശ്രീ നാരായൺ,മധുവന്തി നാരായൺ,സൂരജ് സന്തോഷ്‌,രമേഷ് നാരായൺ,അജിജോൺ എന്നിവരാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് അജിത് ഉണ്ണികൃഷ്ണനാണ് ചെയ്തിരിക്കുന്നത്.

 

Adv. കെ ആർ ഷിജുലാലാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ,ഹരിത ഹരിദാസ്,വേണു നരിയാപുരം, ഹരികൃഷ്ണൻ,മധു വിഭാഗർ, ദിവ്യ ഗോപിനാഥ്,തനുജ കാർത്തിക്,സ്വപ്ന പിള്ള, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനം ബനിത് ബത്തേരി, വസ്ത്രാലങ്കാരം ഭക്തൻ മങ്ങാട്,മേക്കപ്പ് സുധി സുരേന്ദ്രൻ,പ്രൊഡക്ഷൻ കണ്ട്രോളർ സുനിൽ, പബ്ലിസിറ്റി ഡിസൈൻസ് ആന്റണി എന്നിവരാണ്.