വൈറലായി ആ മഹാന്റെ ചിത്രത്തിന് മുന്നിൽ നിൽക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങൾ
1 min read

വൈറലായി ആ മഹാന്റെ ചിത്രത്തിന് മുന്നിൽ നിൽക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങൾ

മലയാള സിനിമയുടെ ഗൃഹാതുരത്വ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു മാസ് നായകനാണ് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകൾ പറഞ്ഞ ഭരത്ചന്ദ്രനായും ഈശോ പണിക്കറായും ഒക്കെ നമുക്ക് മുൻപിലേക്ക് എത്തിയ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ അത്ര പെട്ടെന്നൊന്നും ആർക്കും മറന്നു പോകാൻ സാധിക്കില്ലല്ലോ. ആക്ഷൻ രാജാവ് എന്ന് പറഞ്ഞാൽ ഇന്നും മലയാളികളുടെ മനസ്സിൽ ഒരൊറ്റ മുഖം മാത്രമാണ് ഉള്ളത്. അത് സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ തന്നെയാണ്. ഒരു രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും ഒരല്പം പുറകോട്ടു പോയെങ്കിലും ഇപ്പോൾ ശക്തമായ ഒരു തിരിച്ചുവരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു.

വരനെ ആവശ്യമുണ്ട് എന്ന ചിത്രം മുതൽ ഇങ്ങോട്ട് വലിയ സ്വീകാര്യതയോടെ മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണ് സുരേഷ് ഗോപി. അണിയറയിൽ കൈ നിറയെ ചിത്രങ്ങളാണ് അദ്ദേഹത്തിന് വേണ്ടി ഒരുങ്ങുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച പുതിയൊരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. ശക്തൻ തമ്പുരാന്റെ ചിത്രത്തിന് മുന്നിൽ നിൽക്കുന്ന ഒരു ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. സെന്റ് ജോസഫ് വിമൻസ് കോളേജിലെ ഹിസ്റ്ററി മ്യൂസിയത്തിൽ നിന്നുമുള്ള ഒരു ചിത്രമാണ് ഇത്. ധാരാളം ആരാധകരാണ് ഇപ്പോൾ ഈ ചിത്രത്തിന് ഉള്ളത്. അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകൾ രംഗത്ത് വരികയും ചെയ്യുന്നുണ്ട്.

ശക്തൻ തമ്പുരാനെ പോലെ ഒരാളെ വീണ്ടും ഓർക്കുവാൻ സുരേഷ് ഗോപി കാണിച്ച മനസ്സ് അത് വളരെ വലുതാണ് ചിലർ കമന്റുകളിലൂടെ പറഞ്ഞിരിക്കുന്നത്. മലയാളികൾ മറന്നു തുടങ്ങിയ പേരുകളിൽ ഒന്നാണ് അദ്ദേഹത്തിന്റെ. രാമവർമ്മ കുഞ്ഞിപ്പിള്ള തമ്പുരാൻ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര് എന്നും കമന്റുകളിലൂടെ ആളുകൾ ഓർമിക്കുന്നുണ്ട്. കൊച്ചി രാജാവായിരുന്നു ഇദ്ദേഹം വടക്കേ കൊട്ടാരത്തിലാണ് താമസം. ഈ കൊട്ടാരം ഇന്ന് തൃശ്ശൂരിലാണ്. ആ മഹാന്റെ ചിത്രത്തിന് മുന്നിൽ നിൽക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങൾ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം സജീവമായ സുരേഷ് ഗോപി തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരെ അറിയിക്കാൻ മറക്കാറില്ല. അതിനുവേണ്ടി അദ്ദേഹം തിരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയ തന്നെയാണ് .