വിവാദങ്ങള്‍ക്കിടയില്‍ പത്താനിലെ രണ്ടാമത്തെ ഗാനവും പുറത്ത്; ഒരു മണിക്കൂറില്‍ രണ്ട് മില്യണ്‍ കാഴ്ചക്കാര്‍
1 min read

വിവാദങ്ങള്‍ക്കിടയില്‍ പത്താനിലെ രണ്ടാമത്തെ ഗാനവും പുറത്ത്; ഒരു മണിക്കൂറില്‍ രണ്ട് മില്യണ്‍ കാഴ്ചക്കാര്‍

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത് ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് പത്താന്‍. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയതോടെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ആദ്യ ഗാനത്തില്‍ ദീപിക ധരിച്ച ബിക്കിനിയുടെ കളര്‍ കാവിയാണെന്നും അത് ഹിന്ദുമതത്തിന് എതിരാണെന്നും കാണിച്ചായിരുന്നു വിവാദം. ആ വിവാദം നിലനില്‍ക്കെയാണ് പത്താനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങിയത്. ‘കുമ്മേസേ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

Makers unveil first poster of 'Pathaan' second song 'Jhoome Jo Pathaan' featuring Shah Rukh Khan and Deepika Padukone- SEE PIC | Movies News | Zee News

രണ്ടാമത്തെ ഗാനം പുറത്തിറങ്ങി മിനിട്ടുകള്‍ കഴിയുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് ആളുകളെയാണ് നേടിയത്. ചൈതന്യ പ്രസാദിന്റെ വരികള്‍ ഹരിചരണ്‍ ശേഷാദ്രിയും സുനിത സാരഥിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. അതേസമയം, ഷാരൂഖ് ഖാന്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു.

ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2023 ജനുവരി 25നാണ് ചിത്രം തിയേറ്ററില്‍ എത്തുക. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം,പ്രതിഷേധം കനക്കുമ്പോഴും ഇന്ത്യന്‍ സിനിമാ ലോകം പത്താന്‍ എന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പത്താന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുമെന്ന് അറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫിലിം കമ്പാനിയനോടാണ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. താന്‍ ഉള്‍പ്പെടെയുളള എല്ലാ താരങ്ങളും ഷാരൂഖ് ഖാന്‍ ചിത്രമായ പത്താന് വേണ്ടി കാത്തിരിക്കുകയാണ്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണും. നമുക്ക് ഇഷ്ടമുള്ള നടന്റെ ചിത്രം വരുമ്പോള്‍ പരാജയപ്പെടണമെന്ന് ആഗ്രഹിക്കില്ലല്ലോ. അങ്ങനെയൊരു മോശം സിനിമ സംഭവിച്ചാല്‍ പ്രേക്ഷകരേയും ബാധിക്കും- ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

Jhoome Jo Pathan Song Out | After 'Besharam Rang', the second song of Shah Rukh Khan's 'Pathan' 'Jhoome Jo Pathan' released, fans crazy about Arijit Singh's voice. (New India) - News8Plus-Realtime Updates

കൂടാതെ, പത്താന്‍ സിനിമയിലെ ഗാന വിവാദത്തില്‍ പ്രതികരണവുമായി മലയാളത്തിലെ നടന്‍ ബൈജു സന്തോഷ് രംഗത്തെത്തി. അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ, ധരിക്കാതിരിക്കുകയോ ചെയ്യട്ടേ, സ്വന്തം വീട്ടില്‍ എന്ത് നടക്കുന്നു എന്നതല്ല അയല്‍വക്കത്തെ വീട്ടില്‍ എന്ത് നടക്കുന്നു എന്നാണ് ചിലര്‍ക്ക് അറിയേണ്ടതെന്നായിരുന്നു ബൈജുവിന്റെ പ്രതികരണം.

Pathan's new song "jhoome jo pathan" released » Getwelljankari