“King is back with banging all records” : 500 കോടി 5 ദിവസത്തിൽ തൂക്കി പത്താൻ
1 min read

“King is back with banging all records” : 500 കോടി 5 ദിവസത്തിൽ തൂക്കി പത്താൻ

ജനുവരി 25ന് ഇന്ത്യയൊട്ടാകെ റിലീസ് ചെയ്ത ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍. റിലീസ് ചെയ്ത ദിവസം മുതല്‍ ബോക്സ്ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ് ഈ ചിത്രം. റിലീസ് ദിവസം പഠാന്‍ ഇന്ത്യയില്‍ 55 കോടിയാണ് നേടിയത്. ഇപ്പോഴിതാ, അഞ്ച് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുകയാണ്. ബോക്‌സ് ഓഫീസ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വേഗത്തില്‍ 500 കോടി എന്ന റെക്കോഡാണ് ഇപ്പോള്‍ പഠാന്‍ നേടിയിരിക്കുന്നത്.

Pathan Box Office Collection Day 1, 2, 3, 4, 5 Earning Report & Record

ചിത്രം റിലീസായി ആദ്യ ഞായറാഴ്ച ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്നും പത്താന്‍ നേടിയത് 60 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഇതുവരെയുള്ള കളക്ഷന്‍ നോക്കിയാല്‍ അഞ്ച് ദിവസത്തില്‍ 545 കോടി രൂപ പത്താന്‍ കളക്ട് ചെയ്തുവെന്നാണ് വിവരം. ഇതുവരെ പത്താന്‍ ഇന്ത്യയില്‍ കളക്ട് ചെയ്തത് 335 കോടി രൂപയാണ്. വിദേശ ബോക്‌സ്ഓഫീസില്‍ നിന്നും നേടിയത് 207 കോടിയാണ്.

‘PATHAAN’ CROSSES ₹ 500 CR MARK: ₹ 542 CR WORLDWIDE *GROSS* IN 5 DAYS… #Pathaan WORLDWIDE [#India + #Overseas] *Gross* BOC… *5 days*… #India: ₹ 335 cr #Overseas: ₹ 207 cr Worldwide Total *GROSS*: ₹ 542 cr

അടുത്ത ദിവസങ്ങളില്‍ ഈ പ്രകടനം തുടര്‍ന്നാല്‍ ഏറ്റവും കൂടുതല്‍ പണം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്നും കളക്ട് ചെയ്ത ബോളിവുഡ് ചിത്രം എന്ന റെക്കോഡും പത്താന്‍ സ്വന്തമാക്കിയേക്കും. നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രമാണിത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ പണം വാരിപ്പടമായിരിക്കുകയാണ് പത്താന്‍ എന്നാണ് വിവരം. അഞ്ചില്‍ നാല് ദിവസവും ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 50 കോടിയിലേറെയാണ് പത്താന്‍ നേടിയത്.

Pathan New 2023 Released Full Hindi Dubbed Blockbuster Action Movie | Saharukh Khan,Jhon New Movie - YouTube

നോര്‍ത്ത് അമേരിക്ക ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയ 5 ചിത്രങ്ങളില്‍ ഇപ്പോള്‍ പഠാന്‍ ഇടം നേടിയിട്ടുണ്ട്. 695 സ്‌ക്രീനുകളില്‍ നിന്ന് 5.9 മില്യണ്‍ ഡോളറുമായി പത്താന്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്നും നേടിയത്. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്.

Pathan Official Teaser: SRK's edge-of-the-seat drama, John Abraham looks perfect in villain shoes - Pathan Official Teaser: SRK's edge of the seat drama, John Abraham looks perfect in villain shoes -

സലാം നമസ്‌തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അതേസമയം, റിലീസിനു മുന്നേ വിവാദങ്ങള്‍ നേരിടേണ്ടി വന്ന ചിത്രം വന്‍ കുതിപ്പോടെ മുന്നേറുന്ന കാഴ്ചയാണ് ഇതിലൂടെ കാണുന്നത്.

Shah Rukh Khan's Jhoome Jo Pathaan choreographer HITS BACK at trolls: As long as people are entertained...