റിലീസിന് 15 ദിവസം അവശേഷിക്കെ വിദേശത്ത് അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച് പത്താന്‍
1 min read

റിലീസിന് 15 ദിവസം അവശേഷിക്കെ വിദേശത്ത് അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച് പത്താന്‍

റിലീസിന് രണ്ടാഴ്ച മുന്‍പ് തന്നെ പത്താന്‍ സിനിമയുടെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചിരിക്കുകയാണ്. റിലീസിന് 15 ദിവസം അവശേഷിക്കെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ചിത്രത്തിന്റ നിര്‍മ്മാതാക്കള്‍. വിദേശ മാര്‍ക്കറ്റുകളിലാണ് പത്താന്റെ റിസര്‍വേഷന്‍ ആരംഭിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റ്, യുകെ, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് പത്താന്റെ ബുക്കിംഗ് ആരംഭിച്ചത്.

Pathan Movie Official Teaser Trailer & Release Date, Shahrukh Khan, John Abraham, Deepika Padukone, - YouTube

നാല് വര്‍ഷത്തിനു ശേഷം വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തുകയാണ് ഷാരൂഖ് ഖാന്‍ ആരാധകര്‍. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണ് പത്താന്‍. സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.

Pathaan Official Trailer Big Climax LEAKED 11 facts |Shah Rukh Khan, Deepika Padukone Siddharth - YouTube

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഷാരൂഖ് ഖാന്റെ അതി ഗംഭീര ആക്ഷന്‍ രംഗങ്ങളാണ് ട്രെയ്ലറില്‍ എടുത്തു പറയേണ്ട കാര്യം. രാജ്യത്തെ രക്ഷിക്കുന്നതിനായി പടപൊരുതുന്ന ഉദ്യോഗസ്ഥരായാണ് ഷാരൂഖ് ഖാനും ദീപിക പദുക്കോണും എത്തുന്നതെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. ജോണ്‍ എബ്രഹാം ആണ് വില്ലന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം പ്രേക്ഷകരെ നിരുത്സാഹപ്പെടുത്തില്ലെന്ന് ട്രെയിലര്‍ ഉറപ്പുനല്‍കുന്നുണ്ട്. നിര്‍മാതാക്കളായ യഷ് രാജിന്റെ സ്പൈ യൂണിവേഴ്സില്‍ ഒരുങ്ങുന്ന ആദ്യ സിനിമ കൂടിയാണ് പത്താന്‍. വാര്‍, ടൈഗര്‍ എന്നിവയാണ് യഷ് രാജ് സ്പൈ യൂണിവേഴ്സിലെ മറ്റ് സിനിമകള്‍. ചിത്രം ജനുവരി 25 ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

What is the release date of Shah Rukh Khan's movie Pathan? - Quora

അതേസമയം, ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ആകെ 10 കട്ടുകളാണ് സിബിഎഫ്‌സി നിര്‍ദേശിച്ചിരിക്കുന്നത്. ഈ കട്ടുകളോടെയാണ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. സിബിഎഫ്‌സി നിര്‍ദേശിച്ച കട്ടുകള്‍ക്ക് ഇപ്പുറം ചിത്രത്തിന്റെ ആകെ ദൈര്‍ഘ്യം 146 മിനിറ്റ് (2 മണിക്കൂര്‍ 26 മിനിറ്റ്) ആണ്. സിബിഎഫ്‌സിയുടെ പരിശോധനാ കമ്മിറ്റി നിര്‍ദേശിച്ച കട്ടുകളില്‍ ഏറിയ പങ്കും സംഭാഷണങ്ങള്‍ ആണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. റോ (റിസര്‍ട്ട് ആന്‍ഡ് അനാലിസിസ് വിംഗ്) എന്ന വാക്കിനു പകരം സന്ദര്‍ഭത്തിനനുസരിച്ച് ഹമാരെ എന്നാക്കിയിട്ടുണ്ട്.

Shah Rukh Khan's Pathaan to release on January 25 next year; teaser out

പിഎംഒ (പ്രൈം മിനിസ്റ്റേഴ്‌സ് ഓഫീസ്) എന്ന വാക്ക് 13 ഇടങ്ങളില്‍ ഒഴിവാക്കി. പിഎം (പ്രധാനമന്ത്രി) എന്ന വാക്കിനുപകരം പ്രസിഡന്റ് എന്നോ മിനിസ്റ്റര്‍ എന്നോ ചേര്‍ത്തു. അശോക് ചക്ര എന്നതിനു പകരം വീര്‍ പുരസ്‌കാര്‍ എന്നും എക്‌സ്- കെജിബി എന്നതിനു പകരം എക്‌സ് എസ്ബിയു എന്നും മാറ്റി. മിസിസ് ഭാരത് മാത എന്നതിനു പകരം ഹമാരി ഭാരത് മാത എന്നാക്കി. മറ്റൊരു സംഭാഷണത്തില്‍ സ്‌കോച്ച് എന്നതിനു പകരം ഡ്രിങ്ക് എന്നാക്കി. ബ്ലാക്ക് പ്രിസണ്‍, റഷ്യ എന്നതില്‍ നിന്നും റഷ്യ എന്ന വാക്ക് നീക്കി. അതേസമയം, ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.