Latest News

‘എന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി’; ഉമാ തോമസിന്റെ വിജയത്തിന് പിന്നാലെ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ പോസ്റ്റര്‍ ട്രെന്‍ഡിംഗ് ആവുന്നു

ബിജിത് ബാല സംവിധാനം ചെയ്യുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന ചിത്രത്തിന്റെ രണ്ടാം ക്യാരക്ടര്‍ ലുക്ക് പുറത്തിറങ്ങി. രഞ്ജിത് മണംബ്രക്കാട്ട് അവതരിപ്പിക്കുന്ന നെല്ലിയിന്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ പറത്തിറങ്ങിയിരിക്കുന്നത്. കിടിലന്‍ ലുക്കിലുള്ള പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ‘എന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി’ എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. വെള്ള വസ്ത്രം ധരിച്ച് സ്ഥാനാര്‍ത്ഥിയുടെ വേഷത്തിലാണ് നെല്ലിയിന്‍ ചന്ദ്രനെ പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്.

അതേസമയം, ചിത്രത്തില്‍ നായകനായി എത്തുന്നത് എല്ലാവര്‍ക്കും പ്രിയങ്കരനായ ശ്രീനാഥ് ഭാസിയാണ്. ഇടതുപക്ഷ നേതാവായിട്ടാണ് ശ്രീനാഥ് ഭാസി ചിത്രത്തില്‍ എത്തുന്നത്. ആന്‍ ശീതളാണ് നായിക. ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന സിനിമ. ചിത്രം മുഴുനീള എന്റര്‍ടെയ്‌നറാണ്. ഗ്രേസ് ആന്റണി, രസ്‌ന പവിത്രന്‍, അലെന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരന്‍, ദിനേശ് പ്രഭാകര്‍, ശ്രുതി ലക്ഷ്മി, നിര്‍മല്‍ പാലാഴി, വിജിലേഷ്, നിര്‍മ്മാതാക്കളില്‍ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേല്‍ മഠത്തില്‍ ഉണ്ണി ചെറുവത്തൂര്‍, രഞ്ജിത്ത് കണ്‍കോല്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. കൂടാതെ, അതിഥി വേഷത്തില്‍ സണ്ണി വെയ്ന്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തിലും, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവരും ചേര്‍ന്നാണ്. പ്രദീപ് കുമാര്‍ കാവുംതറയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അതേസമയം, ഒരു മാസം നീണ്ടു നിന്ന വീറിനും വാശിക്കും ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ്. കേരളക്കര ഒന്നടങ്കം ഉറ്റു നോക്കിയിരുന്ന തെരഞ്ഞെടുപ്പായിരുന്നു അത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെയാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന സിനിമയുടെ പോസ്റ്ററും പുറത്തിറങ്ങിയത് എന്നതും ശ്രദ്ധേയമാണ്.

ഛായാഗ്രഹണം: വിഷ്ണു പ്രസാദ്
എഡിറ്റിംങ്: കിരണ്‍ ദാസ്
സംഗീതം: ഷാന്‍ റഹ്മാന്‍
ഡിസൈന്‍സ്: ഷിബിന്‍ സി ബാബു
സ്റ്റില്‍സ് : ലെബിസണ്‍ ഗോപി
ആര്‍ട്ട് : അര്‍ക്കന്‍ എസ് കര്‍മ്മ
കോസ്റ്റ്യൂം : സുജിത്ത് മട്ടന്നൂര്‍
മേക്കപ്പ് : രഞ്ജിത്ത് മണാലിപ്പറമ്പില്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍
എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ്:
ആന്റപ്പന്‍ ഇല്ലിക്കാട്ടില്‍ & പേരൂര്‍ ജെയിംസ്
അസ്സോസിയേറ്റ് ഡയറക്ടര്‍സ:് കിരണ്‍ കമ്പ്രത്ത്, ഷാഹിദ് അന്‍വര്‍, ജെനി ആന്‍ ജോയ്.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷിജു സുലേഖ ബഷീര്‍
പിആര്‍ഓ- മഞ്ജു ഗോപിനാഥ്
മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്