ബോയ്‌കോട്ട് വിവാദം ഏറ്റില്ല; റിപ്പബ്ലിക്ക് ദിനത്തില്‍ ബോക്‌സ് ഓഫീസ് അടക്കി ഭരിച്ച് ഷാരൂഖാന്റെ പത്താന്‍
1 min read

ബോയ്‌കോട്ട് വിവാദം ഏറ്റില്ല; റിപ്പബ്ലിക്ക് ദിനത്തില്‍ ബോക്‌സ് ഓഫീസ് അടക്കി ഭരിച്ച് ഷാരൂഖാന്റെ പത്താന്‍

ജനുവരി 25ന് ഇന്ത്യയൊട്ടാകെ റിലീസ് ചെയ്ത ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍. റിലീസ് ചെയ്ത ദിവസം മുതല്‍ ബോക്‌സ്ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ് ഈ ചിത്രം. റിലീസ് ദിവസം പഠാന്‍ ഇന്ത്യയില്‍ 55 കോടിയാണ് നേടിയത്. ഇതോടെ ഷാരൂഖ് ചിത്രത്തിന്റെ ഇന്ത്യന്‍ ബിസിനസ് രണ്ട് ദിവസത്തില്‍ 123 കോടിയായി. അതേ സമയം ചിത്രത്തിന്റെ തെലുങ്ക് തമിഴ് ഡബ് പതിപ്പുകള്‍ രണ്ട് ദിവസത്തില്‍ 4.5 കോടി നേടിയിട്ടുണ്ട്.

Pathan Box Office Collection Day 1, 2, 3, 4, 5 Earning Report & Record

റിപബ്ലിക് ദിനത്തലേന്ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍ പ്രീ റിലീസ് ഹൈപ്പ് ആയിരുന്നു ലഭിച്ചത്. നാല് വര്‍ഷത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതായിരുന്നു അതിന് പ്രധാന കാരണം. ഇന്ത്യയില്‍ 5500, വിദേശത്ത് 2500 എന്നിങ്ങനെ ലോകമാകെ 8000 സ്‌ക്രീനുകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ ഷോ മുതല്‍ തന്നെ വന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ പല ബോക്‌സ് ഓഫീസ് കണക്കുകള്‍ വരുന്നുണ്ട്. അതിലൊന്ന് രാജ്യത്തെ പ്രധാന മള്‍ട്ടിപ്ലെക്‌സ് ശൃംഖലകളില്‍ നിന്ന് നേടുന്ന കളക്ഷന്‍ ആണ്. പിവിആര്‍, ഐനോക്‌സ്, സിനിപൊളിസ് എന്നീ മള്‍ട്ടിപ്ലെക്‌സ് ചെയിനുകളില്‍ നിന്ന് പത്താന്‍ നേടിയ കളക്ഷന്‍ കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ്.

Pathan | Pathaan Full Movie Collection: 'Pathaan' early box office estimates Day 3: Shah Rukh Khan starrer sees first dip in collections on Friday

അദ്ദേഹത്തിന്റെ കണക്ക് പ്രകാരം റിലീസ് ദിനത്തില്‍ രാജ്യത്ത് ഈ മൂന്ന് മള്‍ട്ടിപ്ലെക്‌സ് ചെയിനുകളില്‍ നിന്ന് പത്താന്‍ നേടിയത് 27.08 കോടിയാണ്. രണ്ടാംദിനം രാത്രി 10.10 വരെയുള്ള കണക്ക് പ്രകാരം അത് 31.60 കോടിയാണ്. പിവിആര്‍- 13.75 കോടി, ഐനോക്‌സ്- 11.65 കോടി, സിനിപൊളിസ്- 6.20 കോടി എന്നിങ്ങനെയാണ് രണ്ടാം ദിവസത്തെ കണക്കുകള്‍. മൂന്നാംദിനം വൈകിട്ട് 6 വരെയുള്ള കണക്ക് പ്രകാരം ഇത് 14 കോടിയാണ്. തരണിന്റെ കണക്ക് പ്രകാരം പത്താന്‍ ഈ മൂന്ന് മള്‍ട്ടിപ്ലെക്‌സ് ചെയ്‌നുകളില്‍ നിന്ന് നേടിയിരിക്കുന്നത് 72.68 കോടിയാണ്.

Pathan New 2023 Released Full Hindi Dubbed Blockbuster Action Movie | Saharukh Khan,Jhon New Movie - YouTube

അതേസമയം ഇത് മൂന്ന് ദിവസത്തെ മുഴുവന്‍ കണക്ക് അല്ലതാനും. രണ്ട്, മൂന്ന് ദിനങ്ങളിലെ മുഴുവന്‍ കണക്ക് എത്തിയാല്‍ ഈ മൂന്ന് മള്‍ട്ടിപ്ലെക്‌സ് ചെയിനുകളില്‍ നിന്ന് മാത്രം ചിത്രം 80 കോടിക്ക് മുകളില്‍ പോകാന്‍ സാധ്യതയുണ്ട്. ശനി, ഞായര്‍ ദിനങ്ങളില്‍ ചിത്രത്തിന് ലഭിക്കുന്ന ബോക്‌സ് ഓഫീസ് നേട്ടം എത്രയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ബോളിവുഡ് വ്യവസായം.

Pathan controversy besharam rang controversy : Won't let Pathaan release in Gujarat! Bajrang Dal's fresh threat against Shah Rukh Khan, burn posters and effigies