തമിഴ്നാട്ടിലെ ഒരു തീയേറ്ററിൽ നിന്ന് മാത്രം 3ലക്ഷം രൂപ നേടിയ മമ്മൂട്ടി ചിത്രം !!
1 min read

തമിഴ്നാട്ടിലെ ഒരു തീയേറ്ററിൽ നിന്ന് മാത്രം 3ലക്ഷം രൂപ നേടിയ മമ്മൂട്ടി ചിത്രം !!

മലയാള സിനിമയിലെ ചരിത്ര നായകൻ എന്ന് പറയാവുന്ന ഏറ്റവും മികച്ച കലാകാരനിൽ ഒരാളാണ് മമ്മൂട്ടി. മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നഡ ,തെലുങ്ക് ,ഹിന്ദി, ഇംഗ്ലീഷ്, ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. വിവിധ വേഷങ്ങളിൽ അരങ്ങേറിയ മമ്മൂട്ടി ഏറ്റവും ഹിറ്റ് ചിത്രങ്ങളിലൊന്നായ സിബിഐ ഓഫീസർന്റെ വേഷത്തിൽ ചിത്രീകരിച്ച സി.ബി.ഐ സീരിസ്‌ ചിത്രങ്ങൾ തരംഗം സൃഷ്ടിക്കാൻ സാധിച്ചട്ടുണ്ട്. 1988ൽ പുറത്തിറങ്ങിയ ഒരു ‘സിബിഐ ഡയറിക്കുറിപ്പ്’ ആയിരുന്നു ഈ സീരീസിലെ ആദ്യ ചലച്ചിത്രം. പിന്നീട് ഇതിൻറെ പശ്ചാത്തലത്തിൽ ജാഗ്രത, സേതുരാമയ്യർ സി ബി ഐ ,നേരറിയാൻ സി ബി ഐ, എന്നിവ ഈ പരമ്പരയിലെ മറ്റു ചലച്ചിത്രങ്ങളായി പുറത്തിറങ്ങി. എസ് .എൻ സ്വാമിയുടെ തിരക്കഥയിൽ കെ .മധു സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഇവയെല്ലാം.കുറ്റാന്വേഷണ ചലച്ചിത്ര പരമ്പരയിലെ ആദ്യ ചലച്ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് മലയാളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും വമ്പൻ വിജയമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ തിരുപ്പൂർ തിയേറ്റർ ഉടമ വ്യക്തമാക്കിയതും ചലച്ചിത്രത്തിന്റെ വിജയകഥയാണ്.

തമിഴ്നാട്ടിൽ മലയാള സിനിമകൾക്ക് വലിയ സ്വീകാര്യത ഇല്ലാതിരുന്നു. എന്നാൽ, കോയമ്പത്തൂർ കെ ജി തീയേറ്ററിൽ താൻ 1.95 ലക്ഷത്തിനാണ് പടം വാങ്ങിയതെന്നും ഇത് കെ ജി തീയേറ്ററിൽ സിനിമ റിലീസ് ആയതിനു ശേഷം, ഈ തീയേറ്ററിൽ മാത്രം മൂന്ന് ലക്ഷം രൂപയാണ് നേടിയതെന്നും തിയേറ്റർ ഉടമ വ്യക്തമാക്കി.കുറ്റാന്വേഷണ പരമ്പരയിലെ എല്ലാ ചലച്ചിത്രങ്ങളും വളരെ വലിയ രീതിയിൽ വിജയം കൈവരിച്ചവയാണ്. ഇതിൽ സുരേഷ് ഗോപി ,ജഗതി ശ്രീകുമാർ ,മുകേഷ് , ലിസി , ഉർവശി ,സുകുമാരൻ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply