13 ദിവസം കൊണ്ട് ഏരീസ് പ്ലെക്സിൽ 1 കോടി കൊയ്ത് കെജിഎഫ് ചാപ്റ്റർ – 2
1 min read

13 ദിവസം കൊണ്ട് ഏരീസ് പ്ലെക്സിൽ 1 കോടി കൊയ്ത് കെജിഎഫ് ചാപ്റ്റർ – 2

ഇന്ത്യൻ ബോക്സോ ഓഫീസിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിലേയ്ക്ക് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നിലയുറപ്പിച്ച ചിത്രമാണ് യഷ് നായകനായി എത്തിയ പ്രശാന്ത് നീല്‍ ചിത്രമായ കെജിഎഫ് ചാപ്റ്റര്‍ 2. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം ആദ്യത്തെ രണ്ട് ദിവസങ്ങളിൽ മാത്രമായി നേടിയ ആഗോള ഗ്രോസ് 240 കോടി രൂപയാണ്. റിലീസായി ദിവസങ്ങൾക്കുളിൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണം പ്രേക്ഷകരിൽ നിന്നും ലഭിച്ചത് അണിയറ പ്രവർത്തകരുടെ പ്രതീക്ഷയ്ക്ക് വലിയ സ്ഥാനം നൽകിയിരുന്നു.

വലിയ നേട്ടത്തിലേയ്ക്ക് ചിത്രം കുതിക്കുമ്പോൾ റെക്കോര്‍ഡ് പ്രതികരണം നേടിയ മാര്‍ക്കറ്റുകളില്‍ ഒന്ന് കേരളമാണ്. കേരളത്തിലെ എക്കാലത്തെയും ഏത് ഭാഷാ ചിത്രങ്ങളെക്കാളും ഏത് കാലത്തെയുമുള്ള നേട്ടത്തേക്കാൾ ഏറ്റവും മികച്ച റിലീസ് ദിന കളക്ക്ഷനും കെജിഎഫ് 2 ന്‍റെ പേരിൽ തന്നെയാണ് നിലവിലുള്ളത് . മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ വി.എ ശ്രീകുമാര്‍ ചിത്രമായ ഒടിയന്‍റെ റെക്കോര്‍ഡ് ഉൾപ്പടെ കെജിഎഫ് ചാപ്റ്റര്‍ 2 ബ്രേക്ക് ചെയ്‌തിരുന്നു. കേരളത്തില്‍ നിന്ന് മാത്രമായി ആദ്യ ദിനം കെജിഎഫ് 2 സ്വന്തമാക്കിയിരിക്കുന്നത് 7. 48 കോടിയാണ്.  വലിയ രീതിയിൽ പ്രെമോഷൻ നേടിയ ചിത്രം വമ്പൻ ഹൈപ്പ് കൊടുത്ത് പ്രേക്ഷകർക്ക് മുൻപിൽ എത്തുമ്പോൾ ഒരു ചിത്രം ഇത്ര വലിയ നേട്ടം സ്വന്തമാക്കുന്നതിൽ വലിയ അത്ഭുതമില്ലെന്ന് പറയുമ്പോഴും കാഴ്ചക്കാരിൽ നിന്നുള്ള മൗത്ത് പബ്ലിസിറ്റിയ്ക്ക് വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചത് ഒരു അത്ഭുത കാഴ്ചയായിരുന്നു.

വലിയ രീതിയിലുള്ളൊരു മുന്നേറ്റമാണ് അനുദിനം കെജിഎഫ് ഓരോ തിയേറ്ററുകളിലും തീർത്തുകൊണ്ടിരിക്കുന്നത്. കെജിഎഫ് 2 – വുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വരുന്ന വാർത്ത മറ്റൊന്നാണ്.  KGF 2ന് 13 ദിവസത്തിൽ ഒരു കോടി കളക്ഷൻ    സ്വന്തമാക്കിയിരിക്കുകയാണ് തിരുവനന്തപുരം ഏരീസ് പ്ലെക്‌സ്. കെജിഎഫ് 2 റിലീസായി കേവലം നാല് ദിവസത്തിനുള്ളിൽ തന്നെ 50 ലക്ഷം കളക്ക്ഷൻ നേടിയ റെക്കോർഡ് നേട്ടവും സ്വന്തമാക്കിയത് ഏരീസ് പ്ലെക്സായിരുന്നു. ചിത്രം മികച്ച പ്രതികരണം നേടുന്ന സാഹചര്യത്തിൽ കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് കെജിഎഫ് – ൻ്റെ കളക്ക്ഷൻ ഇനിയും വർധിക്കുവാനാണ് സാധ്യത.

ഏപ്രില്‍ – 14 ന് തിയറ്ററിൽ എത്തിയ ചിത്രം ഒരാഴ്ച പിന്നിടുമ്പോൾ 700 കോടിയ്ക്കും മേലേയാണ് ചിത്രത്തി ൻ്റെ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക് ചിത്രമായ ബാഹുബലി ആദ്യ ഭാഗവും, തമിഴിൽ രജനികാന്ത് നായകനായി എത്തിയ 2.0യുടെയും റെക്കോർഡ് തകര്‍ത്താണ് ചിത്രം കുതിപ്പ് തുടരുന്നത്. ഇന്ത്യയിൽ തന്നെ നിലവിൽ ഏറ്റവും കൂടുതൽ കളക്ക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് കെജിഎഫ് 2.

ഇന്ത്യയിലും, പുറത്തുമായി പ്രേക്ഷകരുടെ വൻ തിരക്കാണ് സിനിമയ്ക്കായി അനുഭവപ്പെടുന്നത്. ഒരിക്കൽ സിനിമ കണ്ടവർ തന്നെ വീണ്ടും സിനിമ കാണുന്നതിനായി എത്തുന്ന പ്രവണതയും ഉണ്ടെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ അധിക പ്രദർശനങ്ങൾ സിനിമയ്ക്കായി ക്രമീകരിക്കുന്ന സാഹചര്യം വരെയാണ്. സിനിമയുടെ പ്രധാന ആകർഷണം നായകന്‍ റോക്കി ഭായുടെ വേഷത്തിലെത്തിയ യഷിന്‍റെ പ്രകടനം തന്നെയാണ്. സിനിമയുടെ ഗംഭീര വിജയത്തില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം യഷ് ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോയും പങ്കുവെച്ചിരുന്നു.