റിലീസ് ദിവസം ‘സ്‌ഫടിക’ത്തിന്റെ ടിക്കറ്റിന് 800 രൂപ, വിറ്റത് പോലീസുകാർ;നിർമാതാവ് പറയുന്നു.
1 min read

റിലീസ് ദിവസം ‘സ്‌ഫടിക’ത്തിന്റെ ടിക്കറ്റിന് 800 രൂപ, വിറ്റത് പോലീസുകാർ;നിർമാതാവ് പറയുന്നു.

രണ്ട് പതിറ്റാണ്ടുകൾക്ക് മുന്നേ വിസ്മയം തീർത്ത സിനിമകളിൽ ഒന്നാണ് സ്ഫടികം. ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്ന് പറയാവുന്ന മലയാള ചിത്രം. മലയാളികൾ ഇന്നും ആഘോഷിക്കുന്ന ഒരു സിനിമ കൂടിയാണ്. ആടുതോമയുടെ സ്ഫടികം.’ഇതെന്റെ പുത്തൻ റെബൻ ഗ്ലാസ്‌ ഇത് ചവിട്ടി പൊട്ടിച്ചാൽ നിന്റെ കാലു ഞാൻ വെട്ടും’1995 പുറത്തിറങ്ങിയ ചിത്രമാണ്. തിരക്കഥഎഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഭദ്രൻ. ചിത്രം നിർമിച്ചത് ഗുഡ്‌നൈറ് മോഹൻ. റിലീസ് ദിവസം തന്റെ ചിത്രത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കുന്നത് നേരിൽ കണ്ടതിന്റെ അനുഭവം പങ്കുവെച്ചു കൊണ്ട് ഗുഡ് നൈറ്റ് മോഹൻ. മോഹൻലാൽ,തിലകൻ എന്നിവർ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ബോക്സ് ഓഫീസ് ചിത്രമാണ് സ്ഫടികം. ചിത്രത്തിന്റെ റിലീസ് ദിവസം തന്നെ തിയറ്ററുകളിൽ കയറാൻ പറ്റാത്ത അത്ര തിരക്കായിരുന്നു എന്ന് നിർമ്മാതാവ് പറഞ്ഞു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ഇത് വ്യക്തമാക്കിയത്. പല കാരണം കൊണ്ടും മൂന്നോ നാലോ തവണ മുടങ്ങിപ്പോയ സിനിമയാണ് സ്ഫടികം. ചിത്രീകരണം നീണ്ടു പോയതുകൊണ്ട് സിനിമയുടെ ചിലവ് കൂടി എന്നും നിർമാതാവ് പറഞ്ഞു.

 

‘ ഒരുപാട് ബുദ്ധിമുട്ടി,കഷ്ടപ്പെട്ടു സ്ഫടികം തീർത്തു. എനിക്ക് ഫസ്റ്റ് കോപ്പി കാണാൻ സാധിച്ചിരുന്നില്ല. ഒരു ചടങ്ങിനായി കുടുംബത്തോടൊപ്പം തൃശ്ശൂരിൽ വന്നപ്പോഴാണ് പടം കാണുന്നത്. പിറ്റേ ദിവസമാണ് സിനിമയുടെ റിലീസ്. കളിക്കാൻ പോകുന്ന തീയേറ്ററുകളിൽ സെക്കൻഡ് ഷോ കഴിഞ്ഞശേഷം പടം ഇട്ടു. സിനിമ കണ്ട ശേഷം ഞാൻ വളരെ സന്തോഷത്തിലായിരുന്നു പോസിറ്റീവ് ഫീൽ ആയിരുന്നു ചിത്രത്തിന്. റിലീസ് ദിവസം തന്നെ തിയറ്ററുകളിൽ കയറാൻ പറ്റാത്ത അത്ര തിരക്കായിരുന്നു. പോലീസുകാരുടെ സഹായത്തോടെയാണ് ഞങ്ങൾ തീയേറ്ററുകളിൽ കയറിയത്. സിനിമ കാണാൻ ഇത്രയും ആളുകൾ വരുന്നതാണ് ഒരു നിർമ്മാതാവിന്റെ സന്തോഷം. അതു വീണ്ടും കാണാൻ ഞാൻ തിയറ്ററിനു പുറത്തേക്കു വന്നു. പുറത്തേക്കു വന്നപ്പോൾ കാണുന്നത് 600 രൂപ മുതൽ 800 രൂപ വരെ ആക്കി സിനിമയുടെ ബ്ലോക്ക്‌ ടിക്കറ്റ് വിൽക്കുന്നതാണ്. അന്ന് ബാൽകണി ടിക്കറ്റിന് അമ്പതോ അറുപതോ രൂപയേ ഉള്ളൂ. ആരാണ് അത് വിറ്റതെന്ന് ഞാൻ അന്വേഷിച്ചു കണ്ടുപിടിച്ചു. ആൾക്കൂട്ടം നിയന്ത്രിക്കാൻ നാല് പോലീസുകാർ അവിടെ ഉണ്ടായിരുന്നു. നാല് ഷോകൾക്കായി പതിനഞ്ചോ ഇരുപതോ ടിക്കറ്റുകൾ അവർ വാങ്ങിക്കും. അത് 750 അല്ലെങ്കിൽ 800 രൂപ ഒക്കെ ആക്കിയിട്ട് അവർ വിൽക്കും. അങ്ങനെ ഏകദേശം 60,000 രൂപ ഒരു ദിവസം അവർ കൊണ്ടു പോകുന്നുണ്ട്. അത്രയും ഷെയർ നിർമാതാവായ എനിക്കില്ല’. ഇന്ന് ഈ പ്രശ്നങ്ങളൊന്നും ഇല്ലെന്നും നിർമ്മാതാവ് പറഞ്ഞു.  200 ദിവസത്തിലേറെ ഈ ചിത്രം തീയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

Leave a Reply