“ഇനി കുറച്ചു റൊമാൻസ് ആകാം! ആർക്കാ ഒരു ചെയ്ഞ്ച് ഇഷ്ടമല്ലാത്തെ?”; ആന്റണി വർഗീസ് നായകനാകുന്ന ‘ഓ മേരി ലൈല’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു #ട്രെൻഡിംഗ്
1 min read

“ഇനി കുറച്ചു റൊമാൻസ് ആകാം! ആർക്കാ ഒരു ചെയ്ഞ്ച് ഇഷ്ടമല്ലാത്തെ?”; ആന്റണി വർഗീസ് നായകനാകുന്ന ‘ഓ മേരി ലൈല’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു #ട്രെൻഡിംഗ്

ആൻറണി വർഗീസ് നായകനായും വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സോനാ ഓലിക്കൽ നായികയായും എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഓ മേരി ലൈലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ റൊമാൻറിക് ഫസ്റ്റ് ലുക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ക്യാമ്പസ് കഥ പശ്ചാത്തലമായി വരുന്ന ചിത്രത്തിൽ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ആൻറണി വർഗീസ് അവതരിപ്പിക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് തന്നെ വ്യത്യസ്തമാക്കുന്ന കാര്യമാണ്.

ഡോക്ടർ പോൾസ് എൻറർടൈൻമെന്റിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗീസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ നവാഗതനായ അനുരാജ് ഒ.ബിയാണ് കഥയും തിരക്കഥയും സംഭാഷണവും കൈകാര്യം ചെയ്തിരിക്കുന്നത്. ക്യാമ്പസ് കഥ പറയുന്ന ചിത്രത്തിൽ ഒരു കോളേജ് വിദ്യാർത്ഥിയായാണ് ആൻറണി വർഗീസ് പ്രത്യക്ഷപ്പെടുന്നത് എന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.റൊമാറ്റിക് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആൻറണി വർഗീസിന് പുറമേ ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ, ബ്രിട്ടോ ഡേവിസ്, നന്ദനാ രാജൻ, ശിവകാമി, ശ്രീജ നായർ എന്നീ താരങ്ങളും നിരവധി പുതുമുഖ താരങ്ങളും കടന്നുവരുന്നുണ്ട്.

അങ്കിത്ത് മേനോൻ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് കിരൺ ദാസ് ആണ്. ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പും പി ആർ ഓ ശബരിയുമാണ്. പുറത്തിറങ്ങി നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ ചിത്രത്തിൻറെ പോസ്റ്റർ വളരെയധികം ശ്രദ്ധ ആകർഷിക്കുന്നുണ്ട്. യുവാക്കൾക്കിടയിൽ പോലും തരംഗമായി മാറിയിരിക്കുകയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ഫസ്റ്റിലുക്ക് പോസ്റ്ററിനോടൊപ്പം തന്നെ ആൻറണി വർഗീസിന്റെ മേക്കോവറും ആളുകൾക്കിടയിൽ ചർച്ചാവിഷയമായി മാറുന്നുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ആൻറണി വർഗീസ്. ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായതോടെ 2018 ൽ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, 2019 ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിൽ നായകനായി തിളങ്ങുവാൻ താരത്തിന് അവസരം ലഭിച്ചു. ഇപ്പോൾ ഓ മേരി ലൈലയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നും മറ്റും താരം പങ്കുവെച്ച ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.