മമ്മൂട്ടി – ലിജോ ജോസ് കൂട്ടുകെട്ടിലെ ‘നൻപകൽ നേരത്ത് മയക്കത്തിന്റെ’ പ്രേക്ഷകർ കാത്തിരുന്ന അപ്ഡേറ്റ്..
1 min read

മമ്മൂട്ടി – ലിജോ ജോസ് കൂട്ടുകെട്ടിലെ ‘നൻപകൽ നേരത്ത് മയക്കത്തിന്റെ’ പ്രേക്ഷകർ കാത്തിരുന്ന അപ്ഡേറ്റ്..

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില ചിത്രങ്ങൾ ഉണ്ട് അത്തരത്തിൽ മമ്മൂട്ടി ആരാധകരും സിനിമ സ്നേഹികളും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തിന്റെ അപ്ഡേഷനുകൾ ആണ് സോഷ്യൽ മീഡിയ ഒന്നാകെ ഇപ്പോൾ വൈറൽ ആയി മാറുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയും മലയാള ചലച്ചിത്ര ലോകത്തിന്റെ അഭിമാന സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന  ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ ടീസർ ഇന്ന് എത്തും. ലോക നിദ്രാ ദിനത്തോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ആണ് ടീസർ പുറത്ത് വിടാൻ ഒരുങ്ങുന്നത്.

മമ്മൂട്ടി, ദുൽഖർ സൽമാൻ എന്നിവരുടെ ഒഫീഷ്യൽ  ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസർ റിലീസ് ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി കൂട്ടു കെട്ടിൽ എത്തുന്ന  ചിത്രമാണ് ഇത്. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിൽ ഇതുവരെ കാണാത്ത ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ കാണാൻ പോകുന്നത്. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ ഏവരെയും ഞെട്ടിച്ച കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ ഒരു അവിസ്മരണീയമായ അഭിനയശൈലി കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. എല്ലാ സിനിമകളിലും വ്യത്യസ്തമായി എന്തെങ്കിലും കൊണ്ടുവരാൻ ശ്രമിക്കുന്ന ലിജോജോസ് പെല്ലിശ്ശേരിയുടെ   സംവിധാനത്തിൽ ഒരുങ്ങുന്ന നൻപകൽ നേരത്ത് മയക്കം സിനിമ ഇന്ത്യൻ സിനിമയിൽ പോലും  ചർച്ചയാക്കാൻ സാധ്യതയുണ്ട്.

സിനിമാ മേഖലയിൽ നിന്നും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പകൽ സമയത്ത് സൈക്കിൾ മെക്കാനിക്കും ആക്രിക്കാരനും രാത്രിയായാൽ ലോക്കൽ കള്ളനുമായ കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയിൽ അവതരിപ്പിക്കുന്നത്.  മമ്മൂട്ടി കമ്പനി’യുടെ ബാനറിൽ മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷൻ കമ്പനിയാണ് ‘നൻപകൽ നേരത്ത് മയക്കം’ നിർമ്മിക്കുന്നത്.  മലയാളത്തിലും തമിഴിലും ആയാണ് ഒരുക്കുന്നത്. ലിജോജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. എന്നാൽ ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം ഇതിനോടകം തന്നെ സോണി ലൈവ്  ഏറ്റെടുത്തിരിക്കുന്നു എന്നാണ് പുറത്തു വരുന്ന വിവരം. സിനിമയുടെതായി പുറത്തിറങ്ങിയ ചിത്രങ്ങളും പോസ്റ്ററുകളും രണ്ടു ടീസറും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യത തന്നെ ചിത്രം ഇറങ്ങി കഴിഞ്ഞാലും ലഭ്യമാകും എന്നാണ് അണിയറ പ്രവർത്തകരും സിനിമ ആസ്വാദകരും പ്രതീക്ഷിക്കുന്നത്.