“മമ്മൂക്ക ആരുടെയും മനസ്സ് വിഷമിപ്പിക്കില്ല” ; നൈല ഉഷ
1 min read

“മമ്മൂക്ക ആരുടെയും മനസ്സ് വിഷമിപ്പിക്കില്ല” ; നൈല ഉഷ

മലയാള സിനിമയുടെ മെഗാസ്റ്റാർ എന്നറിയപ്പെടുന്ന നടനാണ് മമ്മൂട്ടി. അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും ആരാധകരുടെ മനസ്സിൽ ചേക്കേറാൻ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിലായി മമ്മൂട്ടി അഭിനയിച്ച പ്രിയൻ ഓടിത്തുടങ്ങി എന്ന സിനിമയിലെ കാമിയോ റോൾ ഇപ്പോൾ തിയേറ്ററിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായാണ് പ്രേക്ഷകരുടെ മുന്നിലേക്ക് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്.

ഇത്രയും ചെറിയ ഒരു സിനിമയിൽ മമ്മൂട്ടിയെപ്പോലെ ഒരു നടൻ കാമിയോ റോളിൽ എത്തിയപ്പോൾ ആരാധകർക്ക് ഒരു അത്ഭുതം തന്നെയായിരുന്നു. ഇപ്പോഴിതാ പ്രിയൻ ഓടിത്തുടങ്ങി എന്ന സിനിമയിൽ മമ്മൂട്ടി എത്താനുള്ള കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് നൈല ഉഷ. ഈ സിനിമയിലെ അപ്രതീക്ഷിതമായ രംഗത്ത് എത്താൻ മമ്മൂട്ടിയോളം മികച്ച മറ്റൊരു നടന് ഒരിക്കലും ലഭിക്കില്ല എന്ന അണിയറ പ്രവർത്തകർക്കും തനിക്കും അറിയാമായിരുന്നു. എന്നാൽ മമ്മൂട്ടിയുടെ ഈ കാര്യം ചോദിക്കാൻ ഭയമായിരുന്നു. മമ്മൂക്ക അല്ലാതെ മറ്റാരും ആ കഥാപാത്രത്തെ അവതരിപ്പിച്ചാൽ ഒരു വൗ ഫാക്ടർ കിട്ടില്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു എന്നാൽ മമ്മൂട്ടിയുടെ കഥ പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചത് ഞങ്ങൾക്ക് വലിയ സന്തോഷം തന്നെയായിരുന്നു.

ആരെയും വിഷമിപ്പിക്കാൻ താല്പര്യം കാണിക്കാത്ത വ്യക്തിയാണ് മമ്മൂക്ക. ആരോടെങ്കിലും മുഖം കറുപ്പിച്ച് സംസാരിക്കേണ്ടി വന്നാൽ കുറച്ചു കഴിഞ്ഞാൽ അവരെ വിളിച്ച് സ്നേഹത്തോടെ തന്നെ മമ്മൂക്ക സംസാരിക്കും. സിനിമയുടെ കഥ ഘട്ടംഘട്ടമായി ആയിരുന്നു താൻ അദ്ദേഹത്തോട് അവതരിപ്പിച്ചത് അതു കൊണ്ടു തന്നെ ഒരു ദിവസം ഒറ്റ ശ്വാസത്തിൽ കഥ മുഴുവനും പറഞ്ഞു. ഞാൻ വന്ന് അഭിനയിക്കാമെന്ന് മമ്മൂക്ക ഒരിക്കലും പറയില്ല പകരം ജോർജ്ജിനോട് സംസാരിക്കു എന്നു മാത്രമേ പറയുകയുള്ളൂ.

മമ്മൂക്കയെ എന്തെങ്കിലും ഒരു കാര്യത്തിന് അപ്രോച്ച് ചെയ്യാൻ എല്ലാവർക്കും പേടിയാണ്. എന്നാൽ യഥാർത്ഥത്തിൽ അദ്ദേഹം വളരെ സിമ്പിൾ ആയ ഒരു മനുഷ്യനാണ് വളരെ സ്നേഹമുള്ള മനസ്സിന്റെ ഉടമയാണ്. ആരെയും വിഷമിപ്പിക്കാൻ അദ്ദേഹത്തിന് ഇഷ്ടമല്ല. ഏതെങ്കിലും ഒരു കാര്യത്തിന് ദേഷ്യപ്പെടേണ്ടി വന്നു കഴിഞ്ഞാൽ ജോർജിനെ വിളിക്ക് എന്നു പറഞ്ഞ് ആവശ്യം ഒക്കെ മാറ്റാനും അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്.