‘100 അല്ല.. 115 കോടി ക്ലബ്‌ ആദ്യമായി തുറന്നു മമ്മൂട്ടി!!’; മോളിവുഡിലെ ഏറ്റവും വലിയ പണം വാരി പടങ്ങളിൽ ഒന്നായി മെഗാസ്റ്റാറിന്റെ ‘ഭീഷ്മ പർവ്വം’
1 min read

‘100 അല്ല.. 115 കോടി ക്ലബ്‌ ആദ്യമായി തുറന്നു മമ്മൂട്ടി!!’; മോളിവുഡിലെ ഏറ്റവും വലിയ പണം വാരി പടങ്ങളിൽ ഒന്നായി മെഗാസ്റ്റാറിന്റെ ‘ഭീഷ്മ പർവ്വം’

മമ്മൂട്ടി – അമല്‍ നീരദ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മ പര്‍വ്വം അനുദിനം കൂടുതൽ റെക്കോർഡുകൾ സ്വന്തമാക്കി മുന്നേറുകയാണ്. ഇന്നലെ രാവിലെ മുതൽ ഭീഷ്മപർവ്വം 100 കോടി ക്ലബ്ബില്‍ എന്നതായിരുന്നു ശ്രദ്ധേയമായ വാർത്ത. അതേസമയം തിയേറ്ററുകളിൽ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും ലോകത്തൊന്നാകെ ഭീഷ്മ പർവ്വം സ്വന്തമാക്കിയിരിക്കുന്നത് 115 കോടിയാണ്.  50 കോടി, 100 കോടി എന്നതിൽ നിന്നും വളരെ ചരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്രയും വലിയൊരു നേട്ടം ചിത്രത്തിന് സ്വന്തമാക്കാൻ സാധിച്ചതിൽ അത്ഭുതപ്പെടാൻ ഇല്ല എന്നതാണ് ആരാധകരുടെ പക്ഷം.  കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തിയേറ്ററിൽ പ്രദർശനം നടത്തി ഇത്രയും വലിയൊരു നേട്ടം അവകാശപ്പെടാൻ സാധിക്കുന്ന ആദ്യ മലയാള ചിത്രമെന്ന അംഗീകാരവും ഭീഷ്മ പർവ്വത്തെ തേടിയെത്തിയിരിക്കുകയാണ്.  സിനിമ നിരൂപകൻ കൂടിയായ ശ്രീധറർ എന്ന വ്യക്തിയാണ് തൻ്റെ ട്വിറ്ററിലൂടെ ഈ കാര്യം പങ്കുവെച്ചിരിക്കുന്നത്.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം മാർച്ച് മൂന്നിനാണ് തിയേറ്ററുകളിൽ എത്തിയത്.  കേവലം കേരളത്തിൽ മാത്രമായിരുന്നില്ല, കേരളത്തിന് പുറത്തേയ്ക്കും ചിത്രം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൻ്റെ വ്യത്യസ്‍തമായ മേക്കിങ്ങ് രീതിയും, ടീസറും, ട്രെയിലറും, പാട്ടുകളും, തിരക്കഥയുമെല്ലാം ട്രെന്‍ഡിംഗിലുണ്ടായിരുന്നു. അവയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ഭീഷ്മ പര്‍വ്വത്തിൻ്റെ ഫോട്ടോ ട്രെന്‍ഡ്.  ഭീഷ്മ പർവ്വത്തിൽ ഫോട്ടോ എടുക്കുന്നതിനായി സ്വീകരിച്ച പുതിയ രീതി  അനുകരിച്ചുകൊണ്ട് നിരവധി പേരാണ് ഇത്തരത്തിൽ ഫോട്ടോ ട്രെൻഡിങ്ങിനെ പിന്തുണച്ച് രംഗത്തെത്തിയത്.  സിനിമയെ ആരാധകർ ഇഷ്ടപ്പെട്ടതിൻ്റെയും, സ്വീകരിച്ചതിൻ്റെയും അംഗീകാരമായിട്ടാണ് ഇത്തരം സീനുകൾ ആളുകൾ ഉള്ളിൽ സൂക്ഷിക്കുന്നതെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്.

ഏപ്രില്‍ ഒന്നിനാണ് ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.
ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി ഒരു നീണ്ട താരനിര ചിത്രത്തില്‍ അഭിനയിച്ചത്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്.വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്തരമൊരു വലിയ നേട്ടം ഭീഷ്മ പർവ്വത്തെ തേടിയെത്തുമ്പോൾ ഇതും വെറും വിജയമല്ല, ചരിത്ര വിജയമായിട്ടാണ് പ്രേക്ഷകരും, അണിയറ പ്രവർത്തകരും വിലയിരുത്തുന്നത്. സിനിമ ഒടിടി റിലീസ് കൂടെ പിന്നിടുമ്പോൾ പ്രേക്ഷക പിന്തുണയും, സർവകാല റെക്കോർഡുകളും ഇരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.