” ഏതു സിനിമ എടുത്തു നോക്കിയാലും ഒരുതരം മാജിക് ഉണ്ട്, എന്നെ എപ്പോഴും എക്‌സൈറ്റ് ചെയ്യുന്ന ആക്ടിംഗ് ആണ് മമ്മൂട്ടിയുടെ” – മമ്മൂട്ടിയെ കുറിച്ച് ജിയോ ബേബി
1 min read

” ഏതു സിനിമ എടുത്തു നോക്കിയാലും ഒരുതരം മാജിക് ഉണ്ട്, എന്നെ എപ്പോഴും എക്‌സൈറ്റ് ചെയ്യുന്ന ആക്ടിംഗ് ആണ് മമ്മൂട്ടിയുടെ” – മമ്മൂട്ടിയെ കുറിച്ച് ജിയോ ബേബി

മലയാളി പ്രേക്ഷകർക്കിടയിൽ വലിയൊരു സ്വീകാര്യത ഉണ്ടാക്കിയ ചിത്രമായിരുന്നു ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. കേരളത്തിലെ ഓരോ സ്ത്രീകളുടെയും ഹൃദയത്തിലേക്ക് ആയിരുന്നു ഈ ചിത്രം ചേക്കേറിയത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ച ജിയോ ബേബി സംവിധാനം ചെയ്തു തീയേറ്ററിൽ വളരെ വിജയത്തോടെ പ്രദർശനം തുടരുന്ന ചിത്രമാണ് ശ്രീധന്യ കാറ്ററിംഗ് സർവീസ്. മികച്ച രീതിയിലുള്ള ഒരു പ്രേക്ഷക സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കൂട്ടുകാരന്റെ മകളുടെ ഒന്നാം പിറന്നാളിന് ബിരിയാണി വെക്കാൻ ഒത്തുകൂടുന്ന ഒരു ആൺകൂട്ടത്തിന്റെ ആഘോഷവും അതിനിടയിൽ നടക്കുന്ന ചില സംഭവങ്ങളും വളരെ രസകരമായ തമാശകളും ഒക്കെയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്.

നടൻ മമ്മൂട്ടിയുമായുള്ള തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ജിയോ ബേബി. “മമ്മൂട്ടിമായി ആണ് എന്റെ അടുത്ത സിനിമ. എന്റെ കൂട്ടുകാർ രണ്ടുപേർ ചേർന്നാണ് ഈ സിനിമയുടെ കഥ എഴുതുന്നത്. അത്രമാത്രമേ ഇപ്പോൾ സിനിമയെ കുറിച്ച് പറയാൻ സാധിക്കുകയുള്ളൂ. ഞങ്ങൾ എഴുത്തിൽ ആണ്. മമ്മൂട്ടിയുമായി സിനിമ ചെയ്യുന്നതിന്റെ ഒരു സന്തോഷവും ഞങ്ങൾക്ക് ഉണ്ട്. പക്ഷേ ടെൻഷനില്ല. മമ്മൂട്ടിയുടെ ഏത് സ്ക്രീപ്റ്റ് നോക്കിയാലും ഒരുതരം മാജിക് ഉണ്ട്. അതുകൊണ്ട് നമ്മൾ സ്ക്രിപ്റ്റ് വായിക്കുമ്പോൾ അത് മമ്മൂക്ക ചെയ്തെങ്കിലേ ശരിയാവു എന്ന് തോന്നിപ്പോകും. മമ്മൂട്ടി എന്ന നടനിൽ തന്നെ എക്സൈറ്റ് ചെയ്യുന്ന ചില ഘടകങ്ങളുണ്ട് എന്നും അദ്ദേഹം പറയുന്നു. കൊറോണ സമയത്താണ് ഞാൻ എല്ലാ കെ ജി ജോർജ് സിനിമകൾ കാണുന്നത്. അതിൽ ഏറ്റവും അവസാനം കണ്ടത് മേള എന്ന സിനിമയാണ്.

 

മമ്മൂട്ടി ആണ് അതിൽ അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ ഒരു ഗ്രേസ് അതിൽ കാണാൻ സാധിക്കുന്നുണ്ട്. പിന്നെ ഞാൻ കണ്ടത് ഐ വി ശശി എം ടി കുട്ടുകെട്ടിൽ ഉള്ള ഒരു സിനിമയാണ്. അത് എന്നെ ഭയങ്കരമായി സ്വാധീനിച്ച ഒരു സിനിമ തന്നെയായിരുന്നു. അത് വായിച്ചു എന്റെ കിളിപോയി. എല്ലാ ദിവസവും കഥകേട്ട് ആണ് ഉറങ്ങുന്നത്. ഞാൻ മമ്മൂട്ടിയുടെ സിനിമയുടെ കഥ ആണ് പറഞ്ഞു കൊടുക്കുന്നത്. സിനിമയുടെ കഥ പറഞ്ഞ സമയത്ത് കൗരവർ കെട്ട് മോന് വിഷമമായിരുന്നു. അഴകിയ രാവണനിലെ ശങ്കർദാസിനേ ആണ് ഞാൻ ഓർത്തെടുക്കുന്നത്. അയാൾ വന്ന് പുഴുവിലേ കുട്ടൻ ആകുന്നു. ഏതു സിനിമ എടുത്തു നോക്കിയാലും ഒരുതരം മാജിക് ഉണ്ട്. അത് നമുക്ക് കാണാൻ സാധിക്കും. അതുകൊണ്ടാണ് നമ്മൾ സ്ക്രിപ്റ്റ് വായിക്കുമ്പോൾ മമ്മുക്ക ചെയ്തില്ലെങ്കിൽ ഒട്ടും അത് ശരിയാവില്ല എന്ന് പോലും തോന്നിപ്പോകുന്നത്. ഒരുപാട് പുതുമുഖങ്ങളുടെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ടെങ്കിലും എന്നെ എപ്പോഴും എക്‌സൈറ്റ് ചെയ്യുന്ന ആക്ടിംഗ് ആണ് മമ്മൂട്ടിയുടെ ” എന്നും പറയുന്നു.