മലയാളികളുടെ പ്രിയ സംവിധായകന്‍റെ  പുതിയ ത്രില്ലര്‍ ചിത്രംം; ഇന്നലെ വരെ
1 min read

മലയാളികളുടെ പ്രിയ സംവിധായകന്‍റെ പുതിയ ത്രില്ലര്‍ ചിത്രംം; ഇന്നലെ വരെ

സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ,മലയാളികളുടെ പ്രിയ സംവിധായകരിൽ ഒരാളായി മാറിയ ജിസ് ജോയ് പുതിയ ത്രില്ലര്‍ ചിത്രവുമായി എത്തുന്നു. ഫീൽ ഗുഡ് ചിത്രങ്ങൾ മാത്രം ചെയ്തിരുന്ന ജിസ് തന്റെ ഫീൽ ഗുഡ് ശൈലിയിൽ നിന്നും മാറി ഒരു ത്രില്ലർ ചിത്രം ഒരുക്കുന്നത് പ്രേക്ഷകര്‍ക്ക് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്നലെ വരെ എന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു. . സൂപ്പർ ഹിറ്റ് തിരക്കഥകൃത്തുക്കളായ ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ആസിഫ് അലി, ആന്റണി വർഗീസ്, നിമിഷാ സജയൻ, റീബ മോണിക്ക ജോൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

സെൻട്രൽ അഡ്വെർടൈസിങിന്‍റെ ബാനറിൽ മാത്യു ജോര്‍ജ് നിർമ്മിച്ചിരിക്കുന്ന ബാഹുൽ രമേശ് ക്യാമറ ചെയ്തിരിക്കുന്നു. എഡിറ്റര്‍ രതീഷ് രാജ്. 4 മ്യൂസിക്സ് ആണ് സംഗീത സംവിധാനം. ജിസ് ജോയ്ക്കു ഒപ്പം ഇത് അഞ്ചാമത്തെ ചിത്രത്തിൽ ആണ് ആസിഫ് അലി എത്തുന്നത്. ജിസ് ജോയ് ഒരുക്കിയ ആദ്യ ചിത്രമായ ബൈസൈക്കിൾ തീവ്സ് മുതല്‍   സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും എന്നീ ജിസ് ജോയ് ചിത്രങ്ങളിലും നായകൻ ആയ ആസിഫ് അലി ആയിരുന്നു. മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന ജിസ് ജോയ്- കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അതിഥി വേഷത്തിലുമെത്തിയിരുന്നു.