ഒടുവിൽ ആരാധകർ കാത്തിരുന്ന വിവാഹം കഴിഞ്ഞു; ഒന്നായി വിഘുനേഷും നയൻതാരയും.
1 min read

ഒടുവിൽ ആരാധകർ കാത്തിരുന്ന വിവാഹം കഴിഞ്ഞു; ഒന്നായി വിഘുനേഷും നയൻതാരയും.

ആരാധകർ ഏറെ കാത്തിരുന്ന വിവാഹം ആയിരുന്നു തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വിഘ്‌നേശും തമ്മിലുള്ള വിവാഹം. എന്നാൽ ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇരുവരും ഇന്ന് വിവാഹിതരായിരിക്കുകയാണ്.

ചെന്നൈക്ക് അടുത്തുള്ള മഹാബലിപുരം എന്ന സ്ഥലത്തെ റിസോർട്ടിൽ ഹൈന്ദവാചാരപ്രകാരം ആയ ചടങ്ങുകളോടെ ആയിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ വേദിക്ക് പുറത്ത് കനത്ത പൊലീസ് സുരക്ഷയിൽ മാധ്യമപ്രവർത്തകർക്ക് പോലും ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമില്ല. ഇന്നലെ രാത്രി മെഹന്ദി ചടങ്ങുകൾ കഴിഞ്ഞിരുന്നു. വിവാഹ ചടങ്ങുകളുടെ ചിത്രീകരണവും പ്രദർശന അവകാശവും നെറ്റ്ഫ്‌ളിക്സ് ആണ് ഏറ്റെടുത്തിട്ടുള്ളത്.തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ ഗൗതം വാസുദേവാണ് നെറ്റ്ഫ്‌ളിക്‌സിനു വേണ്ടി ഒരുക്കുന്ന ചിത്രീകരണങ്ങൾ സംവിധാനം ചെയ്യുന്നത്. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ അതിഥികൾ മൊബൈലിൽ പകർത്താൻ പാടില്ല. വിവാഹത്തിൽ പങ്കെടുക്കുന്നവർക്ക് വിലയേറിയ സമ്മാനങ്ങളും വരൻ്റെ യും വധുവിൻ്റെ യും ഫോട്ടോകൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകളും ഒരുക്കിയിട്ടുണ്ട്. നീണ്ട ഏഴു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. സൂര്യ, ജ്യോതിക, വിജയ്, രാധിക ശരത് കുമാർ, രജനീകാന്ത്, ഷാരൂഖ് ഖാൻ, ശരത് കുമാർ, ദിവ്യ ദർശിനി, ദിലീപ്, കാർത്തി, എ എൽ വിജയ് തുടങ്ങിയ പ്രമുഖരെല്ലാം ചടങ്ങിൽ പങ്കെടുത്തു.