“ഈ വേൾഡിൽ വെച്ച് തന്നെ പ്രിയപ്പെട്ട നടൻ മോഹൻലാൽ” – ഗായിക സന
1 min read

“ഈ വേൾഡിൽ വെച്ച് തന്നെ പ്രിയപ്പെട്ട നടൻ മോഹൻലാൽ” – ഗായിക സന

വെസ്റ്റേൺ സംഗീതം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇടയിലും തന്റേതായ ഇടം നേടിയ ഗായികയാണ് സന മൊയ്തുട്ടി. കർണാടക ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലും പാശ്ചാത്യ വോക്കിലും ഒക്കെ പരിശീലനം നേടിയിട്ടുണ്ട്. മലയാള ഗാനങ്ങൾ പാടികൊണ്ടായിരുന്നു ശ്രദ്ധ നേടിയിരുന്നത്. മോഹൻലാലിന്റെ “കറുത്ത പെണ്ണേ” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് ഈ പെൺകുട്ടിയെ പെട്ടെന്ന് ആളുകൾ ശ്രദ്ധിക്കുകയായിരുന്നു ചെയ്തത്. മലയാളഗാനങ്ങൾ വളരെ മനോഹരമായ രീതിയിൽ പാടുന്ന സനയെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. നിരവധി പരസ്യ ചിത്രങ്ങൾക്ക് വേണ്ടിയും സന പാടിയിട്ടുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിലെത്തിയ സന തന്റെ പ്രിയപ്പെട്ട നടനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

സനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ മോഹൻലാൽ ആണ് എന്നാണ് സന പറയുന്നത്. മോഹൻലാൽ തനിക്ക് പ്രിയപ്പെട്ടതാകുന്നത് ഈ വേൾഡിൽ വെച്ച് തന്നെ പ്രിയപ്പെട്ട നടൻ എന്നതാണ്. കേരളത്തിൽ വച്ച് ഉള്ള പ്രിയപ്പെട്ട നടനല്ല അല്ലെങ്കിൽ മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട നടൻ എന്നതല്ല ഈ വേൾഡിൽ വച്ച് തന്നെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ മോഹൻലാലാണ് എന്നാണ് താരം പറയുന്നത് . ഈയൊരു വാർത്ത വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മോഹൻലാലിനോട് ഒരു പ്രത്യേക ഇഷ്ടമാണ് എല്ലാവർക്കും ഉള്ളത് എന്നതാണ് സത്യം. മോഹൻലാലിനെ വിമർശിക്കുന്നവർ പോലും ഒരുപക്ഷേ അദ്ദേഹത്തെ ഉള്ളിൽ ഇഷ്ടപ്പെടുന്നുണ്ടാവും എന്നതാണ് സത്യം.

തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ അഭിനയിക്കുവാൻ കഴിവുള്ള ഒരു നടൻ തന്നെയാണ് മോഹൻലാൽ. ഇതിനോടകം പല താരങ്ങളും തുറന്നു പറഞ്ഞിട്ടുള്ള കാര്യമാണ് ഈ ലോകത്തിലെ തന്നെ ടോപ് ഫൈവ് നടന്മാരെ എടുത്താൽ അതിൽ ഒരാൾ മോഹൻലാൽ ആയിരിക്കും എന്നത്. അതുതന്നെയാണ് ഇപ്പോൾ സനയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. താരങ്ങൾക്കിടയിൽ പോലും നിരവധി ആരാധകരാണ് മോഹൻലാലിന് ഉള്ളത്. പലപ്പോഴും മോഹൻലാലിന്റെ അഭിനയത്തെ കുറിച്ച് പറയുമ്പോൾ ഓരോരുത്തരും അറിയാതെ വാചാലരായി പോകുന്നതിന്റെ പിന്നിലെ കാരണവും ഇതുതന്നെയാണ്. എലോൺ, മലക്കോട്ടൈ വാലിബൻ എന്നീ ചിത്രങ്ങളാണ് നിലവിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഇത് അല്ലാതെയും നിരവധി ചിത്രങ്ങൾ താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്