“രണ്ടാമൂഴം ഞാൻ എഴുതിക്കഴിഞ്ഞു . നിയമപ്രശ്നങ്ങൾ എല്ലാം തീർന്നു… അധികം വൈകാതെ പ്രൊജക്ടർ ആരംഭിക്കും “: എം ടി വാസുദേവൻ നായർ മനസ്സുതുറക്കുന്നു
1 min read

“രണ്ടാമൂഴം ഞാൻ എഴുതിക്കഴിഞ്ഞു . നിയമപ്രശ്നങ്ങൾ എല്ലാം തീർന്നു… അധികം വൈകാതെ പ്രൊജക്ടർ ആരംഭിക്കും “: എം ടി വാസുദേവൻ നായർ മനസ്സുതുറക്കുന്നു

മലയാളഭാഷയുടെ ജീവിച്ചുകൊണ്ടിരിക്കുന്ന മഹാഭാഗ്യം എന്ന് എം ടി വാസുദേവൻ നായരെ വിളിക്കാം. ക്ലാസിക്കൽ പദവി കിട്ടിയ മലയാള ഭാഷയെ എക്കാലവും ക്ലാസിക്കൽ ആയി നിലനിർത്താൻ എംടി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. യഥാർത്ഥത്തിൽ മലയാളഭാഷയുടെ ഭാഗ്യം തന്നെയാണ് എം ടി വാസുദേവൻ നായർ. 90 ലേക്ക് കിടക്കുന്ന എം ടി വാസുദേവൻ നായർ ഇനിയും വർഷങ്ങൾ ആയുരാരോഗ്യത്തോടെ ജീവിക്കട്ടെ എന്ന് മാത്രമാണ് പറയാനുള്ളത്. 90 നിറവിൽ നിൽക്കുന്ന എം ടി വാസുദേവൻ നായരോട് ദീപക് ധർമ്മടം നടത്തിയ ഇന്റർവ്യൂ വിലെ പ്രസക്തഭാഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ വൈറലാകുന്നത്. മലയാളത്തിലെ സ്വന്തം എംടി തന്റെ രണ്ടാമൂഴം എന്ന സിനിമയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

മലയാളക്കര ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് രണ്ടാമൂഴം. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പല സംവിധായകരും രണ്ടാമൂഴം ഒരുക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിട്ടുണ്ട്. എന്തായാലും ഇനി ആ സിനിമ യാഥാർത്ഥ്യമാകുമോ എന്ന് ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്ഇ. ഇതിനെക്കുറിച്ചുള്ള തുറന്നു പറച്ചിലുകൾ നടത്തിയിരിക്കുകയാണ് എഴുത്തുകാരനും മലയാള സാഹിത്യത്തിലെ എം ടി വാസുദേവൻ നായർ തന്നെ. തന്റെ കൃതിയായ ഓളവും തീരവും ഇപ്പോൾ പ്രിയദർശൻ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുകയാണ്. തന്റെ മകളായ അശ്വതിയാണ് ഇതിനു മുൻകൈ എടുത്തിട്ടുള്ളത് എന്നും തന്റെ 10 കഥകൾ ചേർന്നിട്ട് ഒരു പരമ്പര ഉണ്ടാക്കുന്നുണ്ട് എന്ന എം ടി വാസുദേവൻ നായർ തുറന്നു പറഞ്ഞു.

അതേ സമയം ഏവരും കാത്തിരിക്കുന്ന രണ്ടാ മൂഴത്തിലെ തിരക്കഥ എഴുതി കഴിഞ്ഞു വെന്നും അതിനിടയിൽ ചില നിയമ പ്രശ്നങ്ങൾ വന്നതു കൊണ്ടാണ് അത് വൈകാൻ കാരണമായത് എന്നാൽ ഇപ്പോൾ ആ നിയമ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചു അത് തിരിച്ച് അയച്ചിരിക്കുകയാണ്. പ്രതിഫലം വാങ്ങിയ തുക അടക്കം തിരിച്ചു കൊടുത്തു ഇനി എങ്ങനെയാണ് മുൻ പോട്ടു പോകുക എന്ന് അതിനെ പറ്റി ചിന്തിച്ചു കൊണ്ടിരിക്കുകയാണ് എന്തായാലും അധികം വൈകാതെ തന്നെ രണ്ടാമൂഴം ഉണ്ടാവും എന്നതാണ് തന്റെ പ്രതീക്ഷയെന്നും വലിയ പ്രോജക്ട് ആണ് ഇതെന്നും എം ടി വാസുദേവൻ നായർ സൂചന നൽകുകയാണ്.