“പട്ടരിൽ പൊട്ടനില്ല എന്ന് CBi പറഞ്ഞപ്പോൾ വെറുപ്പ് ഉളവാക്കുന്ന ഒരു ബ്രാഹ്മണനെ പുഴു കാണിച്ചുതന്നു” : മൃദുല ദേവി
1 min read

“പട്ടരിൽ പൊട്ടനില്ല എന്ന് CBi പറഞ്ഞപ്പോൾ വെറുപ്പ് ഉളവാക്കുന്ന ഒരു ബ്രാഹ്മണനെ പുഴു കാണിച്ചുതന്നു” : മൃദുല ദേവി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രമായിരുന്നു സി.ബി.ഐ 5: ദ് ബ്രെയ്ന്‍. കഴിഞ്ഞ മെയ് ഒന്നിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. മലയാള സിനിമകളിലെ എക്കാലത്തെയും മികച്ച പരമ്പരയായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ് സി.ബി.ഐ 5: ദ് ബ്രെയ്ന്‍. റിലീസ് ചെയ്യുന്നതിന് മുന്നേ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. സി.ബി.ഐ പരമ്പരയിലെ നാലാം ഭാഗമിറങ്ങി 17 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സി.ബി.ഐ 5: ദ് ബ്രെയ്ന്‍ പുറത്തിറങ്ങിയത്. എസ്എന്‍ സ്വാമിയാണ് തിരക്കഥ ഒരുക്കിയത്. സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.

അതേസമയം, ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവും സിനിമയുടെ ഈ പ്രത്യേകതയാണ്. രഞ്ജി പണിക്കര്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍, മുകേഷ്, അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പ്രതാപ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോന്‍, അന്‍സിബ, മാളവിക നായര്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിബിഐ 5 ദി ബ്രെയ്ന്‍ തിയേറ്ററില്‍ എത്തിയതിന് ശേഷം പുറത്തിറങ്ങിയ മറ്റൊരു മമ്മൂട്ടി ചിത്രമായിരുന്നു പുഴു. നവാഗതയായ റത്തീനയാണ് ചിത്രത്തിന്റെ സംവിധായിക. പുഴുവിലെ മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തി കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലും മറ്റുമായി രംഗത്ത് എത്തിയത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയല്ല ‘പുഴു’ വിലുള്ളത്, പുതിയ പരീക്ഷണങ്ങള്‍ ഏറ്റെടുക്കാന്‍ ധൈര്യമുള്ള മമ്മൂട്ടി എന്ന നടനാണ് തുടങ്ങി നിരധി കമന്റുകള്‍ ആണ് പുഴു എന്ന സിനിമ റിലീസ് ആയതിന് ശേഷം കേള്‍ക്കാന്‍ സാധിച്ചത്.

 

ഇപ്പോഴിതാ, മമ്മൂട്ടിയുടെ സിബിഐ 5 ദി ബ്രെയ്ന്‍ എന്ന സിനിമയെ കുറിച്ചും, പുഴുവെന്ന സിനിമയെ കുറിച്ചും തുറന്നു പറയുകയാണ് മൃദുലദേവി എന്ന ആരാധിക. സിബിഐ എന്ന പേരില്‍ ഇറങ്ങിയ സിനിമാ പരമ്പര ഇന്ത്യന്‍ ബ്രാഹ്മണ സമൂഹത്തിന് നല്കിയ ഊര്‍ജ്ജം ചില്ലറയല്ലെന്നും, പട്ടരില്‍ പൊട്ടനില്ല എന്ന് വീണ്ടും വീണ്ടും ആ സിനിമാ പരമ്പര നമ്മോടു ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നുവെന്നുമാണ് മൃദുലദേവി കുറിക്കുന്നത്. എന്നാല്‍ പുഴു എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ഇത്തരത്തില്‍ ഒരു ബ്രാഹ്മണനെ ഞങ്ങള്‍ എങ്ങും കണ്ടിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ആ സമൂഹത്തില്‍ നിന്ന് പലരും മുന്നോട്ടുവന്നത് തന്നെയാണ് പുഴു എന്ന സിനിമയുടെ വിജയമെന്നാണ് മൃദുലദേവി പറയുന്നത്. അംബേദ്കര്‍ ആയും, സേതു രാമയ്യര്‍ ആയും വേഷമിട്ട മമ്മൂട്ടി തന്നെ ഈ ചിത്രത്തില്‍ അഭിനയിച്ചു എന്നതാണ് പുഴു വിന്റെ മറ്റൊരു പ്രത്യേകത എന്നാണ് യുവതി പറയുന്നത്.

മൃദുല ദേവിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

സേതുരാമയ്യർ സി ബി ഐ എന്ന പേരിൽ ഇറങ്ങിയ സിനിമാ പരമ്പര ഇന്ത്യൻ ബ്രാഹ്മണ സമൂഹത്തിന് നല്കിയ ഊർജ്ജം ചില്ലറയല്ല വല്യറ തന്നെയാണ്. പട്ടരിൽ പൊട്ടനില്ല എന്ന് വീണ്ടും വീണ്ടും ആ സിനിമാപരമ്പര നമ്മോടു ആവർത്തിച്ചുപറയുന്നുണ്ടായിരുന്നു.മലവേട്ടുവൻ സി ബി ഐ എന്നോ, ഇരുളൻ സി ബി ഐ എന്നോ ആ സിനിമയ്ക്ക് പേരിടുമായിരുന്നോ എന്നൊന്നു ചിന്തിച്ചു നോക്കുക. എന്തായാലും അത്തരത്തിൽ ഒരു ബ്രാഹ്മണനെ ഞങ്ങളാരും കണ്ടിട്ടില്ല എന്നുള്ള അവകാശ വാദം ബ്രാഹ്മണർ മുഴക്കിയതേയില്ല. ബ്രാഹ്മണൻ എന്നാൽ ബുദ്ധികൂർമതയുള്ള, റീസനിങ് എബിലിറ്റിയുള്ള സമൂഹം എന്ന് തോന്നിപ്പിക്കുന്ന ആ ചിന്തയെ ആരും ഇളക്കി മാറ്റിയതുമില്ല.
പുഴു എന്ന ചിത്രം കണ്ടുകഴിഞ്ഞപ്പോൾ ഇത്തരത്തിൽ ഒരു ബ്രാഹ്മണനെ ഞങ്ങൾ എങ്ങും കണ്ടിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ആ സമൂഹത്തിൽ നിന്ന് പലരും മുന്നോട്ടുവന്നത് തന്നെയാണ് ആ സിനിമയുടെ വിജയം.ഇന്റലിജൻസിന്റെ അളവുകോൽ എടുത്തു തല്ക്കാലം ആ ചിത്രത്തെ കീറിമുറിക്കാൻ താത്പര്യമില്ല. അംബേദ്കർ ആയി വേഷമിട്ട, സേതു രാമയ്യർ സി ബി ഐ ആയി മാവേലി വരുന്നതുപോലെ പ്രേക്ഷകരെ കാണാൻ എത്തിക്കൊണ്ടിരുന്ന മമ്മൂട്ടി തന്നെ ഈ ചിത്രത്തിൽ അഭിനയിച്ചു എന്നതാണ് പുഴു വിന്റെ മറ്റൊരു ഹൈലൈറ്റ്.ഇത്തരം സിനിമ കൾ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്.
<img class=”j1lvzwm4″ role=”presentation” src=”data:;base64, ” width=”18″ height=”18″ />
<img class=”j1lvzwm4″ role=”presentation” src=”data:;base64, ” width=”18″ height=”18″ />