“MONSTER-ൽ ആ പഴയ ലാലേട്ടൻ തീർച്ചയായും തിരിച്ചെത്തും”: നടൻ സുദേവ് നായർ വെളിപ്പെടുത്തുന്നു
1 min read

“MONSTER-ൽ ആ പഴയ ലാലേട്ടൻ തീർച്ചയായും തിരിച്ചെത്തും”: നടൻ സുദേവ് നായർ വെളിപ്പെടുത്തുന്നു

വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് സുദേവ് നായർ. അടുത്തിടെ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ ഭീഷ്മപർവ്വത്തിലും വില്ലൻ വേഷത്തിൽ സുദേവ് എത്തിയിരുന്നു. ഇനി മോഹൻലാൽ നായകനായെത്തുന്ന മോൺസ്റ്റർ എന്ന സിനിമയിലൂടെ വീണ്ടും ആരാധകർക്ക് മുന്നിലെത്താൻ തയ്യാറെടുക്കുകയാണ് സുദേവ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിലൂടെ മോഹൻലാലിനെ കുറിച്ചും, മോൺസ്റ്റർ സിനിമയിലെ അനുഭവത്തെ കുറിച്ചും താരം തുറന്നു പറയുന്നതാണ് വൈറലായി മാറുന്നത്. മാത്രമല്ല മമ്മൂട്ടിയെ കുറിച്ചും സുദേവ് പറയുന്നുണ്ട്.

ലാലേട്ടൻ്റെ അഭിനയരീതി കണ്ടാണ് താൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നപ്പോൾ അഭിനയം പഠിച്ചത്, അതുകൊണ്ടു തന്നെ അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് വളരെ കാലമായുള്ള ആഗ്രഹമായിരുന്നെന്നും സുദേവ് പറഞ്ഞു. ലാലേട്ടനോടൊപ്പം തനിക്ക് വർക്ക് ഔട്ട് ചെയ്യാൻ അവസരം ലഭിച്ചെന്നും താരം പറഞ്ഞു. എന്നും രാവിലെ ആറരയ്ക്ക് താൻ വർക്കൗട്ട് ചെയ്യാൻ പോകുമ്പോൾ അതിനു മുൻപ് തന്നെ ലാലേട്ടൻ അവിടെ എത്തിയിട്ടുണ്ടാകും.

തുടർന്ന് ഒന്നരമണിക്കൂറോളം തന്നോടൊപ്പം വർക്കൗട്ട് ചെയ്യും. ഷൂട്ടിംഗ് കഴിഞ്ഞ് വൈകുന്നേരം താൻ വീണ്ടും വർക്കൗട്ട് ചെയ്യാൻ പോകുമ്പോൾ അപ്പോഴും ലാലേട്ടൻ അവിടെ ഉണ്ടാകുമെന്നാണ് സുദേവ് പറഞ്ഞത്.  ഇത്രയും പ്രായമുള്ള ലാലേട്ടൻ വർക്കൗട്ടിൽ ഇത്രയധികം ശ്രദ്ധിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും താരം പറഞ്ഞു.

അതുപോലെ തന്നെ ഷൂട്ടിംഗ് ലൊക്കേഷനിൽ എപ്പോഴും എനർജറ്റിക്കായിരിക്കുന്ന വ്യക്തിയാണ് ലാലേട്ടൻ. ലൊക്കേഷനിലെ എല്ലാവരെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും അദ്ദേഹത്തിന് അറിയാമെന്നും പറയുന്നുണ്ട്. ആദ്യ ദിവസം ലാലേട്ടനോടൊപ്പം അഭിനയിച്ചപ്പോൾ വളരെയധികം നെർവസ്സായിരുന്നെന്നും അദ്ദേഹത്തിൻ്റെ അഭിനയം കണ്ട് അതിശയിച്ചു നിന്നു പോയിട്ടുണ്ടെന്നും സുദേവ് പറയുന്നു. മാത്രമല്ല മോൺസ്റ്റർ എന്ന ചിത്രത്തിൽ പഴയ ലാലേട്ടനെ തീർച്ചയായും കാണാൻ സാധിക്കും എന്നാണ് താരത്തിന്റെ അഭിപ്രായം.

അതുപോലെ തന്നെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് താരം പറയുന്നുണ്ട്. സിബിഐ സീരീസിലെ ആദ്യത്തെ ഭാഗമാണ് താൻ കണ്ടതെന്നും അതിനുു ശേഷം അഞ്ചാം ഭാഗത്തിലെ മമ്മൂട്ടിയെയാണ് കാണുന്നതെന്നും പറഞ്ഞു. 40 വർഷങ്ങൾക്കു ശേഷം കാണുമ്പോൾ അദ്ദേഹത്തിന് ഒരു വ്യത്യാസവുമില്ലെന്നാണ് പറയുന്നത്. ലോകത്ത് തന്നെ ഒരു സീരിയസിൻ്റെ അടുത്ത ഭാഗങ്ങളിൽ നായകൻ ഒരേ പ്രായത്തിൽ 40 വർഷങ്ങൾക്ക് ശേഷം എത്തുന്നത് ആദ്യമായിട്ടായിരിക്കും എന്നാണ് സുദേവ് പറയുന്നത്. ആരോഗ്യകാര്യങ്ങളിൽ വളരെ അധികം ശ്രദ്ധിക്കുന്ന വ്യക്തിയാണ് മമ്മൂക്ക. അദ്ദേഹത്തിൻ്റെ അടുത്തിരിക്കുമ്പോൾ സ്കിൻ എങ്ങനെയാണ് ഇത്രയധികം തിളങ്ങുന്നതെന്ന് താൻ പോലും നോക്കിയിരുന്നിട്ടുണ്ടെന്നും സുദേവ് പറയുന്നു.