ഒടിടിയെ ഞെട്ടിക്കാൻ ലക്കി സിംഗ് ; മോൺസ്റ്റർ ഹോട്സ്റ്റാറിൽ റിലീസ് ചെയ്തു
1 min read

ഒടിടിയെ ഞെട്ടിക്കാൻ ലക്കി സിംഗ് ; മോൺസ്റ്റർ ഹോട്സ്റ്റാറിൽ റിലീസ് ചെയ്തു

പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ ചിത്രം ഒടിടി പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ഹോട്ട്സ്റ്റാറിലൂടെയും ലൗ ടുഡേ നെറ്റ്ഫ്‌ലിക്‌സിലൂടെയുമാണ് ചിത്രത്തിന്റെ റിലീസ്. തിയേറ്ററിലെത്തി ചിത്രം ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടിയില്‍ റിലീസ് ചെയ്യുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 21നാണ് ചിത്രം തിയേറ്ററിലെത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൂപ്പര്‍ഹിറ്റായ
‘പുലി മുരുകന്’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-മോഹന്‍ലാല്‍ ടീമിന്റെ ചിത്രമാണ് മോണ്‍സ്റ്റര്‍. നിരവധി സസ്‌പെന്‍സും ദുരൂഹതകളും കോര്‍ത്തിണക്കിയ ചിത്രം ക്രൈം ത്രില്ലറാണ്. പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്.

ചിത്രത്തില്‍ ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. മാത്രമല്ല, സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്റണി, കൈലാഷ്, ഗണേഷ് കുമാര്‍, ബിജു പപ്പന്‍, ഹണി റോസ്, ലക്ഷ്മി മഞ്ജു, ലെന, സ്വാസിക എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

ഹരി നാരായണന്റെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകര്‍ന്നിരിക്കുന്നു. സതീഷ് ക്കുറുപ്പ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്. കലാസംവിധാനം-ഷാജി നടുവില്‍. മേക്കപ്പ്-ജിതേഷ് ചൊയ്യ. വസ്ത്രാലങ്കാരം-സുജിത് സുധാകരന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടേര്‍സ്-രാജേഷ് ആര്‍.കൃഷ്ണന്‍,സിറാജുല്ല. ഫിനാന്‍സ് കണ്‍ട്രോളര്‍-മനോഹരന്‍.കെ.പയ്യന്നൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്-നന്ദു പൊതുവാള്‍, സജി.സി.ജോസഫ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സിദ്ദു പനയ്ക്കല്‍. നിശ്ചല ഛായാഗ്രഹണം-ബെന്നറ്റ്. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.