പാൻ ഇന്ത്യൻ ചിത്രത്തിലഭിനയിക്കാൻ ഒരുങ്ങി മോഹൻലാൽ : ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന സിനിമയുടെ പേര് “ഋഷഭ”
1 min read

പാൻ ഇന്ത്യൻ ചിത്രത്തിലഭിനയിക്കാൻ ഒരുങ്ങി മോഹൻലാൽ : ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന സിനിമയുടെ പേര് “ഋഷഭ”


ആരാധകർ എപ്പോഴും കാതോർത്തിരിക്കുന്ന വാർത്തകളാണ് മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ സിനിമകളെ കുറിച്ചുള്ള വാർത്തകൾ. മലയാളത്തിലെ പല നടന്മാരും സിനിമാ ലോകത്ത് പുത്തൻ പടവുകൾ കയറുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.  അത്തരത്തിൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തയാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്ത. മോഹൻലാൽ പാൻ ഇന്ത്യൻ ചിത്രത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിൽ ആണെന്ന് താരം തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.  ‘ഋഷഭ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത് .

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.   നന്ദകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രമായാണ് ആരാധകരിലേക്ക് എത്തുന്നത് . എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്.  മോഹൻലാൽ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇപ്പോൾ ദുബായിലാണ്. സിനിമയുമായി ബന്ധപ്പെട്ട് അധികം വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. അണിയറ പ്രവർത്തകരോടൊപ്പം മോഹൻലാൽ ഇരിക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞു. ട്വൽത്ത് മാൻ എന്ന സിനിമയ്ക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രമാണ് മോഹൻലാൽ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

കോവിഡ് പശ്ചാത്തലത്തിൽ ചിത്രീകരണം ആരംഭിച്ച സിനിമ പ്രത്യേക സാഹചര്യത്തിൽ മുടങ്ങി പോയിരുന്നു.  ശേഷം ദൃശ്യം 2, ട്വൽത്ത് മാൻ, എന്നീ ചിത്രങ്ങൾ മോഹൻലാലുമായി ചേർന്ന് ജീത്തു ജോസഫ് അണിയിച്ചൊരുക്കി ഇരുന്നു.  ഇതിനു ശേഷമാണ് റാം വീണ്ടും ആരംഭിച്ചത്. തെന്നിന്ത്യൻ സൂപ്പർ നടിയായ തൃഷയാണ് ചിത്രത്തിൽ നായിക.   ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ദുർഗ കൃഷ്ണ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.   ആന്റണി പെരുമ്പാവൂർ, രമേഷ് പി പിള്ള, സുധൻ പി പിള്ള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൂടാതെ മോൺസ്റ്റർ, എലോൺ, പേരിട്ടിട്ടില്ലാത്ത അനൂപ് സത്യന്റെയും, വിവേകിന്റെയും ചിത്രങ്ങളടക്കം അണിയറയിൽ ഒരുങ്ങുന്നുണ്ട്.  ഇതിനിടയിൽ മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമയായ ലൂസിഫറിനെ രണ്ടാംഭാഗമായ എമ്പുരാന്റെ അണിയറ പ്രവർത്തനങ്ങളും ആരംഭിക്കുകയാണ്. മോഹൻലാലിന്റെ ഹിറ്റ് സിനിമകൾക്കായി ഇപ്പോൾ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.